ദീർഘകാലത്തേക്ക് സമ്പാദ്യം ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ചൊരു പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്). സുരക്ഷിതമായ നിക്ഷേപത്തോടൊപ്പം ഗ്യാരണ്ടീഡ് റിട്ടേണുകൾ വാഗ്ദാനം പി.പി.എഫ് വാഗ്ദാനം ചെയ്യുന്നു. പദ്ധതിയുടെ കാലയളവ് 15 വർഷമാണ്. അതുകൊണ്ട് തന്നെ, കാലക്രമേണ നിക്ഷേപം ഉയർന്നു വന്ന് കാലയളവ് പൂർത്തിയാകുമ്പോൾ മികച്ച സമ്പാദ്യം ഉണ്ടാക്കിയെടുക്കാൻ നിക്ഷേപകർക്ക് സാധിക്കുന്നു.
1,000 രൂപ നിക്ഷേപിച്ച് ഒരു കോടി രൂപ വിരമിക്കൽ സമ്പാദ്യമായി നേടാം; വിശദമായി അറിയാം
ആദായനികുതി നിയമത്തിന്റെ സെക്ഷൻ 80സി പ്രകാരം, പി.പി.എഫ് നിക്ഷേപകർക്ക് 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങൾ ലഭിക്കും.നിക്ഷേപങ്ങൾ, സാമ്പാദിച്ച പലിശ, ആകെ സമ്പാദ്യം എന്നിവയിൽ നിങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. അപ്പോൾ, 15 വർഷത്തെ പി.പി.എഫ് കാലയളവിൽ പ്രതിമാസം 12,500 രൂപയോ അല്ലെങ്കിൽ പ്രതിവർഷം 1.5 ലക്ഷം രൂപയോ നിക്ഷേപിച്ച്, നിങ്ങൾക്ക് എത്രമാത്രം സമ്പാദ്യം ഉണ്ടാക്കിയെടുക്കാൻ പറ്റുമെന്ന് നമുക്ക് നോക്കാം.

നിങ്ങൾ പ്രതിമാസം 12,500 രൂപ അല്ലെങ്കിൽ പ്രതിവർഷം 1.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, 15 വർഷം കൊണ്ട് നിങ്ങൾ ആകെ നിക്ഷേപിക്കുന്ന തുക 22.5 ലക്ഷം രൂപയായിരിക്കും. നിലവിൽ 7.1 ശതമാനം പലിശ നിരക്കാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അപ്പോൾ 7.1 ശതമാനം നിരക്കിൽ നിങ്ങൾക്ക് പലിശയിനത്തിൽ മാത്രം 18,18,209 രൂപ ലഭിക്കും. അങ്ങനെ, കാലയളവ് പൂർത്തിയായ ശേഷം നിങ്ങൾക്ക് ലഭിക്കുന്ന ആകെ തുക 40,68,209 രൂപയായിരിക്കും. ഇത് വ്യക്തമാക്കുന്നത് എന്തെന്നാൽ, 15 വർഷത്തെ പി.പി.എഫ് നിക്ഷേപത്തിൽ പ്രതിവർഷം 1.5 ലക്ഷം രൂപയോ പ്രതിമാസം 12,500 രൂപയോ നിക്ഷേപിച്ചാൽ കാലയളവ് പൂർത്തിയാകുമ്പോഴേക്കും 40.68 ലക്ഷം രൂപ സമ്പാദിക്കാനാകും എന്നാണ്.
പ്രതിമാസം 5,000 രൂപ നിക്ഷേപിച്ച് 8 ലക്ഷം രൂപ റിട്ടേൺ നേടാം; ഈ പോസ്റ്റ് ഓഫീസ് പദ്ധതിയെ അറിയാം
ഇനി നിങ്ങൾ കാലയളവ് പൂർത്തിയായതിന് ശേഷം, തുക പിൻവലിക്കാതെ 10 വർഷത്തേക്ക് 5 വർഷം വീതമുള്ള രണ്ട് ബ്ലോക്കുകളിലായി നിക്ഷേപം തുടരുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു കോടി രൂപയിലധികം സമ്പാദിക്കാൻ സാധിക്കും. അതായത്, ആകെ 25 വർഷം നിങ്ങൾ നിക്ഷേപം നടത്തുമ്പോൾ, നിങ്ങളുടെ ആകെ നിക്ഷേപ തുക 37.5 ലക്ഷം രൂപയാകുന്നു. ഇതിൽ നിങ്ങൾക്ക് 65.58 ലക്ഷം രൂപ വരെ പലിശ നേടാൻ സാധിക്കുന്നു. അങ്ങനെ 25 വർഷത്തിന് ശേഷം നിങ്ങൾക്ക് ആകെ 1.03 കോടി രൂപ സമ്പാദിക്കാൻ കഴിയുന്നു.
വിപണിയെ തീ പിടിപ്പിച്ച് സുസ്ലോൺ എനർജി, വളർച്ച തുടരുമെന്ന് വിദഗ്ധർ, ഇപ്പോൾ വാങ്ങിയാൽ ലാഭം ഉറപ്പ്
15 വർഷത്തിന് ശേഷം പി.പി.എഫ് അക്കൗണ്ട് തുടരാൻ, പി.പി.എഫ് നിക്ഷേപകർ അക്കൗണ്ട് കാലയളവ് പൂർത്തിയാക്കുന്നതിന്റെ ഒരു വർഷം മുമ്പ് ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിലോ ബാങ്കിലോ അറിയിക്കുകയും ഫോം സമർപ്പിക്കുകയും വേണം. പി.പി.എഫിലെ പലിശ കണക്കാക്കുന്നത്, ഒരു മാസത്തിലെ 5 തീയതിക്കോ അതിനുമുമ്പോ നടത്തിയ നിക്ഷേപങ്ങളെ പരിഗണിച്ചാണ്. പി.പി.എഫ് പദ്ധതിക്ക് കീഴിൽ കുറഞ്ഞത് 500 രൂപ മുതൽ നിക്ഷേപം ആരംഭിക്കാൻ സാധിക്കും. പരമാവധി നിക്ഷേപ തുക 1,50,000 രൂപയാണ്. ഒരു സാമ്പത്തിക വർഷത്തിൽ പ്രതിമാസമായോ ഒറ്റത്തവണയായോ നിക്ഷേപങ്ങൾ നടത്താൻ സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications