ദീർഘകാലാടിസ്ഥാനത്തിൽ വലിയൊരു സമ്പാദ്യം നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പലരും സ്ഥിര നിക്ഷേപങ്ങളിൽ വലിയ തുക നിക്ഷേപിക്കുന്നത്. വലിയ പലിശ നിരക്കും സ്ഥിര നിക്ഷേപങ്ങളുടെ ആകർഷണീയതാണ്. പല മാതാപിതാക്കളും കുട്ടികളുടെ പേരിൽ സ്ഥിര നിക്ഷേപങ്ങൾ നടത്താറുണ്ട്. ഭാവിയിൽ അവരുടെ ജീവിത ആവശ്യങ്ങൾ നിറവേറ്റുന്നതിന് സ്ഥിര നിക്ഷേപങ്ങൾ ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.
സ്ത്രീകൾക്ക് പോസ്റ്റ് ഓഫീസിന്റെ മികച്ച പദ്ധതി: 2 വർഷത്തേക്ക് 2 ലക്ഷം നിക്ഷേപിച്ച് 30000 രൂപ ലാഭം നേടാം, എങ്ങനെ
നിങ്ങളും ഇത്തരത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ, പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് അതായത് പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ നിക്ഷേപം നടത്തുക. 5 വർഷ കാലാവധിയിലുള്ള പോസ്റ്റ് ഓഫീസ് എഫ്ഡി സ്കീമുകൾ ബാങ്കുകളേക്കാൾ മികച്ച പലിശയാണ് നൽകുന്നത്. ഈ സ്കീമിലൂടെ, നിങ്ങൾക്ക് വേണമെങ്കിൽ നിക്ഷേപ തുക മൂന്നിരട്ടിയിലധികം ഉണ്ടാക്കാം, അതായത് നിങ്ങൾ 5 ലക്ഷം നിക്ഷേപിച്ചാൽ 15 ലക്ഷത്തിൽ കൂടുതൽ സമ്പാദിക്കാം.
5 ലക്ഷം 15 ലക്ഷം ആകുന്നത് എങ്ങനെ?
5 ലക്ഷം 15 ലക്ഷമാക്കാൻ, ആദ്യം നിങ്ങൾ 5 വർഷത്തേക്ക് ഒരു പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ 5 ലക്ഷം നിക്ഷേപിക്കണം. 5 വർഷത്തെ എഫ്ഡിക്ക് പോസ്റ്റ് ഓഫീസ് 7.5 ശതമാനം പലിശ നൽകുന്നു. നിലവിലെ പലിശ നിരക്ക് കണക്കാക്കിയാൽ, 5 വർഷത്തിനു ശേഷമുള്ള മെച്യൂരിറ്റി തുക 7,24,974 രൂപയാകും. ഈ തുക പിൻവലിക്കരുത്, അടുത്ത 5 വർഷത്തേക്ക് അക്കൗണ്ടിൽ ഇടുക. ഈ രീതിയിൽ, 10 വർഷത്തിനുള്ളിൽ 5 ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക് പലിശയായി 5,51,175 രൂപ നേടം. നിങ്ങളുടെ മൊത്ത തുക 10,51,175 രൂപയായി മാറുകയും ചെയ്യും.

അടുത്ത 5 വർഷം കൂടി ഈ തുക അക്കൗണ്ടിൽ നിലനിർത്തുക. അതായത്, മൊത്ത നിക്ഷേപ തുക 15 വർഷത്തേക്ക് നിക്ഷേപിക്കുക. 15-ാം വർഷത്തിൽ, കാലാവധി പൂർത്തിയാകുമ്പോൾ, നിക്ഷേപിച്ച 5 ലക്ഷം രൂപയ്ക്ക് പലിശയിൽ നിന്ന് മാത്രം നിങ്ങൾക്ക് 10,24,149 രൂപ ലഭിക്കും. നിങ്ങൾ നിക്ഷേപിച്ച 5 ലക്ഷവും 10,24,149 രൂപ പലിശയും കൂടി കണക്കാക്കുമ്പോൾ ആകെ 15,24,149 രൂപ ലഭിക്കും.
100 രൂപ കൊണ്ട് 5 ലക്ഷത്തിനു മുകളിൽ ലഭിക്കും; പോസ്റ്റ് ഓഫീസിന്റെ ഈ സ്കീമിൽ നിക്ഷേപിക്കാം
എഫ്ഡി നീട്ടുന്നതിന് അറിഞ്ഞിരിക്കേണ്ട നിബന്ധനകൾ
മൊത്തം സമ്പാദ്യം 15 ലക്ഷമാക്കി മാറ്റുന്നതിന് നിങ്ങൾ രണ്ട് തവണ പോസ്റ്റ് ഓഫീസ് എഫ്ഡി നീട്ടണം. ഇതിന് ചില നിബന്ധനകളുണ്ട്. പോസ്റ്റ് ഓഫീസ് 1 വർഷത്തെ എഫ്ഡി മെച്യൂരിറ്റി തീയതി മുതൽ 6 മാസത്തിനുള്ളിൽ നീട്ടാം, 2 വർഷത്തെ എഫ്ഡി കാലാവധി പൂർത്തിയാകുമ്പോൾ 12 മാസത്തിനുള്ളിൽ നീട്ടണം. അതേസമയം, 3, 5 വർഷത്തെ എഫ്ഡി നീട്ടുന്നതിന്, മെച്യൂരിറ്റി കാലയളവ് കഴിഞ്ഞ് 18 മാസത്തിനുള്ളിൽ പോസ്റ്റ് ഓഫീസിനെ അറിയിക്കേണ്ടതാണ്. ഇത് കൂടാതെ, അക്കൗണ്ട് തുറക്കുന്ന സമയത്ത് കാലാവധി പൂർത്തിയാകുമ്പോൾ അക്കൗണ്ട് നീട്ടുന്നതിന് ആവശ്യപ്പെടാം. കാലാവധി പൂർത്തിയാകുന്ന ദിവസം ബന്ധപ്പെട്ട ടിഡി അക്കൗണ്ടിന് ബാധകമായ പലിശ നിരക്ക് എഫ്ഡി നീട്ടുന്ന കാലയളവിൽ ബാധകമായിരിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications