നിക്ഷേപത്തിന് 7.50% പലിശ; വരുമാനത്തിന് ടിഡിഎസ് നൽകേണ്ട; പോസ്റ്റ് ഓഫീസിലുണ്ടൊരു ഉ​ഗ്രൻ നിക്ഷേപം

പോസ്റ്റ് ഓഫീസിന്റെ സുരക്ഷതത്വത്തിൽ നിക്ഷേപിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ധാരണമാണ്. ഇന്ന് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഉയർന്ന് നിൽക്കുമ്പോൾ കൂടുതൽ പേർ മഹിളാ സമ്മാൻ സേവിം​ഗ്സ് സ്കീമിൽ നിക്ഷേപിക്കുന്നുണ്ട്. നികുതി ഇളവും സർക്കാറിന്റെ സുരക്ഷിതത്വവും ഇതിന് കാരണമാകുന്നുണ്ട്. ഇത്തരക്കാർക്ക് അനുയോജ്യമായ പദ്ധതിയാണ് മഹിള സമ്മാൻ സേവിം​ഗ്സ് സ്കീം. വിശദമായി അറിയാം.

മഹിള സമ്മാൻ സേവിം​ഗ്സ് സ്കീം

മഹിളാ സമ്മാൻ സേവിംഗ്‌സ് സ്കീം അഥവാ സർട്ടിഫിക്കറ്റ് സ്‌ത്രീകൾക്കായി 2023 ലെ ബജറ്റിൽ അവതരിപ്പിച്ച നിക്ഷേപമാണ്. 2023 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ രണ്ട് വർഷത്തേക്ക് ഒറ്റത്തവണയായി നിക്ഷേപിക്കാൻ സാധിക്കുന്ന സ്കീമാണിത്. സ്ത്രീക്ക് സ്വന്തം പേരിലോ രക്ഷിതാക്കൾക്ക് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേരിലോ മഹിള സമ്മാൻ സേവിം​ഗ്സ് സ്കീം നിക്ഷേപം ആരംഭിക്കാം. നിക്ഷേപത്തിന് പ്രതിവർഷം 7.5 ശതമാനം പലിശ നിരക്ക് ലഭിക്കും. ത്രൈമാസാടിസ്ഥാനത്തിലാണ് പലിശ കോമ്പൗണ്ട് ചെയ്യുന്നത്.

നിക്ഷേപം

മഹിളാ സമ്മാൻ സേവിം​ഗ്സ് സ്കീമിൽ ഒരു വ്യക്തിയുടെ പേരിൽ എത്ര അക്കൗണ്ട് വേണമെങ്കിലും ആരംഭിക്കാം. അക്കൗണ്ട് തുറക്കുന്നത് തമ്മിൽ മൂന്ന് മാസത്തെ ഇടവേള ആവശ്യമാണ്. എത്ര അക്കൗണ്ട് ആരംഭിച്ചാലും 2 ലക്ഷം രൂപ മാത്രമെ ആകെ നിക്ഷേപിക്കൻ സാധിക്കുകയുള്ളൂ. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1000 രൂപയാണ്.

നിക്ഷേപത്തിന് 7.50% പലിശ; വരുമാനത്തിന് ടിഡിഎസ് നൽകേണ്ട; പോസ്റ്റ് ഓഫീസിലുണ്ടൊരു ഉ​ഗ്രൻ നിക്ഷേപം

നിക്ഷേപവും നികുതിയും

മഹിളാ സമ്മാൻ സേവിം​ഗ്സ് സ്കീമിന് ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി ഇളവുകൾ ലഭിക്കില്ല. മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ് പലിശ വരുമാനം നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. മൊത്തം പലിശ നിക്ഷേപകന്റെ ആകെ വരുമാനത്തോട് ചേർത്ത് വ്യക്തിഗത നികുതി സ്ലാബ് അനുസരിച്ച് നികുതി ചുമത്തും.

