പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് പണം കണ്ടെത്താനായി പലരും ആശ്രയിക്കുന്നത് പേഴ്സണൽ ലോണുകളെയാണ്. വായ്പ എടുക്കാൻ ഈട് നൽകേണ്ട, ചുരുങ്ങിയ സമയത്തിനുള്ളിൽ ലോൺ കിട്ടും തുടങ്ങിയവയാണ് പേഴ്സൺ ലോണുകളിലേക്ക് പലരും ആകർഷിക്കപ്പെടുന്നത്. എന്നാൽ, പലിശ ഇനത്തിൽ കൂടാതെ പ്രോസസിങ് ഫീസും മറഞ്ഞിരിക്കുന്ന മറ്റു ചാർജുകളും പേഴ്സണൽ ലോണിലുണ്ട്. ഇവയെക്കുറിച്ച് മനസിലാക്കിയാൽ മാത്രമേ, ബുദ്ധിപരമായ രീതിയിൽ പണം കൈകാര്യം ചെയ്യാനും കടബാധ്യത ലഘൂകരിക്കാനും കഴിയുകയുള്ളൂ. പേഴ്സണൽ ലോണുകളുടെ പ്രോസസിങ് ഫീസിനെക്കുറിച്ചും മറ്റ് ചാർജുകളെക്കുറിച്ചും മനസിലാക്കാം.
പ്രതിമാസം 50,000 രൂപയ്ക്ക് മുകളിൽ പെൻഷൻ വേണമെങ്കിൽ നിങ്ങൾ എത്ര രൂപ നിക്ഷേപിക്കണം?
1. പ്രോസസിങ് ഫീസ്: ലോൺ അപേക്ഷ കൈകാര്യം ചെയ്യുന്നതിന് പണം നൽകുന്ന സ്ഥാപനം ഈടാക്കുന്ന ചാർജാണ് പ്രോസസിങ് ഫീസ്. സാധാരണയായി, ഈ ഫീസുകൾ വായ്പാ തുകയുടെ 0.5% മുതൽ 2.5% വരെയാണ്. ഇത് വായ്പ നൽകുന്നയാളുടെ തിരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി വായ്പ തുക ക്രെഡിറ്റാകുന്ന സമയത്ത് ഈ ഫീസ് ഈടാക്കാറുണ്ട്.

2. വെരിഫിക്കേഷൻ ചാർജുകൾ: വായ്പ നൽകുന്നതിനു മുൻപായി നിങ്ങളുടെ എല്ലാ വിവരങ്ങളും, ക്രെഡിറ്റ് സ്‌കോർ, തിരിച്ചടവ് ചരിത്രം എന്നിവ കണ്ടെത്തുന്നതിനായി തേർഡ് പാർട്ടി വെരിഫിക്കേഷൻ കമ്പനികളുടെ സഹായം തേടാറുണ്ട്. ഇങ്ങനെ വെരിഫിക്കേഷൻ നടത്തുന്നതിന് പണം ചെലവാകാറുണ്ട്. ഇതാണ് വായ്പാ അപേക്ഷകരിൽനിന്നും വെരിഫിക്കേഷൻ ചാർജായി ഈടാക്കുന്നത്.
3. ജിഎസ്ടി: വായ്പയുമായി ബന്ധപ്പെട്ട മിക്ക സേവനങ്ങൾക്കും ജിഎസ്ടി ചുമത്തുന്നു. ഈ ഫീസ് നിർബന്ധമായും ഈടാക്കുന്നു. ഇതു മൊത്തം വായ്പയ്ക്കൊപ്പമാണ് ചേർക്കുന്നത്.
4. വായ്പ തിരിച്ചടവിൽ മുടക്കം വരുത്തിയാൽ പിഴ: ഇഎംഐ പേയ്‌മെന്റ് മുടക്കിയാൽ പിഴ നൽകേണ്ടി വരും. ഇത് ആവർത്തിച്ചാൽ ഈ പിഴകൾ വർധിക്കും. എപ്പോഴും വായ്പ ഇഎംഐ സമയബന്ധിതമായി തിരിച്ചടയ്ക്കാനും പിഴകൾ ഒഴിവാക്കാനും ശ്രമിക്കണം.
5. മുൻകൂർ പേയ്‌മെന്റ് അല്ലെങ്കിൽ ഫോർക്ലോഷർ പെനാൽറ്റി: ലോൺ കാലാവധി പൂർത്തിയാകുന്നതിനു മുൻപ് ക്ലോസ് ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ നിങ്ങളൊരു പ്രീപേയ്‌മെന്റ് ഫീ നൽകേണ്ടതായി വന്നേക്കാം.
25000 നിക്ഷേപിച്ച് 8 കോടി നേടാൻ എത്ര വർഷമെടുക്കും? ചിട്ടിയേക്കാൾ മികച്ചതോ എസ്ഐപി?
6. ഡ്യൂപ്ലിക്കേറ്റ് സ്റ്റേറ്റ്‌മെന്റ് ഫീസ്: കൗണ്ടർ സിഗ്നേച്ചർ ഇല്ലെങ്കിൽ ലോൺ സ്റ്റേറ്റ്‌മെന്റുകളുടെയോ ഷെഡ്യൂളുകളുടെയോ അധിക പകർപ്പുകൾ ആവശ്യമുള്ളപ്പോഴെല്ലാം ഒരു ചെറിയ ഫീസ് ഈടാക്കിയേക്കാം. ഓരോ സ്ഥാപനത്തിനും ഈ ഫീസ് വ്യത്യസ്തമാണ്.
7. ഡോക്യുമെന്റേഷൻ ചാർജുകൾ: ചില വായ്പാ ദാതാക്കൾ പലിശയുടെ രൂപത്തിൽ ചാർജുകൾ ചോദിക്കില്ലെങ്കിലും, കടം വാങ്ങുന്നയാൾ ഒപ്പിടുന്ന ലോൺ പേപ്പറുകൾ തയ്യാറാക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനുമുള്ള ചെലവ് ന്യായീകരിക്കാൻ അവർ ഫീസ് ആവശ്യപ്പെട്ടേക്കാം. മിക്ക കേസുകളിലും ചെറിയ ഈ ഫീസുകൾ വ്യാപയുടെ മൊത്തം ചെലവിലേക്ക് കൂട്ടിച്ചേർക്കുന്നു.
പ്രോസസിങ് ഫീസിനെ ബാധിക്കുന്ന ഘടകങ്ങൾ
വായ്പാ ദാതാക്കളുടെ നയം: പ്രോസസിങ് ഫീസ് ഓരോ സാമ്പത്തിക സ്ഥാപനങ്ങൾക്കും വ്യത്യസ്തമായിരിക്കും. ചിലർ ചില സീസണുകളിലോ ചില കാമ്പെയ്‌നുകളുടെ ഭാഗമായോ ഇളവ് നൽകിയേക്കാം.
ക്രെഡിറ്റ് സ്കോർ; ലോണുകൾ, ബിസിനസ് തുടങ്ങിയവയുടെ ചാർജുകൾ തീരുമാനിക്കുമ്പോൾ ക്രെഡിറ്റ് സ്കോർ നിർണായകമാണ്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് പ്രോസസിങ് ഫീസ് ഇനത്തിൽ കുറവ് ലഭിച്ചേക്കാം.
ലോൺ കാലാവധി: ലോൺ തിരിച്ചടവ് കാലയളവിനെ അടിസ്ഥാനമാക്കി ചില വായ്പക്കാർക്ക് പ്രോസസിങ് ഫീസ് ഈടാക്കാം. കാലാവധി കൂടുന്നതിന് അനുസരിച്ച് ഉയർന്ന ഫീസ് ഈടാക്കാൻ സാധ്യതയുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications