ജീവിത ആവശ്യങ്ങൾ നിറവേറ്റുന്നതിനു മാത്രമല്ല, സുരക്ഷിതമായ ജീവിതം നയിക്കുന്നതിനും സമ്പാദ്യം വളരെ അത്യാവശ്യമാണ്. നിങ്ങളുടെ പക്കൽ പണമുണ്ടെങ്കിൽ, അവശ്യ സമയത്ത് മറ്റുള്ളവരുടെ മുന്നിൽ യാചിക്കേണ്ട ആവശ്യമില്ല. കാരണം, ജീവിതത്തിൽ പ്രയാസമേറിയ ചില സമയത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ നിങ്ങളെ സഹായിച്ചേക്കില്ല. എന്നാൽ നിങ്ങൾക്ക് സമ്പാദ്യമുണ്ടെങ്കിൽ, ആ സമയത്ത് തീർച്ചയായും ഉപകാരപ്പെടും. അതിനാൽതന്നെ, പലരും വിവിധ നിക്ഷേപ മാർഗങ്ങളിൽ പണം നിക്ഷേപിക്കുന്നു.
യു.പി.ഐ ഇടപാടുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ: ആർക്കെല്ലാം ഈ സേവനങ്ങൾ ലഭിക്കും?
ഭാവിയിലെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ടാണ് പലരും ഇത്തരത്തിൽ നിക്ഷേപം നടത്തുന്നത്. ചിലർ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നു, ചിലർ ഓഹരി വിപണിയിലും ചിലർ ബാങ്ക് എഫ്ഡികളിലും നിക്ഷേപിക്കുന്നു. മറ്റു ചിലരാകട്ടെ സർക്കാർ സമ്പാദ്യ പദ്ധതികളിൽ പണം നിക്ഷേപിക്കുന്നു. മികച്ച നിക്ഷേപത്തിനുള്ള ഒരു ഓപ്ഷനാണ് തിരയുന്നതെങ്കിൽ, പോസ്റ്റ് ഓഫീസിന്റെ ഈ സ്കീം നിങ്ങൾക്ക് പ്രയോജനകരമാകും.

പോസ്റ്റ് ഓഫീസ് ആർഡി സ്കീം
പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീമുകളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചതാണ് പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് സ്കീം. നിലവിൽ, ഈ സ്കീമിലെ നിക്ഷേപങ്ങൾക്ക് പോസ്റ്റ് ഓഫീസ് 6.7% പലിശ ലഭിക്കുന്നു. ഈ സ്കീമിൽ എല്ലാ മാസവും 7,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 5 വർഷം കൊണ്ട് 4,20,000 രൂപ നിക്ഷേപിക്കപ്പെടും. 5 വർഷത്തേക്ക് 6.7% പലിശ കണക്കാക്കിയാൽ, 79,564 രൂപ പലിശ ഇനത്തിൽ കിട്ടും. കാലാവധി പൂർത്തിയാകുമ്പോഴുള്ള നിങ്ങളുടെ ആകെ സമ്പാദ്യം 4,99,564 രൂപയാണ്. 5 വർഷം കൂടി പദ്ധതി നീട്ടിയാൽ നിങ്ങളുടെ നിക്ഷേപം 10 ലക്ഷമായിരിക്കും.
ഒരു മാസം മുതലുള്ള ലോൺ പലിശ നിരക്ക് ഉയർത്തി എച്ച്.ഡി.എഫ്.സി ബാങ്ക് ; പുതിയ നിരക്കുകൾ ഇതാണ്
അക്കൗണ്ട് എങ്ങനെ തുറക്കാം?
അടുത്തുള്ള പോസ്റ്റ് ഓഫീസിൽ പോയി പോസ്റ്റ് ഓഫീസ് ആർഡി സ്കീം അക്കൗണ്ട് തുറക്കാവുന്നതാണ്. അപേക്ഷാ ഫോം പാസ്‌പോർട്ട് സൈസ് ഫോട്ടോ, മേൽവിലാസം തെളിയിക്കുന്ന രേഖ, പാൻ കാർഡ് തുടങ്ങിയ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം, എല്ലാ രേഖകളും സഹിതം നിങ്ങളുടെ അപേക്ഷാ ഫോറം പോസ്റ്റ് ഓഫീസ് ജീവനക്കാരന് നൽകുക. ഇതിനുശേഷം, റിക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ട് പോസ്റ്റ് ഓഫീസിൽ തുറക്കും. അതിൽ എല്ലാ മാസവും നിക്ഷേപം നടത്തുക. ആദ്യ ഗഡു പണമായോ ചെക്കോ ആയി നിക്ഷേപിക്കണം.
റിട്ടയർമെന്റ് പ്ലാൻ ചെയ്യുന്നുണ്ടോ? പ്രതിമാസം 2.5 ലക്ഷം അക്കൗണ്ടിൽ എത്തും; ഇങ്ങനെ നിക്ഷേപം നടത്തൂ
ഒരാൾക്ക് ഒറ്റയ്‌ക്കോ, ജോയിൻ അക്കൗണ്ടോ, അല്ലെങ്കിൽ ഒരു രക്ഷിതാവിന് പ്രായപൂർത്തിയാകാത്ത മക്കളുടെയോ പേരിൽ അക്കൗണ്ട് തുറക്കാം. 10 വയസിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവർക്കും അവരുടെ പേരിൽ അക്കൗണ്ട് തുറക്കാം. 5 വർഷമാണ് പദ്ധതിയുടെ കാലാവധി, ആവശ്യമെങ്കിൽ പദ്ധതി കാലാവധി നീട്ടാവുന്നതാണ്. ഈ സ്കീം ലോൺ സൗകര്യവും നൽകുന്നുണ്ട്. ഒരാൾക്ക് മുൻകൂർ നിക്ഷേപം നടത്താനും അല്ലെങ്കിൽ കാലാവധി പൂർത്തിയാകും മുൻപേ അക്കൗണ്ട് ക്ലോസ് ചെയ്യാനുമുള്ള സൗകര്യവുമുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
