സംവത് 2079 ൽ ഇക്വിറ്റി വിപണിയുടെ പ്രകടനം മികച്ചതായിരുന്നു. നിഫ്റ്റിയും സെൻസെക്സും ഏകദേശം 9 ശതമാനം വീതം മുന്നേറ്റമാണ് ഇക്കാലയളവിൽ കൈവരിച്ചത്. സംവത് 2079 ലെ അവസാന ദിവസവും മാന്യമായ നേട്ടത്തോടെയാണ് വിപണി ക്ലോസ് ചെയ്തത്. അതേസമയം നിഫ്റ്റി മിഡ്കാപ് 100, സ്മോൾ ക്യാപ് 100 സൂചികകൾ ബെഞ്ച്മാർക്ക് സൂചികകളേക്കാൾ മികച്ച പ്രകടനം നടത്തി. ഇവ യഥാക്രമം 30 ശതമാനം, 36 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി.
സംവത് 2080 ലേക്ക് കടക്കുമ്പോൾ വാങ്ങാനായി നിരവധി ഓഹരികളെ വിവിധ ബ്രോക്കറേജുകൾ നിർദ്ദേശിക്കുന്നുണ്ട്. നവംബർ 12 നാണ് സംവത് 2080 ആരംഭിക്കുന്നത്. അന്നേ ദിവസം ശുഭകരമായി കണക്കാക്കുന്ന മുഹൂർത്ത വ്യാപാര സെഷനിൽ പ്രത്യേക വ്യാപാരവും നടക്കും. ഞായറാഴ്ച വൈകുന്നേരം 6.15 നും 7.15 നും ഇടയിലാണ് മുഹൂർത്ത വ്യാപാരം നടക്കുക. സംവത് 2080 ലേക്ക് മലയാളി എയ്സ് നിക്ഷേപകനായ, ഇക്വിറ്റി ഇന്റലിജൻസ് സ്ഥാപകനായ പൊറിഞ്ചു വെളിയത്തും ഓഹരികൾ നിർദ്ദേശിക്കുന്നുണ്ട്.

പിരമൽ ഫാർമ ലിമിറ്റഡ്
പിരമല്‍ ഗ്രൂപ്പിന്റെ ഫാര്‍മ ബിസിനസ് വിഭാഗമാണ് പിരമല്‍ ഫാര്‍മ ലിമിറ്റഡ്. കോണ്‍ട്രാക്റ്റ് ഡെവലപ്മെന്റ് ആന്‍ഡ് മാനുഫാക്ചറിംഗ് ഓര്‍ഗനൈസേഷന്‍, കോംപ്ലക്സ് ഹോസ്പിറ്റല്‍ ജനറിക് (ക്രിട്ടിക്കല്‍ കെയര്‍), കണ്‍സ്യൂമര്‍ ഹെല്‍ത്ത്കെയർ എന്നിങ്ങനെ മൂന്ന്ണ് വിഭാഗങ്ങളിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. സമീപകാലത്ത് നടത്തിയ അവകാശ ഓഹരിയിലൂടെ കമ്പനി കടഭാരം കുറച്ചിട്ടുണ്ട്.
വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ സജ്ജമാകുന്നതോടെ കമ്പനിയുടെ വരുമാനവും ലാഭ മാര്‍ജിനും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊറിഞ്ചു വെളിയത്ത് വിലയിരുത്തുന്നു. 2020ല്‍ കാർലൈൽ ഗ്രൂപ്പിന്റെ നിക്ഷേപം ലഭിച്ച സമയത്തെ 17,500 കോടി മൂല്യത്തിന് താഴെയാണ് ഇപ്പോഴും കമ്പനിയുടെ ഓഹരികള്‍ ട്രേഡ് ചെയ്യപ്പെടുന്നത്. ഇത് വരും നാളുകളില്‍ കമ്പനി മികച്ച റിട്ടേണ്‍ നല്‍കിയേക്കുമെന്ന് പൊറിഞ്ചു വെളിയത്ത് വിശദമാക്കുന്നു.
