കേന്ദ്രസർക്കാറിന്റെ പെൻഷൻ സ്‌കീമായ നാഷണൽ പെൻഷൻ സിസ്റ്റം അഥവാ എൻപിഎസ് നിക്ഷേപവും പെൻഷനും ഒത്തുചേരുന്ന സമ്പാദ്യ രീതിയാണ്. 2004 ജനുവരിയിൽ കേന്ദ്രസർക്കാർ ജീവനക്കാർക്കായി ആരംഭിച്ച പദ്ധതിയാണ് എൻപിഎസ്. പിന്നീട് 2009 മേയിൽ ഇത് രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ചേരാവുന്ന രീതിയിലേക്ക് മാറ്റി. 18 നും 65 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും വിദേശത്ത് ജോലി ചെയ്യുന്നവർക്കും പദ്ധതിയിൽ ചേരാം എന്നതാണ് പദ്ധതിയുടെ പ്രാധാന്യം. നിക്ഷേപത്തോടൊപ്പം 60 വയസിന് ശേഷം പെൻഷനും പദ്ധതി വഴി ലഭിക്കുന്നു.
ഓഹരികൾ, കോർപ്പറേറ്റ് ബോണ്ട്, സർക്കാർ സെക്യൂരിറ്റികൾ, ആൾട്ടർനേറ്റീവ് ആസ്തികൾ എന്നിങ്ങനെ നാല് നിക്ഷേപ മാർഗങ്ങൾ എൻപിഎസിൽ ലഭ്യമാണ്. നിക്ഷേപകന്റെ താൽപര്യം അനുസരിച്ച് ഏത് നിക്ഷേപ മാർഗമാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാം. സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയത് 1000 രൂപ എസ്പിഎസ് അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതുണ്ട്. ഇതോടൊപ്പം വിവിധ നികുതിയിളവുകളും എൻപിഎസ് നിക്ഷേപം നൽകുന്നുണ്ട്.
തിരക്കിനിടയിൽ എൻപിഎസിലേക്ക് തുക അടയ്ക്കാനായി പോക്കും വരവും ഇന്നത്തെ കാലത്ത് സാധ്യമല്ല. ഇതിന് പകരമായി നൂതന പണമടയ്ക്കൽ രീതികൾ പോസ്റ്റ് ഓഫീസ് കൊണ്ടുവന്നിട്ടുണ്ട്. നാഷണൽ പെൻഷൻ സിസ്റ്റത്തിൽ (എൻപിഎസ്) ഓൺലൈനിലൂടെ സേവനങ്ങൾ പൂർത്തിയാക്കാനുള്ള സൗകര്യം 2022 ഏപ്രിൽ 26 മുതൽ തപാൽ വകുപ്പ് ആരംഭിച്ചിരുന്നു. ഇത് പ്രകാരം എൻപിഎസ് സേവനങ്ങൾക്ക് പോസ്റ്റ് ഓഫീസിൽ പോകേണ്ടതില്ല. ഇതോടൊപ്പം സിസ്റ്റമാറ്റിക്ക് ഇൻവസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) രീതിയിൽ നിക്ഷേപം നടത്താവുന്ന സൗകര്യം ആരംഭിച്ചിട്ടുണ്ട്. എന്‍പിഎസ് രജിസ്റ്റര്‍ ചെയ്ത ആർക്കും എസ്ഐപി രീതിയിലേക്ക് നിക്ഷേപം മാറ്റാം. ഇതുവഴി ആവര്‍ത്തന നിക്ഷേപം പോലെ ചെറിയ തുക മാസ മാസം എന്‍പിഎസിലേക്ക് നിക്ഷേപിക്കാനാകും. ഇതുവഴി ബജറ്റിനെ ക്രമീകരിക്കാനാകും. ഒറ്റത്തവണയായി നിക്ഷേപിക്കാനിരുന്ന തുക മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് എസ്ഐപി തുടങ്ങാം. കൂട്ടുപലിശയുടെ ഗുണം എസ്‌ഐപി തരുന്നു.
എസ്ഐപി വഴി നിക്ഷേപം തുടങ്ങാൻ ആക്ടീവ് എന്‍പിഎസ് അക്കൗണ്ട് വേണം. ഫോണ്‍ നമ്പറും ഇ മെയില്‍ അഡ്രസും എന്‍പിഎസ് അക്കൗണ്ടുമായി രജിസ്റ്റർ ചെയ്യണം. 500 രൂപയാണ് എസ്‌ഐപി ചെയ്യാന്‍ വേണ്ട ചുരുങ്ങിയ തുക. എസ്ഐപി ചെയ്യാവുന്ന ഉയർന്ന തുക 1,00,000 രൂപയാണ്. പണമടക്കുന്നതിന് നെറ്റ് ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. എസ്‌ഐപി സെറ്റ് അപ്പ് ചാര്‍ജായി 3.50 രൂപ ഈടാക്കും. ഇത് എന്‍പിഎസ് അക്കൗണ്ടില്‍ നിന്ന് പിടിക്കുക. എസ്‌ഐപി വഴി നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നിശ്ചിത ഇടവേളകളില്‍ പണം എന്‍പിഎസ് അക്കൗണ്ടിലേക്ക് പോകും. മാസത്തിലോ ത്രൈമാസത്തിലെ അര്‍ധ വാര്‍ഷികമായോ വര്‍ഷത്തിലോ എസ്‌ഐപി ചെയ്യാം.
എസ്‌ഐപി രജിസ്‌ട്രേഷന്‍
എന്‍പിഎസ് വെബ്സൈറ്റിൽ പ്രാന്‍(PRAN) നമ്പര്‍, ജനന തീയതി, ഇ-മെയില്‍/ മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കി ഒടിപി ആവശ്യപ്പെടുക. ആറക്ക ഒടിപി നല്‍കിയ ശേഷം 'തുടരണം' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യണം.
എസ്‌ഐപി രജിസ്സ്‌ടേഷന്‍ ഇന്‍ എന്‍പിഎസ് ക്ലിക്ക് ചെയ്യുക.
എസ്‌ഐപി തുക, എസ്‌ഐപി ഇടവേള, എസ്‌ഐപി തീയതി, കാലാവധിയെത്തുന്ന മാസവും വര്‍ഷവും എന്നിവ രേഖപ്പെടുത്തണം.
പണം പിന്‍വലിക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരം നല്‍കുക. തുടരണം ക്ലിക്ക് ചെയ്യുക
ബാങ്ക് പരിശോധിച്ച് അനുമതി നല്‍കിയാല്‍ ഇടവേളകളിൽ പണം എന്‍പിഎസ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെടും. എസ്ഐപി ക്യാൻസൽ ചെയ്യാൻ സമാന രീതിയിൽ ലോഗിൻ ചെയ്ത് ക്യാൻസൽ എസ്ഐപി യിൽ ക്ലിക്ക് ചെയ്യുക.
Also Read: സമ്പാദിക്കാതെ 40 വയസ് കടന്നോ? ഇനിയെന്ത് ചെയ്യും; ഈ വഴി നോക്കാം
More From GoodReturns

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക



Click it and Unblock the Notifications