നിക്ഷേപത്തിന് വലിയ തുക വേണമെന്ന് നിർബന്ധമില്ല. ഒരു വ്യക്തി എത്രയും വേഗം നിക്ഷേപം തുടങ്ങുന്നതാണ് ഏറ്റവും ഉചിതം. അതിനായി വലിയൊരു തുക നേടുന്നത് വരെ കാത്തിരിക്കേണ്ടതില്ല. ചെറിയ സമ്പാദ്യത്തിൽ പോലും നിങ്ങൾക്ക് നിക്ഷേപം ആരംഭിക്കാം. നിങ്ങളുടെ വരുമാനം വളരെ കുറവാണെങ്കിൽ, വെറും 1,000 രൂപയിൽ നിങ്ങൾക്ക് നിക്ഷേപം ആരംഭിക്കാം. അത്തരത്തിൽ 1,000 രൂപ നിക്ഷേപിച്ച് നല്ലൊരു തുക സമ്പാദിക്കാൻ പറ്റുന്ന മൂന്ന് നിക്ഷേപ പദ്ധതികളെ നമുക്ക് നോക്കാം.
1 വർഷം കൊണ്ട് സമ്പാദ്യം വളർത്താം, സ്ഥിര നിക്ഷേപത്തിന് നേടാം മികച്ച പലിശ, 29 ബാങ്കുകളുടെ പലിശ നിരക്ക് അറിയാം
1) പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്)
ആദ്യമായി നിക്ഷേപിക്കുന്നവർക്ക് പി.പി.എഫ് മികച്ചതും സുരക്ഷിതവുമായ നിക്ഷേപ പദ്ധതിയാണ്. കൂടാതെ ഈ പദ്ധതിയിൽ നികുതി ആനുകൂല്യങ്ങളും ലഭ്യമാണ്. ഈ പദ്ധതിയിൽ എല്ലാ മാസവും 1,000 രൂപ നിക്ഷേപിച്ചാൽ ഒരു വർഷം ആകെ നിക്ഷേപിക്കുന്ന തുക 12,000 രൂപയായിരിക്കും. പദ്ധതി 15 വർഷത്തെ ലോക്ക്-ഇൻ കാലയളവാണ് നൽകുന്നത്. അങ്ങനെ 15 വർഷത്തെ ആകെ നിക്ഷേപം 1,80,000 രൂപയായിരിക്കും. നിലവിലെ 7.1 ശതമാനം പലിശ നിരക്കനുസരിച്ച്, പലിശ തുക 1,45,457 രൂപയാകും. ഈ രീതിയിൽ 15 വർഷം കൊണ്ട് പി.പി.എഫിൽ നിന്ന് നിങ്ങൾക്ക് ആകെ 3,25,457 രൂപ സമ്പാദിക്കാനാകും. അതായത് പ്രതിമാസം 1,000 രൂപ മാത്രം നിക്ഷേപിച്ചാൽ നിങ്ങൾക്ക് 3.25 ലക്ഷം രൂപ നേടാനാകും.

2) റിക്യൂറിംഗ് ഡെപ്പോസിറ്റ് (ആർ.ഡി)
ചെറിയ നിക്ഷേപകർക്കിടയിൽ ഏറ്റവും സ്വീകാര്യമായ നിക്ഷേപ പദ്ധതിയാണ് ആർ.ഡി. ഈ പദ്ധതിയിൽ ഒരു വ്യക്തിക്ക് ചെറിയ തുക പോലും നിക്ഷേപിക്കാൻ സാധിക്കുന്നു. നിങ്ങൾക്ക് ബാങ്കിലും പോസ്റ്റ് ഓഫീസിലും ആർ.ഡി അക്കൗണ്ട് തുറക്കാൻ സാധിക്കും. നിക്ഷേപകർക്ക് ആറ് മാസം മുതൽ പത്ത് വർഷം വരെ ബാങ്കിൽ ആർ.ഡി നിക്ഷേപം നടത്താം. എന്നാൽ പോസ്റ്റ് ഓഫീസിൽ അഞ്ച് വർഷം വരെ മാത്രമാണ് ആർ.ഡി കാലാവധി. എങ്കിലും പി.പി.എഫിനെക്കാളും കുറഞ്ഞ പലിശയാണ് പോസ്റ്റ് ഓഫീസ് ആർ.ഡി നൽകുന്നത്. നിലവിൽ 5.8 ശതമാനമാണ് പദ്ധതി പലിശ വാഗ്ദാനം ചെയ്യുന്നത്. ബാങ്കുകളിലെ ആർ.ഡിയേക്കാൾ ഉയർന്ന പലിശ നിരക്കാനിത്. നിങ്ങൾ എല്ലാമാസവും 1,000 രൂപ പോസ്റ്റ് ഓഫീസ് ആർ.ഡിയിൽ നിക്ഷേപിച്ചാൽ, അഞ്ച് വർഷത്തിനുള്ളിൽ ആകെ 60,000 രൂപ നിക്ഷേപിക്കാൻ സാധിക്കും. 5.8 ശതമാനം നിരക്കിൽ നിങ്ങൾക്ക് പലിശയിനത്തിൽ 9,694 രൂപ ലഭിക്കും. അങ്ങനെ നിങ്ങൾക്ക് ആകെ 69,694 രൂപ സമ്പാദിക്കാൻ സാധിക്കും.
5 ലക്ഷം രൂപ വായ്പ എടുക്കാം, അതും കുറഞ്ഞ പലിശയിൽ, കാണം വിൽക്കാതെ ഓണം ഉണ്ണാം
3) മൂച്വൽ ഫണ്ടുകൾ
ഇന്നത്തെ കാലത്ത് വളരെ ജനപ്രിയമായൊരു നിക്ഷേപ പദ്ധതിയാണ് മൂച്വൽ ഫണ്ടുകൾ. നിങ്ങളുടെ നിക്ഷേപങ്ങളിൽ ഇക്വിറ്റി ഉൾപ്പെടുത്തി നല്ല ലാഭം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, മൂച്വൽ ഫണ്ടുകൾ നിങ്ങൾക്ക് നല്ല തിരഞ്ഞെടുപ്പായിരിക്കും. എങ്കിലും ഇത് പി.പി.എഫ്, ആർ.ഡി പോലുള്ള സുരക്ഷിതമായ ഒരു നിക്ഷേപ പദ്ധതിയല്ല. മൂച്വൽ ഫണ്ടുകൾ നല്ല വരുമാനം നൽകുന്നുണ്ടെങ്കിലും, അതിൽ ചില അപകടസാധ്യതകളും ഉണ്ട്. നിങ്ങൾ എസ്.ഐ.പി വഴി എല്ലാ മാസവും 1,000 രൂപ മൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ, അഞ്ച് വർഷം കൊണ്ട് നിങ്ങൾ ആകെ 60,000 രൂപ മൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ സാധിക്കും. ഇതിൽ 10 ശതമാനം പലിശയിൽ നിങ്ങൾക്ക് ആകെ 78,082 രൂപ ലഭിക്കും. നിങ്ങൾ നിക്ഷേപ കാലയളവ് 15 വർഷമായി എടുക്കുകയാണെങ്കിൽ, നിങ്ങൾക്ക് 1,80,000 രൂപ നിക്ഷേപിക്കാൻ സാധിക്കുകയും അതുവഴി മൊത്തം 4,17,924 രൂപ സമ്പാദിക്കാൻ സാധിക്കുകയും ചെയ്യും.


Click it and Unblock the Notifications