സ്രോതസിൽ നിന്നുള്ള നികുതി എന്നത് പലിശ വരുമാനം നിശ്ചിത പരിധിയിൽ കൂടുതലാകുമ്പോഴാണ് കുറയ്ക്കുന്നത്. 40,000 രൂപയാണ് ടിഡിഎസ് ഈടാക്കുന്നതിനുള്ള പരിധി. മുതിർന്ന പൗരന്മാർക്ക് 50,000 രൂപയാണ്. പലിശ വരുമാനം ഈ പരിധിക്ക് താഴെയായതിനാൽ, ടിഡിഎസ് കുറയ്ക്കില്ല.

7.5 ശതമാനം പലിശ നിരക്കിൽ മഹിള സമ്മാൻ സേവിം​ഗ്സ് സ്കീം ഒരു വർഷത്തിനുള്ളിൽ 15,000 രൂപയും രണ്ടാം വർഷത്തിൽ 32,000രൂപയും പലിശ വരുമാനം നൽകും. ഒരു സാമ്പത്തിക വർഷത്തിൽ ലഭിക്കുന്ന പലിശ 40,000 രൂപയിൽ കുറവായതിനാൽ ടിഡിഎസ് ബാധകമല്ലെന്ന് പറയാം.

എവിടെ നിക്ഷേപിക്കാം

പോസ്റ്റ് ഓഫീസുകളിൽ നിന്ന് മഹിളാ സമ്മാൻ സേവിം​ഗ്സ് സ്കീമിൽ നിക്ഷേപിക്കാം. പദ്ധതി എല്ലാവരിലേക്കും എത്തിക്കുന്നതിനായി, മറ്റ് ലഘു സമ്പാദ്യ പദ്ധതി പോലെ മഹിളാ സമ്മാന് സേവിംഗ്സ് സ്കീം അക്കൗണ്ടുകൾ ആരംഭിക്കാൻ ബാങ്കുകൾക്കും അനുവാദം നൽകുന്നതായി സർക്കാർ വിജ്ഞാപനമിറക്കി. എല്ലാ പൊതുമേഖലാ ബാങ്കുകളിലും തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകളിലും അക്കൗണ്ട് ആരംഭിക്കാം.

നേരത്തെ പിൻവലിക്കൽ

നിക്ഷേപം ആരംഭിച്ച തീയതി മുതൽ രണ്ട് വർഷത്തിന് ശേഷം കാലാവധി പൂർത്തിയാകും. കാലാവധിയെത്തിയാൽ പോസ്റ്റ് ഓഫീസിൽ ഫോം-2-ൽ അപേക്ഷ സമർപ്പിച്ചാൽ തുക പിൻവലിക്കാം. അക്കൗണ്ട് തുറന്ന് ഒരു വർഷം പൂർത്തിയായതിന് ശേഷം പോസ്റ്റ് ഓഫീസിൽ അപേക്ഷ നൽകിയാൽ അക്കൗണ്ട് കാലാവധി പൂർത്തിയാകുന്നതിന് മുൻപ് അക്കൗണ്ടിലുള്ള തുകയുടെ പരമാവധി 40 ശതമാനം വരെ പിൻവലിക്കാൻ അക്കൗണ്ട് ഉടമയ്ക്ക് അർഹതയുണ്ട്. നിക്ഷേപ കാലാവധിയിൽ ഒരു തവണ മാത്രമെ പിൻവലിക്കാൻ അനുവദിക്കുകയുള്ളൂ.

പലിശ വരുമാനം ഇങ്ങനെ

2 വർഷ കാലാവധിയിൽ മഹിളാ സമ്മാൻ സേവിംഗ്സ് സ്‌കീമിൽ പരമാവധി നിക്ഷേപമായി 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം. സ്ഥിര നിക്ഷേപത്തിന് സമാനമായി നിക്ഷേപിക്കുന്ന തുകയ്ക്ക് ത്രൈമാസത്തിൽ പലിശ കണക്കാക്കുന്നതാണ് മഹിള സമ്മാൻ സേവിംഗ്സ് സ്‌കീമിലെ രീതി. കാലാവധിയിൽ 2.32 ലക്ഷം രൂപ നേടാം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X