ഗോദ്റേജ് ഇൻഡസ്ട്രീസ്
ഗോദ്റെജ് കണ്‍സ്യൂമര്‍, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്, ഗോദ്റെജ് അഗ്രോവെറ്റ് എന്നീ കമ്പനികളുടെ ഹോള്‍ഡിംഗ് കമ്പനിയാണ് ഗോദ്റെജ് ഇന്‍ഡസ്ട്രീസ്. പ്രധാനമായും എഫ് എം സി ജി മേഖലയെയാണ് ഈ വിഭാഗം ലക്ഷ്യമിടുന്നത്. കമ്പനി ആരംഭിച്ച ഗോദ്റെജ് കാപ്പിറ്റല്‍ എന്ന ഭവന വായ്പ രംഗത്തെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനത്തിനും വളർച്ച സാധ്യതയുണ്ട്.
മൂന്ന് ലിസ്റ്റഡ് കമ്പനികളിൽ നിന്നുള്ള കമ്പനിയുടെ നിക്ഷേപ മൂല്യം 54,000 കോടി രൂപയാണ്. ലിസ്റ്റ് ചെയ്യപ്പെടാത്ത ഗോദ്റെജ് കാപ്പിറ്റല്‍ സമീപഭാവിയില്‍ തന്നെ ശതകോടി ഡോളര്‍ മൂല്യമുള്ള കമ്പനിയായി വളരാനുള്ള സാധ്യതയുണ്ട്.
കെമിക്കല്‍ ബിസിനസിന് മറ്റൊരു 50 കോടി യു.എസ് ഡോളറോളം മൂല്യം കാണും. ഇവയെല്ലാം ചേര്‍ന്ന് 22,000 കോടി രൂപയോളം വിപണിമൂല്യമുള്ള ഗോദ്റെജ് ഇന്‍ഡസ്ട്രീസ് നിലവില്‍ അതിന്റെ ബിസിനസിന്റെയും നിക്ഷേപത്തിന്റെയും മൂന്നിലൊന്ന് മൂല്യത്തിലും താഴെയാണ് ട്രേഡ് ചെയ്യുന്നത്. ഇതാണ് ഓഹരിക്ക് പൊറിഞ്ചു വെളിയത്ത് കാണുന്ന പോസ്റ്റീവ്. വെള്ളിയാഴ്ചയിലെ ക്ലോസിംഗ് വില- 668.25 രൂപ.
അഡ്വാൻസ്ഡ് എൻസൈംസ്
രാജ്യത്തെ എന്‍സൈം വിപണിയില്‍ രണ്ടാം സ്ഥാനത്തുള്ള കമ്പനിയാണ് ആഗോള തലത്തില്‍ തന്നെ രണ്ടാമത്തെ ലിസ്റ്റഡ് ഇന്റഗ്രേറ്റഡ് എന്‍സൈം കമ്പനിയുമാണ് അഡ്വാൻസ്ഡ് എൻസൈംസ്. ജൈവപ്രവര്‍ത്തനത്തിന്റെ ഗതിയില്‍ മാറ്റം വരുത്തി പ്രതീക്ഷിത ഫലമുണ്ടാക്കുന്നതിനായി ചേര്‍ക്കുന്ന ബയോകാറ്റലിസ്റ്റാണ് എന്‍സൈം. സാധ്യതകള്‍ കൂടിവരുന്ന വ്യവസായ മേഖലയാണ് എന്‍സൈം. വലിയ വിപണി സാധ്യതയോടൊപ്പം പുതിയ കമ്പനികള്‍ക്ക് അതിവേഗം മേഖലയിലേക്ക് കടന്നുവരാൻ സാധിക്കാത്തതും കമ്പനിക്കുള്ള ഗുണമാണ്.
നിലവിൽ വില്‍പ്പനയില്‍ നോവോസൈമിന് പിന്നിലായി രണ്ടാം സ്ഥാനത്താണ് കമ്പനി. ഉയര്‍ന്ന റിട്ടേണ്‍ ഓണ്‍ ഇക്വിറ്റിയും 40 ശതമാനം ഇബിഐടിജിഎ മാർജിനുമുള്ള കമ്പനി 2016 ലെ ഐപിഒ വിലയുടെ സമീപത്തായാണ് ഇപ്പോഴും ട്രേഡ് ചെയ്യുന്നത്. ഇത് വരും നാളുകളിൽ ഓഹരി വിലയിൽ മികച്ച നേട്ടം നൽകാനുള്ള സാധ്യതയുണ്ടെന്ന് പൊരിഞ്ചു വെളിയത്ത് വിലയിരുത്തുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications