സുരക്ഷിതമായ നിക്ഷേപത്തോടൊപ്പം ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്ന പദ്ധതികളാണ് പോസ്റ്റ് ഓഫീസ് ഫിക്സഡ് ഡെപ്പോസിറ്റും (എഫ്.ഡി) പോസ്റ്റ് ഓഫീസ് റെക്യൂറിംഗ് ഡെപ്പോസിറ്റും (ആർ.ഡി). എഫ്.ഡിയും ആർ.ഡിയും രണ്ട് സേവിംഗ്സ് അക്കൗണ്ടുകളാണ്. മാത്രമല്ല, അവ രണ്ടും വ്യത്യസ്ത സവിശേഷതകൾ ഉള്ളതുമാണ്. എഫ്.ഡിക്ക് മുൻകൂറായി ഒരു ലംപ് സം ഡെപ്പോസിറ്റ് ആവശ്യമാണെങ്കിൽ, ആർ.ഡിയിൽ സാധാരണയുള്ള പ്രതിമാസ നിക്ഷേപങ്ങളാണ്. അപ്പോൾ ഒറ്റത്തവണ നിക്ഷേപം നടത്തുന്നവർക്ക് എഫ്.ഡിയും പ്രതിമാസം സ്ഥിര നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് ആർ.ഡിയും തിരഞ്ഞെടുക്കാം.
വിൽപ്പന കുറഞ്ഞു, ഓഹരി വിലയിൽ ഇടിവുമായി ടാറ്റ ഓഹരി, നിങ്ങൾക്ക് നിക്ഷേപമുണ്ടോ.. ?
പോസ്റ്റ് ഓഫീസിന്റെ എഫ്.ഡിയും ആർ.ഡിയും വളരെ ജനപ്രിയമായ നിക്ഷേപ രീതികളാണ്. അവ രണ്ടും ഗ്യാരണ്ടീഡ് റിട്ടേൺ വാഗ്ദാനം ചെയ്യുന്നതോടൊപ്പം, സ്റ്റോക്കുകളെയും മറ്റ് ഇക്വിറ്റിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളെയും അപേക്ഷിച്ച് അപകടസാധ്യത കുറഞ്ഞവായുമാണ്. പ്രതിമാസം 5,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ, പോസ്റ്റ് ഓഫീസ് എഫ്.ഡി, ആർ.ഡി പദ്ധതികളിൽ അവയുടെ കാലയളവിൽ എങ്ങനെ വളരുന്നു എന്ന് ചില ഉദാഹരണങ്ങളിലൂടെ നമുക്ക് നോക്കാം.

നിലവിലെ പലിശ നിരക്കനുസരിച്ച്, 5 വർഷത്തെ പോസ്റ്റ് ഓഫീസ് ആർ.ഡി അക്കൗണ്ടിലെ 1,000 രൂപ, 5,000 രൂപ എന്നിങ്ങനെയുള്ള പ്രതിമാസ നിക്ഷേപങ്ങളിലെ സമ്പാദ്യം എങ്ങനെയായിരിക്കും?
നിങ്ങൾ പ്രതിമാസം 1,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 1 വർഷത്തിന് ശേഷമുള്ള നിങ്ങളുടെ സമ്പാദ്യം 12,443 രൂപയും 3 വർഷത്തിന് ശേഷം 39,952 രൂപയും 5 വർഷത്തിന് ശേഷം 71,369 രൂപയുമായിരിക്കും. എന്നാൽ നിങ്ങൾ പ്രതിമാസം നിക്ഷേപിക്കുന്ന തുക 5,000 രൂപയാണെങ്കിൽ, 1 വർഷത്തിന് ശേഷമുള്ള നിങ്ങളുടെ സമ്പാദ്യം 62,221 രൂപയും 3 വർഷത്തിന് ശേഷം 1,99,748 രൂപയും 5 വർഷത്തിന് ശേഷം 3,56,830 രൂപയുമായിരിക്കും. പോസ്റ്റ് ഓഫീസ് ആർ.ഡി അക്കൗണ്ടിന്റെ ലോക്ക് -ഇൻ കാലയളവ് അഞ്ച് വർഷമാണ്.
കുറഞ്ഞ സമയം, കൂടുതൽ ലാഭം; സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ നൽകുന്ന 15 ബാങ്കുകൾ, നോക്കുന്നോ...?
പോസ്റ്റ് ഓഫീസ് എഫ്.ഡിയിൽ 5,000 രൂപ 1.50 ലക്ഷം രൂപ എന്നിങ്ങനെയുള്ള നിക്ഷേപങ്ങളിൽ 1,2,3,5 കാലയളവിൽ ലഭിക്കുന്ന തുക എങ്ങനെയായിരിക്കുമെന്ന് നോക്കാം.
5,000 രൂപ നിക്ഷേപത്തിൽ, ഒരു വർഷത്തിന് ശേഷമുള്ള നിങ്ങളുടെ സമ്പാദ്യം 5,354 രൂപയും രണ്ട് വർഷത്തിന് ശേഷം 5,744 രൂപയും മൂന്ന് വർഷത്തിന് ശേഷം 6,175 രൂപയും അഞ്ച് വർഷത്തിന് ശേഷം നിങ്ങളുടെ ആകെ സമ്പാദ്യം 7,250 രൂപയുമായിരിക്കും. 1, 50,000 രൂപ നിക്ഷേപത്തിൽ, ഒരു വർഷത്തിന് ശേഷം നിങ്ങളുടെ സമ്പാദ്യം 1,60,621 രൂപയായിരിക്കും. രണ്ട് വർഷത്തിന് ശേഷം അത് 1,72,332 രൂപയും മൂന്ന് വർഷത്തിന് ശേഷം 1,85,261 രൂപയുമായിരിക്കും. 5 വർഷത്തിന് ശേഷമുള്ള നിങ്ങളുടെ ആകെ സമ്പാദ്യം 2,17,492 രൂപയായിരിക്കും.
250 രൂപ ലാഭവിഹിതം, ഏറ്റവും മികച്ച 7 'മണി മേക്കർ' ഓഹരികൾ, നിങ്ങൾക്ക് നിക്ഷേപമുണ്ടോ..?
നിക്ഷേപത്തിന്റെ മൂല്യം വളരുന്ന പ്രക്രിയയാണ് കോമ്പൗണ്ടിംഗ്. കാരണം, ഒരു നിക്ഷേപത്തിന്റെ വരുമാനവും സമയം നീളുന്നതിനനുസരിച്ച്, പലിശ നേടുന്നു. ചുരുക്കി പറഞ്ഞാൽ, ഇത് പലിശയുടെ പലിശയാണ്. അതായത്, പലിശയായി ആദ്യം നേടിയ തുക, ശേഷിക്കുന്ന നിക്ഷേപ കാലയളവിൽ കൂടുതൽ പലിശ നേടുന്നതിന് സഹായിക്കുന്നു. ആർ.ഡിയിലും എഫ്.ഡിയിലും ഒരു നിക്ഷേപകൻ എത്രത്തോളം പണം നിക്ഷേപിക്കുന്നുവോ അത്രയും വലുതാണ് കോമ്പൗണ്ടിംഗിൽ നിന്നുള്ള നേട്ടം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
