ആദായ നികുതി ഇളവ് എന്നു കേൾക്കുമ്പോൾ തന്നെ 80സി ആയിരിക്കും പലരുടെയും മനസിൽ ഓടി വരിക. ആദായ നികുതി നിയമത്തിലെ 80സി സെക്ഷൻ പ്രകാരം സാമ്പത്തിക വർഷത്തിൽ നിക്ഷേപത്തിന് 1.50 ലക്ഷം രൂപ വരെ നികുതിയിളവ് നേടാൻ സാധിക്കം. 80സി പ്രകാരം നികുതിയിളവ് നൽകുന്ന നിരവധി നിക്ഷേപങ്ങളുണ്ട്. ഇതിൽ ഏത് തിരഞ്ഞെടുക്കണമെന്നതിനെ സംബന്ധിച്ച് പലർക്കും അറിവുണ്ടാകണമില്ല.
80സി പ്രകാരം നിക്ഷേപത്തിന് മാത്രമാണ് നികുതിയിളവ് ലഭിക്കുന്നത്. നിക്ഷേപത്തിൽ നിന്നുള്ള ആദായത്തിന് നികുതിയിളവില്ല. ഈ തുകയ്ക്ക് നിക്ഷേപകൻ നികുതി നൽകേണ്ടി വരും. ഇക്കാര്യം പരിഗണിച്ച് 80സി പ്രകാരം ഇളവ് നേടുമ്പോൾ തിരഞ്ഞെടുക്കാവുന്ന മികച്ച നിക്ഷേപം ഏതാണെന്ന് നോക്കാം.
80സി നിക്ഷേപങ്ങൾ
നികുതി ബാധകമായ വരുമാനം കുറയ്ക്കാന്‍ ആദായ നികുതി നിയമത്തിലെ 80സി സെക്ഷന്‍ പ്രകാരം ഇളവ് ലഭിക്കുന്ന നിരവധി നിക്ഷേപ മാര്‍ഗങ്ങളുണ്ട്. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയം, യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാന്‍ (യുഎല്‍ഐപി), ഇക്വുറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം (ഇഎൽഎൽഎസ്) എന്നീ നിക്ഷേപങ്ങളും 80സി പ്രകാരം 1.50 ലക്ഷം രൂപയുടെ ഇളവ് നല്‍കും. ഇതിനൊപ്പം 5 വര്‍ഷ കാലവധിയുള്ള ടാക്‌സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപങ്ങളും 1.50 ലക്ഷം രൂപയുടെ ഇളവ് നല്‍കുന്നുണ്ട്.
പൂർണമായും നികുതിയിളവ്
80സി ഇളവ് നൽകുന്ന നിക്ഷേപങ്ങളിൽ പൂർണമായും നികുതിയിളവ് നൽകുന്ന നിക്ഷേപങ്ങളുണ്ട്. പിപിഎഫ്, യുഎല്‍ഐപി എന്നീ നിക്ഷേപങ്ങള്‍ പൂര്‍ണമായും നികുതിയിളവ് നൽകുന്നവയാണ്. അതായത് നിക്ഷേപിക്കുന്ന തുകയ്ക്കും പലിശ/ആദായം, കാലാവധിയില്‍ ലഭിക്കുന്ന തുക എന്നിവയ്ക്ക് ആദായ നികുതി നല്‍കേണ്ടതില്ല.
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമിൽ നിന്ന് ലഭിക്കുന്ന 1 ലക്ഷം വരെയുള്ള ലാഭത്തിന് ആദായ നികുതിയിളവുണ്ട്. ലാഭം 1 ലക്ഷം രൂപയില്‍ കടന്നാല്‍ ദീര്‍ഘകാല മൂലധന നേട്ടമായി കണക്കാക്കി 10 ശതമാനം നികുതി നല്‍കണം. ടാക്‌സ് സേവിംഗ്‌സ് എഫ്ഡി, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം തുടങ്ങിയവയിൽ പലിശയ്ക്ക് ആദായ നികുതി നല്‍കണം.
പലിശയ്ക്ക് നികുതി നൽകുമ്പോൾ
ടാക്സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപം പോലെ പലിശയ്ക്ക് നികുതി നൽകേണ്ട നിക്ഷേപങ്ങളിൽ നിന്ന് നികുതി ബാധ്യത വരുത്തുന്നുണ്ട്. ഒരു ഉദാഹരണം നോക്കാം. മൊത്ത വരുമാനം 6 ലക്ഷം രൂപയുള്ളൊരാൾ 80സി ഒഴികെയുള്ള വിവിധ ഇളവുകള്‍ ഉപയോഗിച്ച് നികുതി വരുമാനം 5 ലക്ഷം രൂപയാക്കി കുറച്ചെന്ന് കരുതുക. ശേഷം 80സി വഴിയുള്ള ആനുകൂല്യം നേടാന്‍ 1 ലക്ഷം രൂപ ടാക്‌സ് സേവിംഗ്‌സ സ്ഥിര നിക്ഷേപമിട്ട് നികുതിയിളവ് നേടി.
ഈ നിക്ഷേപകന് തൊട്ടടുത്ത വർഷവും ഇതേ വരുമാനമാണെങ്കിൽ നികുതി എങ്ങനെ ബാധകമാകുമെന്ന് നോക്കാം. സമാന രീതിയിൽ 6 ലക്ഷം രൂപയുടെ വരുമാനത്തിൽ നിന്ന് വിവിധ ഇളവുകൾ നേടിയ ശേഷം 1 ലക്ഷം രൂപ ടാക്സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപമിട്ടാൽ കഴിഞ്ഞ വര്‍ഷം നിക്ഷേപിച്ച 1 ലക്ഷം രൂപ മൊത്ത വരുമാനമായ 6 ലക്ഷത്തിന്റെ കൂടെ ഉൾപ്പെടുത്തും.
ഇതിനാൽ പൂര്‍ണമായും നികുതിയിളവ് ലഭിക്കുന്ന നിക്ഷേപങ്ങള്‍ ഉപയോഗിച്ച് നികുതി ലാഭിക്കുന്നതാണ് ഉചിതം. നിക്ഷേപിച്ച തുകയ്ക്കും പലിശയ്ക്കും കാലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കണം. ഇത്തരത്തിലുള്ള നിക്ഷേപത്തില്‍ നിന്ന് അധിക നികുതി ബാധ്യത വരുന്നില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
