സമ്പാദിക്കാതെ 40 വയസ് കടന്നോ? ഇനിയെന്ത് ചെയ്യും; ഈ വഴി നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

''വയസ് നാല്പതായി, ഇനിയും സമ്പാദ്യമൊന്നുമായില്ല'', ഇങ്ങനെ ആശങ്കപ്പെടുന്ന പലരെയും കണ്ടിട്ടുണ്ടാകും. 20 വര്‍ഷത്തിനടുത്ത് ജോലിയെടുത്ത് മികച്ച ശമ്പളം വാങ്ങിയ കാലഘട്ടത്തെയാണ് പലരും ഇത്തരത്തില്‍ നഷ്ടപ്പെടുത്തിയത്. എന്നാൽ ഇതിനിടയിൽ മറ്റ് പല ചെലവുകളാകാം നിക്ഷേപത്തെ പറ്റി ചിന്തിക്കാതിരിക്കാൻ കാരണം. വീടും വാഹനവും മക്കളുടെ വിദ്യാഭ്യാസവും ഒക്കെ ഇതിന് കാരണമായിട്ടുണ്ടാകാം. ഇത് മറന്ന് നിക്ഷേപിക്കാൻ തുടങ്ങുകയാണ് വേണ്ടത്. നിക്ഷേപം ആരംഭിക്കാതെ എന്ത് ചെയ്യുമെന്ന് ചിന്തിച്ചിരിക്കുന്നവരാണോ നിങ്ങൾ. നല്ല സമയം കഴിഞ്ഞെന്ന് സഹതപിച്ചിരിക്കുകയാണോ. നാൽപതിൽ നിക്ഷേപം തുടങ്ങുന്നത് നല്ലതല്ല, തുടങ്ങാൻ വെെകിയൊരാൾ നാൽപതിൽ തുടങ്ങുന്നത് ഒട്ടും മോശം സമയവുമല്ല.

നാല്പതിനെന്ത് ​ഗുണം

നാല്പതിനെന്ത് ​ഗുണം

20 വയസിലോ 25 വയസിലോ ജോലി കിട്ടി നിക്ഷേപം ആരംഭിക്കാൻ പറ്റിയില്ല. ഇനി നാൽപതിൽ ആരംഭിച്ചാലുള്ള ​ഗുണങ്ങൾ പരിശോധിക്കാം. ഉയർന്ന ശമ്പളം തന്നെയാണ് 40ാം വയസിന്റെ ആകർഷണം. 20 വയസിൽ ജോലിയിൽ നിന്ന് ലഭിക്കുന്നതിനെക്കാൾ ഉയര്‍ന്ന ശമ്പളം 40ാം വയസിൽ ലഭിക്കുമെന്നത് ഗുണമാണ്. ഉയര്‍ന്ന ശമ്പളം ലഭിക്കുമ്പോൾ കൂടുതൽ നിക്ഷേപം നടത്താനാവുകയും കൂടുതൽ ആദായം ലഭിക്കുകയും ചെയ്യുന്നു. ഇനി സമയമില്ലെന്ന് പറയുന്നതിന് പകരം മുന്നിലുള്ള 15-20 വര്‍ഷത്തെ ​ഗുണപരമായി ഉപയോ​ഗിക്കുകയാണ് വേണ്ടത്. ഈ സമയത്തും നന്നായി സമ്പാദിക്കാനുള്ള അവസരുണ്ട്. മികച്ച നിക്ഷേപ മേഖല നോക്കി നല്ല ലാഭം കിട്ടുന്നിടത്ത് നിക്ഷേപിച്ച് പരമാവധി ആദായമാണ് ലക്ഷ്യമാക്കേണ്ടത്. വായ്പകളുടക്കമുള്ള ചെലവുകള്‍ ഒരുപരിധി വരെ തീരുന്ന സമയമായതിനാല്‍ ഇത്രയും നാളും വായ്പയ്ക്കായി മാറ്റിയ തുക നിക്ഷേപത്തിന് ഉപയോ​ഗിക്കാം. 

Also Read: ആകെ ചെലവ് 5,000 രൂപ മാത്രം, പോസ്റ്റ് ഓഫീസ് തരും വരുമാനം; നോക്കുന്നോAlso Read: ആകെ ചെലവ് 5,000 രൂപ മാത്രം, പോസ്റ്റ് ഓഫീസ് തരും വരുമാനം; നോക്കുന്നോ

 ഉയർന്ന ആദായം

എല്ലാവർക്കും ഉയർന്ന ആദായമാണ് ആവശ്യം. എന്നാൽ വൈകി നിക്ഷേപത്തിലെത്തിയ ഒരാൾ തുടക്കത്തിൽ തന്നെ വലിയ ആദായം പ്രതീക്ഷിക്കരുത്. 23 വയസിൽ എസ്‌ഐപിയായി 1000 രൂപ 60 വയസുവരെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചാൾക്ക് 12 ശതമാനം പലിശ ലഭിച്ചാൽ 82.75 ലക്ഷമായി നിക്ഷേപം ഉയർന്നിട്ടുണ്ടാകും. ഇതോടൊപ്പം വര്‍ഷത്തില്‍ നൂറ് രൂപ എസ്‌ഐപി തുക ഉയര്‍ത്തിയാല്‍ അവസാന എസ്‌ഐപി അടവ് 4,700 ആയിരിക്കും. ഇത് പ്രകാരം 1.3 കോടിയായി നിക്ഷേപം ഉയരും. ഇത്തരത്തിൽ നിക്ഷേപത്തെ ക്രമീകരിക്കണം. എന്നാൽ ഉയർന്ന ആദായം ലഭിക്കും.

Also Read: മഴ പെയ്താല്‍ ലാഭവും ഒഴുകിയെത്തും! വമ്പന്‍ 'കോളും' കാത്തിരിക്കുന്ന 5 മണ്‍സൂണ്‍ ഓഹരികള്‍; പരിഗണിക്കാംAlso Read: മഴ പെയ്താല്‍ ലാഭവും ഒഴുകിയെത്തും! വമ്പന്‍ 'കോളും' കാത്തിരിക്കുന്ന 5 മണ്‍സൂണ്‍ ഓഹരികള്‍; പരിഗണിക്കാം

അനുയോജ്യമായ ഫണ്ടുകൾ

അനുയോജ്യമായ ഫണ്ടുകൾ

നാല്പത് കഴിഞ്ഞയാൾക്ക് മുന്നിലുളളത് 15-20 വര്‍ഷമാണ്. ഇക്കാലയളവിലേക്ക് നിക്ഷേപിക്കാനിറങ്ങുമ്പോള്‍ ഇക്വുറ്റിയില്‍ നിക്ഷേപമിറക്കുന്നതാണ് അനുയോജ്യം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപം കഴിഞ്ഞാല്‍ ബാക്കി നിക്ഷേപത്തിനായി മാറ്റി വെയ്ക്കുന്ന തുകയ്ക്ക് ഇക്വുറ്റി ഫണ്ടുകൾ തിരഞ്ഞെടുക്കാം. ഒന്നോ രണ്ടോ ലാര്‍ജ് കാപ് ഇന്‍ഡക്‌സ് ഫണ്ടുകളിൽ തുക നിക്ഷേപിക്കാം. ഉയര്‍ന്ന റിസ്‌ക് എടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് നിഫ്റ്റി നെക്‌സറ്റ്50 ഇന്‍ഡക്‌സ് ഫണ്ട് തിരഞ്ഞെടുക്കാം. ഇതിനോടൊപ്പം സ്വർണത്തിലേക്കും മെല്ലെ നിക്ഷേപം ഉയർത്തണം.നിക്ഷേപം പടിപടിയായി ഉയര്‍ത്തുകയാണെങ്കില്‍ വര്‍ഷത്തില്‍ സമ്പാദ്യവും ഉയരും. വര്‍ഷത്തില്‍ എസ്‌ഐപി തുക ഉയര്‍ത്തണം. ഇതിനനുസരിച്ച് പോര്‍ട്ടഫോളിയോയും വര്‍ധിക്കും. ബോണസ്, ഇന്‍സെന്റീവ് എന്നിവയായി ലഭിക്കുന്ന തുക നിക്ഷേപത്തിലേക്ക് മാറ്റണം. നിക്ഷേപിക്കാന്‍ വൈകിയെന്ന് പറഞ്ഞ് പറ്റാവുന്നതിലധികം റിസ്ക് എടുക്കുന്നത് ബുദ്ധിയല്ല. അധിക റിസ്‌കെടുക്കുന്നത് മികച്ച ആദായം ലഭിക്കണമെന്ന് ഉറപ്പില്ല.

Also Read: ദിവസം 150 രൂപ; 24 ലക്ഷമായി തിരിച്ചെടുക്കാം; ആശങ്കയൊട്ടും വേണ്ടാത്ത ഈ നിക്ഷേപ പദ്ധതി നോക്കുന്നോ?Also Read: ദിവസം 150 രൂപ; 24 ലക്ഷമായി തിരിച്ചെടുക്കാം; ആശങ്കയൊട്ടും വേണ്ടാത്ത ഈ നിക്ഷേപ പദ്ധതി നോക്കുന്നോ?

അഭിപ്രായം തേടാം

അഭിപ്രായം തേടാം

ചെറുപ്രായത്തില്‍ 20ലും 30തിലും സ്വന്തം രീതിയില്‍ നിക്ഷേപിക്കാം. ഇത്തരത്തിൽ നിക്ഷേപം ആരംഭിച്ചവർക്ക് തെറ്റുകളിൽ വീഴാതെ നിക്ഷേപം കൊണ്ടുപോകാൻ സാധിക്കും. എന്നാല്‍ നാല്‍പത് കഴിഞ്ഞാല്‍ നിക്ഷേപത്തിന് വിദഗ്ധ അഭിപ്രായം തേടുന്നതിന് മടിക്കേണടതില്ല. തുടക്കകാരനിലെ തെറ്റുകള്‍ മറികടക്കാന്‍ വിദഗ്ധാഭിപ്രായം വേണം. നിക്ഷേപത്തിനിറങ്ങുമ്പോള്‍ വായ്പയില്ലാതെയുള്ള അവസ്ഥ വളരെ അനുയോജ്യമാണ്. എന്നാൽ നാൽപത് കഴിഞ്ഞയാൾ ഇനിയും വൈകിക്കുന്നതിൽ അർഥമില്ല. വായ്പ തിരിച്ചടവിനൊപ്പം നിക്ഷേപത്തെ ക്രമീകരിക്കാം.

Read more about: investment
English summary

Starting Investments At Your 40's; Where to Invest And What Are The Tips

Starting Investments At Your 40's; Where to Invest And What Are The Tips
Story first published: Saturday, May 28, 2022, 13:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X