പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ വഴി ഗ്യാരണ്ടിയുള്ള ആദായത്തിനൊപ്പം നികുതിയിളവുകളും നല്‍കുന്നുണ്ട്. പല പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കും ആദായ നികുതി നിയമം 1961 സെക്ഷന്‍ 80സി പ്രകാരമുള്ള നികുതിയിളവുണ്ട്. സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയായതിനാല്‍ നിക്ഷേപത്തിന് തീരെ നഷ്ട സാധ്യതയില്ല.
രാജ്യത്താകമാനം പോസ്റ്റ് ഓഫീസുകളാണ് ഈ സമ്പാദ്യ പദ്ധതികള്‍ കൈകാര്യം ചെയ്യുന്നത്. ഇതിനാല്‍ എളുപ്പത്തില്‍ ചേരാന്‍ സാധിക്കുന്നവയാണ് ഈ പദ്ധതികള്‍. ഇതോടൊപ്പം 1.5 ലക്ഷം രൂപയുടെ നികുതിയിളവാണ് ഓരോ പദ്ധതിയും നല്‍കുന്നത്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന 5 നിക്ഷേപങ്ങളാണ് ചുവടെ.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ അതേ രീതിയിലുള്ള നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. ഇതില്‍ 5 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിനാണ് ആദായ നികുതിയിളവ് ലഭിക്കുക. ചുരുങ്ങിയത് 1,000 രൂപയാണ് നിക്ഷേപത്തിന് ആവശ്യം. 100ന്റെ ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം. ജൂലായ്- സെപ്റ്റംബര്‍ പാദത്തില്‍ 6.7 ശതമാനം പലിശ നിരക്ക് പദ്ധതിക്ക് ലഭിക്കുന്നുണ്ട്. പാദങ്ങളിൽ പലിശ കണക്കാക്കും.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
മുതിര്‍ന്ന പൗരന്മാര്ക്ക് മാത്രമുള്ള നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. 60 വയസ് കഴിഞ്ഞവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ സാധിക്കുക. 1,000 രൂപ മുതല്‍ 15 ലക്ഷം രൂപ വരെ പദ്ധതിയില്‍ നിക്ഷേപികക്കാന് സാധിക്കും. 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് ലഭിക്കും.
5 വര്‍ഷമാണ് കാലാവധി. വര്‍ഷത്തില്‍ നാല് തവണ പലിശ വിതരണം ചെയ്യും. 7.4 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. ബാങ്ക് ടാക്സ് സേവിംഗ് എഫ്ഡികള്‍ക്ക് ബദലായി തിരഞ്ഞെടുക്കാവുന്ന നിക്ഷേപമാണിത്.
സുകന്യ സമൃദ്ധി യോജന
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പദ്ധതിയാണിത്. 10 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പോസ്റ്റ് ഓഫീസുകളിലോ, ബാങ്കുകളിലോ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാം.
21 വര്‍ഷത്തേക്കോ അല്ലെങ്കില്‍ പെണ്‍കുട്ടിയ്ക്ക് 18 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ ആണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന്റെ കാലാവധി. നിക്ഷേപത്തിന് വര്‍ഷത്തില്‍ 7.6 ശതമാനം പലിശ നിരക്ക് നല്‍കുന്നുണ്ട്. 1.5 ലക്ഷം വരെയാണ് വര്‍ഷത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. ഈ തുകയ്ക്ക് പൂർണമായും നികുതിയിളവുണ്ട്.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
500 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടില്‍ സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. പരമാവധി നിക്ഷേപമായ 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും. നിലവില്‍ 7.10 ശതമാനമാണ് പിപിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശ.
15 വർഷമാണ് കാലാവധി. ഇന്ത്യക്കാരായ രാജ്യത്ത് താമസിക്കുന്ന ഏതൊരാള്‍ക്കും അക്കൗണ്ടെടുക്കാം. പ്രായ പൂര്‍ത്തിയാവാത്ത കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് തുടക്കാം. ഒരാള്‍ക്ക് ഒരു അക്കൗണ്ട് മാത്രമെ ആരംഭിക്കാൻ സാധിക്കുകയുള്ളൂ. പലിശയ്ക്കും നികുതിയിളവ് ലഭിക്കുന്ന നിക്ഷേപ പദ്ധതിയാണിത്.
നാഷണൽ സേവിംഗ്സ് അക്കൗണ്ട്
രാജ്യത്തെ ഓരോ പൗരനും നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ ചേരാനാകും. പോസ്റ്റ് ഓഫീസിൽ നിന്നാണ് സേവിഗംസ് സർട്ടിഫിക്കറ്റ് വാങ്ങാനാവുക. 1,000 രൂപ മുതൽ 100ന്റെ ഗുണിതങ്ങളായി പരിധിയില്ലാതെ നിക്ഷേപിക്കാം. വ്യക്തിഗത അക്കൗണ്ട് മൂന്ന് പേര്‍ക്കുള്ള ജോയിന്റ് അക്കൗണ്ടും നാഷണല്‍ സേവിം?ഗ്സ് സര്‍ട്ടിഫിക്കറ്റില്‍ ആരംഭിക്കാം. നിലവില്‍ 6.8 ശതമാനമാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപത്തിന്റെ പലിശ നിരക്ക്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
