വില കൂടിയാലും കുറഞ്ഞാലും സ്വർണം വാങ്ങേണ്ടവർ വാങ്ങുമെന്നൊരു സംസാരം പൊതുവെയുള്ളതാണ്. വിവാഹങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും സ്വർണം ഒഴിച്ചു കൂടാനാവാത്ത കാര്യമാണ്. പുതിയ ആഭരണങ്ങളായും പഴയവ മാറ്റി പുതിയ ഡിസൈനിലേക്ക് മാറ്റാനും സുരക്ഷിത നിക്ഷേപമായും സ്വർണത്തെ ഉപയോഗിക്കുന്നു. ആവശ്യമെന്ത് തന്നെയായാലും ജുവലറികളിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ വില മാത്രം പരിഗണിച്ചാൽ പോരാ. മറ്റു കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
സ്വര്‍ണവില
ഓരോ നഗരങ്ങളിലും സ്വർണ വില വ്യത്യാസപ്പെട്ടിരിക്കും. ഡിമാന്റ്, ഇറക്കുമതി ചെലവ്, ഒക്ട്രോയ് ചാർജ്, നികുതികൾ തുടങ്ങി വ്യത്യസ്ത ഘടകങ്ങളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. കേരളത്തില്‍ 22 കാരറ്റ് 10 ഗ്രാമിന് 52,400 രൂപ നല്‍കേണ്ട സ്ഥാനത്ത് ചെന്നൈയില്‍ 53150 രൂപയാണ് വില. എല്ലായിടത്തും ദിവസത്തിൽ രണ്ട് തവണ (രാവിലെയും വൈകീട്ടും) സ്വർണ വില പുതുക്കും. ഇതിനാൽ സ്വർണം വാങ്ങാനിറങ്ങുന്നവർ വാങ്ങുന്നതിന് മുൻപുള്ള ദിവസങ്ങളിൽ നഗരങ്ങളിലെ സ്വർണ വില പരിശോധിക്കണം.

പരിശുദ്ധി
സ്വര്‍ണം വാങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം വാങ്ങുന്ന സ്വര്‍ണാഭരണത്തിന്റെ പരിശുദ്ധിയാണ്. വാങ്ങുന്ന സ്വര്‍ണാഭരണത്തില്‍ സ്വര്‍ണവും മറ്റു ലോഹങ്ങളും അടങ്ങിയിട്ടുണ്ടാകും. ആഭരണത്തില്‍ അടങ്ങിയിരിക്കുന്ന സ്വര്‍ണത്തിന്റെ അളവാണ് അതിന്റെ പരിശുദ്ധി കണക്കാക്കുന്നത്. കാരറ്റും സൂക്ഷ്മതയും (Finensse) നോക്കി പരിശുദ്ധി അളക്കാം. 24 കാരറ്റ് അല്ലെങ്കില്‍ 999+/-50 PPT യാണ് ഏറ്റവും പരിശുദ്ധമായ സ്വര്‍ണം. മറ്റെല്ലാ കാരറ്റ് സ്വര്‍ണവും പരിശുദ്ധിയില്‍ വിട്ടുവീഴ്ച നടത്തുന്നവയാണ്. സ്വര്‍ണ നായണങ്ങൾ 14കാരറ്റിലും 18 കാരറ്റിലും ലഭ്യമാണ്.
ഹാള്‍മാര്‍ക്കിംഗ്
സ്വര്‍ണത്തിന്റെ പരിശുദ്ധി വിലയിരുത്തി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് നല്‍കുന്ന സാക്ഷ്യപ്പെടുത്തലാണ് ഹാള്‍മാര്‍ക്കിംഗ്. വാങ്ങുന്ന സ്വര്‍ണങ്ങളില്‍ ഹാള്‍മാര്‍ക്കിംഗ് ഉണ്ടെന്ന് ഉറപ്പു വരുത്തുന്നത് സ്വര്‍ണത്തിന്റെ പരിശുദ്ധി ഉരപ്പാക്കാന്‍ സാധിക്കും. രാജ്യത്ത് രാജ്യത്ത് ജുവലറികള്‍ വഴി വില്പന നടത്തുന്ന സ്വര്‍ണാഭരങ്ങളില്‍ സ്വര്‍ണത്തിന്റെ പരിശുദ്ധി തെളിയിക്കുന്ന ബിഐഎസ് ഹാള്‍മാര്‍ക്കിംഗ് ആവശ്യമാണ്. ബിഐസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക്, പ്യൂരിറ്റി ഗ്രേഡ്, 6 അക്ക് ആള്‍ഫാ ന്യൂമെറിക്ക് കോഡ് എന്നിവ ആഭരണത്തില്‍ മാര്‍ക്ക് ചെയ്തിട്ടുണ്ടാകും.

