റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധനവിന് പിന്നാലെ ബാങ്കുകൾ പലിശ നിരക്കുയർത്താൻ തുടങ്ങിയിരുന്നെങ്കിലും പൊതുമേഖലാ ബാങ്കുകളുടെ നിക്ഷേപ പലിശ നിരക്ക് വർധനവ് മന്ദഗതിയിലായിരുന്നു. എന്നാൽ ഫെബ്രുവരിയിലെ നിരക്ക് വർധനവോടെ കാര്യങ്ങൾ മാറി. സുരക്ഷയ്ക്ക് പ്രധാന്യം നൽകി പൊതുമേഖലാ ബാങ്കുകളുടെ ആശ്രയിക്കുന്നവർക്ക് ബാങ്കുകൾ ഇന്ന് 8.50 ശതമാനം പലിശ വരെ നൽകുന്നുണ്ട്.
പൊതുമേഖലാ ബാങ്കിൽ ഏതൊരു നിക്ഷേപകനും ശരാശരി 200 ദിവസം മുതൽ 800 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 7 മുതൽ 7.25 ശതമാനം വരെ പലിശ ലഭിക്കുന്നുണ്ട്. പൊതുമേഖലയിലുള്ള ഏറ്റവും കൂടുതൽ പലിശ നൽകുന്ന ബാങ്കുകളെ പരിചയപ്പെടാം.
പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്
പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് റീട്ടെയിൽ നിക്ഷേപകർക്ക് 8 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.50 ശതമാനം പലിശയും നൽകുന്നു. 221 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിനാണ് ഈ പലിശ നിരക്ക് ലഭിക്കുന്നത്. രണ്ടാമത്തെ മികച്ച പലിശ നിരക്ക് നൽകുന്നത് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയാണ്. മുതിർന്ന പൗരന്മാർക്ക് 444 ദിവസത്തേക്ക് 7.85 ശതമാനം പലിശ നൽകുന്നു. 7.35 ശതമാനമാണ് സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്ന ഉയർന്ന നിരക്ക്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 800 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 7.30 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.80 ശതമാനം പലിശയും നൽകുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് 666 ദിവസത്തെ സ്ഥിര നിക്ഷേപത്തിനാണ് ഏറ്റവും കൂടുതൽ പലിശ നൽകുന്നത്. റീട്ടെയിൽ നിക്ഷേപകർക്ക് 7.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശയും ലഭിക്കും.
ബാങ്ക് ഓഫ് ബറോഡയുടെ 399 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 7.05 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും 7.75 ശതമാനം മുതിർന്ന പൗരന്മാർക്കും ലഭിക്കും.
ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് ഓഫ് ഇന്ത്യ 444 ദിവസത്തേക്ക് 7.05 ശതമാനം ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും 7.75 ശതമാനം മുതിർന്ന പൗരന്മാർക്കും നൽകുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഉയർന്ന നിരക്ക് 200 ദിവസത്തേക്കാണ്. റീട്ടെയിൽ നിക്ഷേപകർക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനവും പലിശ ലഭിക്കും. കാനറ ബാങ്കിൽ 400 ദിവസത്തേക്ക് റീട്ടെയിൽ, മുതിർന്ന പൗരന്മാർക്ക് യഥാക്രമം 7.15 ശതമാനം, 7.65 ശതമാനം പലിശ ലഭിക്കുന്നു.
എസ്ബിഐ
ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 400 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപം വഴി റീട്ടെയിൽ നിക്ഷേപകർക്ക് 7.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശയും നൽകും. ഇന്ത്യൻ ബാങ്ക് 555 ദിവസത്തെ നിക്ഷേപങ്ങൾക്ക് 7 ശതമാനവും 7.50 ശതമാനം പലിശയാണ് നൽകുന്നത്.
യൂക്കോ ബാങ്ക് 666 ദിവസത്തേക്ക് 7.15 ശതമാനം പലിശ റീട്ടെയിൽ നിക്ഷേപകർക്കും 7.25 ശതമാനം പലിശ മുതിർന്ന പൗരന്മാർക്കും നൽകും. ഇന്ത്യൻ ഓവർസീസ് ബാങ്ക് 444 ദിവസത്തേക്ക് 7 ശതമാനം പലിശയാണ് സാധാരണ നിക്ഷേപകർക്ക് നൽകുന്നത്. 7.50 ശതമാനം പലിശ മുതിർന്ന പൗരന്മാർക്ക് ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിൽ അഞ്ച് വർഷത്തേക്കാണ് ഉയർന്ന നിരക്ക് ലഭിക്കുന്നത്. സാധാരണ നിക്ഷേപകർക്ക് 7 ശതമാനം പലിശയും മുതിർന്ന പൗരൻക്ക് 7.50 ശതമാനം പലിശയുമാണ് നൽകുന്നത്. ഐസിഐസിഐ ബാങ്ക് 15 മാസത്തിലധികം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇതേ പലിശ നൽകുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications