സ്വന്തമായി വീടുണ്ടാവുക എന്നത് ഇന്ത്യക്കാരുടെ ഹൃദയത്തോട് ചേരുന്ന കാര്യമാണ്. പലരും ജീവിതത്തിലെ വലിയൊരു ഭാഗം സമയവും പണവും സ്വപ്ന ഭവനത്തിനായി ചെലവിടുന്നു. ഭവന വായ്പയും അതിന്റെ തിരിച്ചടവുമായി വലിയ സാമ്പത്തിക ചെലവ് തന്നെയാണ് ഒരു വീടെന്ന സ്വപ്നത്തിന് പിന്നിൽ. ചെലവെത്രയുണ്ടെങ്കിലും സ്വന്തം വീടെന്ന സ്വപ്നത്തിന് പിന്നാലെയാണ് ഇന്ത്യക്കാർ 50 ശതമാനത്തിലധികം പേരും സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. 13 ശതാനം പേർ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു. 30 ശതമാനമാണ് വാടക വീടുകളെ ആശ്രയിക്കുന്നത്.
ഇന്ന് പലിശ നിരക്കുയർന്ന സമയത്ത് ഭവന വായ്പ പലിശ നിരക്ക് 6.5 ശതമാനം മുതൽ 10 ശതമാനം വരെയാണ്. കാലാവധിയാകട്ടെ 5 മുതൽ 30 വർഷം വരെ നീണ്ടുനിൽക്കും. സെക്യൂർഡ് വായ്പകളായതിനാൽ ഭവന വായ്പയ്ക്ക് ഈട് പ്രധാനമാണ്. ഈടിന് അനുസരിച്ചാണ് ഡൗൺപേയ്മെന്റ് അടക്കം തീരുമാനിക്കുന്നത്.
വീടോ സ്ഥലമോ ഈടായി നൽകി മാത്രമല്ല ഭവന വായ്പ എടുക്കാൻ സാധിക്കുന്നത്. ഓഹരികകൾ, മ്യൂച്വൽ ഫണ്ടുകൾ, ലൈഫ് ഇൻഷുറൻസ്, ബോണ്ടുകൾ, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര തുടങ്ങിയ ഡിജിറ്റൽ ആസ്തികളും വീട് വാങ്ങുമ്പോൾ ഈടായി ഉപയോഗിക്കാം. ഇതിന്റെ ഗുണങ്ങൾ അറിയാം.
ഡൗൺ പേയ്‌മെന്റ് കുറയ്ക്കാം
ഭവന വായ്പ ലഭിക്കുന്നതിനായി ഡൗൺ പേയ്മെന്റിന് വലിയ തുക അടയ്ക്കേണ്ടി വരുന്നത് പലർക്കും പ്രയാസമുള്ള കാര്യമാണ്. മുകളിൽ പറഞ്ഞ ഡിജിറ്റൽ അസറ്റുകൾ ദീർഘകാലത്തേക്ക് കൈവശം വെയ്ക്കുന്നവരാണെങ്കിൽ അവ ഈടായി ഉപയോഗിക്കുന്നത് പരിഗണിക്കാം. ഇത് 100 ശതമാനം ലോൺ-ടു-വാല്യൂ അനുപാതത്തിൽ വായ്പ ലഭിക്കുന്നതിന് സഹായിക്കും.
പഴയ വസ്തു വാങ്ങാൻ സഹായം
ബാങ്കുകളോ മറ്റ് ധനകാര്യ സ്ഥാപനങ്ങളോ ഭവന വായ്പ അനുവദിക്കുമ്പോൾ പഴയ വസ്തുക്കൾ വാങ്ങുന്നതിനുള്ള വായ്പകൾ പ്രോത്സാഹിപ്പിക്കാറില്ല. പഴയ വസ്തുക്കൾ വാങ്ങുന്നതിനുള്ള വായ്പ കാലാവധി സാധാരണയായി വളരെ ചുരുങ്ങിയതായിരിക്കും. ഇത് 10 വർഷത്തിൽ താഴെയായാണ് പൊതുവെ ബാങ്കുകൾ അവതരിപ്പിക്കുന്നത്. ഇതുകാരണം വലിയ തുക പ്രതിമാസ ഇഎംഐ അടയ്ക്കേണ്ടതായി വരാം. വായ്പ കാലാവധി നീട്ടുന്നതിനും ഇതുവഴി ഇഎംഐ ഭാരം കുറയ്ക്കുന്നതിനും വായ്പയെടുക്കുന്നൊരാൾക്ക് ഡിജിറ്റൽ ആസ്തികൾ ഈടായി ഉപയോഗിക്കാം.
ഭൂമി വാങ്ങാനുള്ള സൗകര്യം
സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള വീട് വാങ്ങാനാണ് പലരും ഇഷ്ടപ്പെടുന്നത്. സ്വന്തം സ്ഥലത്തോ ഭൂമി വാങ്ങിയോ വീട് വെയ്ക്കാനാണ് പൊതുവെ പലരും താല്പര്യപ്പെടുന്നത്. എന്നാൽ ഭൂമി വാങ്ങുന്നതിന് വായ്പ ലഭിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഭൂമി വാങ്ങാൻ ബാങ്കുകൾ വായ്പ നൽകാറില്ല. ഡിജിറ്റൽ ആസ്തികൾ പണയം വെച്ചുകൊണ്ട് വായ്പ എടുത്ത് ഭൂമി വാങ്ങാൻ സാധിക്കും.
പലിശ ചെലവ്
വായ്പ കാലയളവ് കൂടുന്തോറും പലിശ കുറയുമെങ്കിലും പലിശ ചെലവ് കൂടും. കൂടുതൽ ഈട് നൽകി പലിശ നിരക്ക് കുറയ്ക്കാവുന്നതാണ്. ഹ്രസ്വകാല വായ്പകൾക്ക് പോലും ഇത്തരത്തിൽ കുറഞ്ഞ പലിശനിരക്ക് നേടാൻ സാധിക്കും.
ഈട് നൽകിയാൽ
ഡിജിറ്റൽ ആസ്തികൾ പണയം വയ്ക്കുമ്പോൾ ഇവ വായ്പയ്ക്ക് എതിരെയുള്ള ഈടായി വർത്തിക്കും. പണയം വെച്ച ഡിജിറ്റൽ ആസ്തികളുടെ ഉടമസ്ഥാവകാശം നിലനിർത്താനും ഇവയിൽ നിന്നുള്ള ഡിവിഡന്റുകളും ബോണസുകളും സ്വീകരിക്കാനും സാധിക്കും. എന്നാൽ ഓഹരി ബൈ-ബാക്കിൽ പങ്കെടുക്കാൻ ബാങ്കിൽ നിന്ന് ഓഹരികൾ തിരികെ എടുക്കണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