പണിക്കൂലി
സ്വര്‍ണത്തിന്റെ വിലയോടൊപ്പം ജുവലറികള്‍ ആഭരണങ്ങള്‍ക്ക് പണിക്കൂലിയും ഈടാക്കും. സ്വര്‍ണം ഡിസൈനിലുള്ള ആഭരണങ്ങളാക്കി മാറ്റുന്നതിനാണ് ഈ ചാര്‍ജ് ഈടാക്കുന്നത്. 8-10 ശതമാനം വരെ സ്വര്‍ണത്തിന് പണിക്കൂലി നല്‍കേണ്ടിവരാം. ഇത് വിലയോടൊപ്പം ഈടാക്കും സ്വര്‍ണം നിക്ഷേപത്തിനായി വാങ്ങുന്നൊരാള്‍ക്ക് നാണയങ്ങളോ ബാറുകളോ തിരഞ്ഞെടുക്കാം. ഇതുവഴി പണിക്കൂലി എന്ന ചെലവ് കുറയ്ക്കാനാകും. വിലയേറിയ ലോഹങ്ങൾ ഉരുക്കിയാണ് സ്വർണാഭരണങ്ങൾ തയ്യാറാക്കുന്നത്. ഡിസൈനുകൾ തയ്യാറാക്കുമ്പോൾ സ്വർണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഇതിനാൽ വെയ്റ്റേജ് ചാർജും ജുവലറികൾ ഈടാക്കും.
സ്വർണത്തിന്റെ അന്തിമ വില
സ്വർണത്തിന്റെ അന്തിമ വില വിവിധ കൂട്ടി കിഴിക്കലുകളെ സ്വാധീനിക്കുണ്ട്. വാങ്ങുന്ന ദിവസത്തെ സ്വർണ നിരക്ക്, പണിക്കൂലി, നികുതി എന്നിവ വിലയിൽ ഉൾപ്പെട്ടിരിക്കും. സ്വർണ വിലയിൽ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില (24 കാരറ്റ്/ 22 കാരറ്റ്/ 18 കാരറ്റ് അടിസ്ഥാനമാക്കി) * സ്വര്‍ണ്ണത്തിന്റെ തൂക്കം (ഗ്രാം)) + പണിക്കൂലി+ വെയ്റ്റേജ് ചാർജ് എന്നിവയും ഇവ ചേർന്ന വിലയിൽ 3 ശതമാനം ജിഎസ്ടിയും ഈടാക്കും.
ബാങ്കിംഗ് ഇടപാട്
സ്വർണം വാങ്ങുമ്പോൾ പണമായി ബിൽ തുക കൈമാറരുത്. ബാങ്കിംഗ് ചാനൽ വഴി യുപിഐ ഉപയോഗിച്ചോ ഡിജിറ്റൽ പെയ്മെന്റ് ആപ്പ് വഴിയോ പണമയക്കണം. പണമടച്ച ശേഷമുള്ള ഇൻവോയിസുകൾ കൈപറ്റി സൂക്ഷിക്കണം. ഓണ്‍ലൈനായി സ്വര്‍ണം വാങ്ങുന്ന കാര്യത്തില്‍, ഡെലിവറി പാക്കേജില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് ഉറപ്പാക്കണം.

ബൈ ബാക്ക് പോളിസി അറിയുക
പഴയ സ്വർണം കൈമാറ്റം ചെയ്യുമ്പോൾ എങ്ങനെയാണ് ജുവലറിയുടെ ബൈ ബാക്ക് പോളിസി എന്ന് അറിഞ്ഞിരിക്കണം. ചില ജുവലറികൾ സ്വർണത്തിൽ നിന്ന് പണിക്കൂലി കുറച്ച് നിലവിലെ നിരക്കുകളിൽ സ്വർണത്തിന്റെ മൂല്യം കണക്കാക്കും. പഴയ സ്വർണത്തിൽ നിന്ന് നിശ്ചിത ശതമാനം തുക കിഴിക്കുന്ന പോളിസികളുമുണ്ട്. ബാങ്കിൽ നിന്ന് സ്വർണ നാണയങ്ങൾ വാങ്ങിയൊരാൾക്ക് ബൈ ബാക്ക് ലഭിക്കില്ല.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications