പോസ്റ്റ് ഓഫീസിനോട് രാജ്യത്തെ ജനങ്ങൾക്കുള്ള വിശ്വാസ്യത പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളുടെ ജനപ്രീതി കാണിച്ച് തരും. സാധാരണക്കാർക്ക് മുതൽ ഉയർന്ന വരുമാനക്കാർക്ക് വരെ ഉപകാരപ്പെടുന്ന തരത്തിലാണ് പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികൾ. പണം ഇരട്ടിപ്പിക്കാനുള്ള നിക്ഷേപങ്ങൾ, നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങൾ, മാസ വരുമാനം ലഭിക്കുന്നവ തുടങ്ങിയ വിവിധ തരം പദ്ധതികൾ പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കും.
ആദ്യ മാസം 2.85 ലക്ഷം നേടാൻ അവസരം; മാസം 5,000 രൂപ അടവ് സാധിക്കുമെങ്കിൽ ഈ ചിട്ടി ചേരാം
അതേസമയം, ചെറിയ നിക്ഷേപത്തിൽ സംഭംരം തുടങ്ങാനാണെങ്കിലും പോസ്റ്റ് ഓഫീസ് വഴിയൊരുക്കുന്നു. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്കീം പ്രകാരം 5,000 രൂപ മുതൽ മുടക്കിൽ സ്വന്തം ബിസിനസ് ആരംഭിക്കാം. എങ്ങനെ സംരംഭം ആരംഭിക്കാമെന്നും മാസ വരുമാനം എത്ര നേടാമെന്നും പരിശോധിക്കുകയാണ് ഈ ലേഖനത്തിൽ.

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്കീം
രാജ്യത്ത് 1.5 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളുണ്ടെങ്കിലും പല മേഖലകളിലും ഇന്നും തപാൽ സൗകര്യങ്ങൾ കൃത്യമായെത്തുന്നില്ല. ഇതിന് പരിഹാരമായി പോസ്റ്റല്‍ ഫ്രാഞ്ചൈസി വഴി പോസ്റ്റല്‍ സൗകര്യങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനാണ് ലക്ഷ്യം. രണ്ട് തരത്തില്‍ പോസ്റ്റല്‍ ഫ്രാഞ്ചൈസിയെടുക്കാം. ഫ്രാഞ്ചൈസി ഔട്ട്‌ലേറ്റും ഫ്രാഞ്ചൈസി പോസ്റ്റല്‍ ഏജന്റും. പോസ്റ്റല്‍ സൗകര്യങ്ങളില്ലാത്തയിടങ്ങളിലാണ് പോസ്റ്റല്‍ ഫ്രാഞ്ചൈസി സ്‌കീം ആരംഭിക്കുക. പോസ്റ്റല്‍ ഏജന്റ് സൗകര്യം നഗരങ്ങളിലും ഗ്രാമങ്ങളിലും പോസ്റ്റല്‍ സേവനങ്ങളെത്തിക്കുക എന്നതാണ്.
ആർക്കൊക്കെ തുടങ്ങാം
പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിക്ക് അപേക്ഷിക്കുന്നവർ ഇന്ത്യൻ പൗരനും കൂടാതെ 30 വയസിൽ താഴെ പ്രായമുള്ളവരും ആയിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവർക്ക് 30 വയസിന് മുകളിൽ പ്രായമുണ്ടായാലും അപേക്ഷിക്കാം. പത്താം തരം വിജയമാണ് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് ഫ്രാഞ്ചൈസി അപേക്ഷകളിൽ മുൻഗണന ലഭിക്കും. തപാല്‍ വകുപ്പ് ജീവനക്കാർക്കോ കുടുംബാംഗങ്ങൾക്കോ അപേക്ഷിക്കാൻ സാധിക്കില്ല.
നിക്ഷേപം 5,000 രൂപ
പോസ്റ്റ് ഓഫീസ് ഔട്ട്‌ലെറ്റ് തുറക്കണമെങ്കില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് 5,000 രൂപ നിക്ഷേപിക്കണം. വരുമാനം അനുസരിച്ച് സെക്യൂരിറ്റി ഡെപ്പോസിറ്റി ഉയരും. 200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിട സ്ഥലം ആവശ്യമാണ്. ഏജന്റിന് സെക്യൂരിറ്റി നിക്ഷേപം ആവശ്യമില്ല. പോസ്റ്റല്‍ ഏജന്റുമാർക്ക് പോസ്റ്റ് ഓഫീസ് സേവനങ്ങൾ നൽകാം.
വരുമാനം
ഫ്രാഞ്ചൈസി സ്റ്റോറിൽ നിന്നും നൽകുന്ന സേവനങ്ങളുടെയും വിൽപ്പനയെയും അടിസ്ഥാനമാക്കി കമ്മീഷൻ അടിസ്ഥാനത്തിലാണ് വരുമാനം ലഭിക്കുക. രജിസ്‌ട്രേഡിന് 3 രൂപയാണ് കമ്മീഷൻ. സ്പീഡ് പോസ്റ്റിന് 5 രൂപയും ലഭിക്കും. മണി ഓര്‍ഡർ, 100 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിലാണെങ്കിൽ 3.50 രൂപയും 200 രൂപയ്ക്ക് മുകളിലുള്ള മണിയോഡറിന് 5 രൂപയും കമ്മീഷൻ ലഭിക്കും.
മാസത്തില്‍ 1000 സ്പീഡ് പോസ്റ്റും രജിസ്‌ട്രേഡും നേടിയാല്‍ 20 ശതമാനം അധിക കമ്മിഷൻ ലഭിക്കും. പോസ്റ്റല്‍ സ്റ്റാബ് മറ്റു സാധനങ്ങള്‍ എന്നിവയ്ക്ക് വില്പനയുടെ 5 ശതമാനം കമ്മീഷൻ ലഭിക്കും. ഉപഭോക്താക്കളുടെ എണ്ണം അനുസരിച്ച് പ്രാരംഭ വരുമാനം 20,000 മുതൽ 80,000 രൂപ വരെയാകാം. കമ്മീഷൻ ആയതിനാൽ എത്രത്തോളം പ്രവർത്തിക്കുന്നു അത്രയും വരുമാനം ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം
ഇന്ത്യ പോസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിക്കുള്ള അപേക്ഷ ഫോം ലഭിക്കും. ഇത് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം പോസ്റ്റ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് പദ്ധതിയുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും മനസിലാക്കണം. അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാൽ ഫ്രാഞ്ചൈസി ഔട്ടലേറ്റ് ആരംഭിക്കുന്നവർക്ക് തപാൽ വകുപ്പുമായി ധാരണ പത്രം ഒപ്പിടണം.
ഏജന്റിന് ഇതിന്റെ ആവശ്യമില്ല. അപേക്ഷാ ഫോം ലഭിക്കുന്നതിനും അപേക്ഷാ നടപടിക്രമം മനസിലാക്കാനും ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications