കോവിഡിന് ശേഷം ഓഹരി വിപണിയിലേക്ക് വലിയൊരു കുത്തൊഴുക്കുണ്ടായിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി പുതിയ നിക്ഷേപകർ ഒരുപാട് പേർ വിപണിയിലെത്തുന്നു. ഇവിടെ എന്ത് നിക്ഷേപ തന്ത്രമാണ് പ്രയോഗിക്കേണ്ടത് എന്നത് പലർക്കും വ്യക്തതയുള്ള കാര്യമല്ല. വിലകുറവും പേരും നോക്കി മാത്രം ഓഹരികൾ വാങ്ങിയവരും സമൂഹിക മാധ്യമങ്ങളിലൂടെയുള്ള നിർദ്ദേശങ്ങൾ വഴി നിക്ഷേപിച്ചവരും ഇക്കൂട്ടത്തിലുണ്ടാകും.
എന്നാൽ സ്വന്തമാൊയരു നിക്ഷേപ തന്ത്രം ഉണ്ടാക്കിയെടുക്കേണ്ടത് തുടക്കകാർക്ക് അത്യാവശ്യമാണ്. ഇത്തരക്കാർക്ക് ഉപകാരപ്രദമാകുന്ന മാർഗ നിർദ്ദേശങ്ങളാണ് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സഹ സ്ഥാപകനും ചെയർമാനുമായ രാംദിയോ അഗർവാളിന്റേത്.
തുടക്കത്തിൽ ലാഭവും നഷ്ടവും നേരിട്ട അദ്ദേഹം പിന്തുടരുന്ന QGLP ഫോര്‍മുല നിക്ഷേപകർക്ക് ശരിയായ ഓഹരികൾ കണ്ടെത്തി നിക്ഷേപിക്കാൻ ഉപകാരപ്പെടും. ചത്തീസ്ഗഡിലെ റായ്പൂരില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച രാംദിയോ അഗര്‍വാള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിജയിച്ചതിന് ശേഷമാണ് 1987 ൽ മുംബൈയിൽ സബ് ബ്രോക്കറായി പ്രൊഫഷണ്‍ ആരംഭിക്കുന്നത്.
1990 കളില്‍ സ്റ്റോക്ക് ബ്രോക്കറായ രാംദിയോ സ്വന്തം നിക്ഷേപങ്ങളിലേക്കും കടന്നു. മുംബൈ കാലത്ത് പരിചയപ്പെട്ട മോത്തിലാല്‍ ഒസ്വാളുമായി ചേര്‍ന്നാണ് പിന്നീട് ഇരുവരും മോത്തിലാല്‍ ഒസ്വാള് ഫിനാന്‍ഷ്യല്‍ സര്‍വീസ് ആരംഭിക്കുന്നത്. 36 ശതമാനം ഓഹരി ഇന്ന് രാംദിയോ കുടുംബത്തിന് കമ്പനിയിലുണ്ട്.
അച്ചടക്കത്തോടെയുള്ള നിക്ഷേപം
അച്ചടക്കം, പഠനം, ദീർഘ കാല നിക്ഷേപം എന്നിവയാണ് രാംദിയോ അഗര്‍വാള്‍ മുന്നോട് വെയ്ക്കുന്ന ആശയങ്ങൾ. ക്ഷമയാണ് നിക്ഷേപത്തില്‍ ആദ്യ പാഠമെന്ന് രാംദിയോ അഗര്‍വാള്‍ പറയുന്നു. നല്ല ആദായത്തിനായി കത്തിരിക്കുമ്പോള്‍ അത് വന്നെത്തുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. 1987 ല്‍ ഒന്നുമില്ലാതെ എത്തി 1990ല്‍ കോടികളാണ് സ്വന്തമാക്കാനായത് അദ്ദേഹം ഉദാഹരിക്കുന്നു.
ഒരാൾക്കും വിപണി മുന്‍കൂട്ടി കാണാന്‍ സാധിക്കില്ല. ഇവിടെ സഹിഷ്ണുതയും ആത്മവിശ്വാസവും ആവശ്യമാണ്. ദീര്‍ഘകാല നിക്ഷേപത്തിനോടൊപ്പം സ്ഥിരോത്സാഹവും കൂടിയുണ്ടെങ്കില്‍ കൂടുതല്‍ ലാഭം നേടാന്‍ സാധിക്കും.
നിക്ഷേപിക്കുന്നതിന് മുന്‍പ് നിക്ഷേപിക്കാനുദ്യേശിക്കുന്ന കമ്പനിയുടെ ബിസിനസ് ആദ്യം മനസിലാക്കണം. ഇതിന് അടുത്ത ഘട്ടത്തില്‍ കമ്പനിയെ പറ്റി ഗവേഷണങ്ങളും വിശകലനങ്ങളും നടത്തണം. അപകട സാധ്യതകള്‍ മനസിലാക്കി വേണം നിക്ഷേപം തീരുമാനിക്കേണ്ടത്. കഴിയുന്നത്രയും കാലം നിക്ഷേപിക്കണമെന്നാണ് രാംദിയോ അഗര്‍വാള്‍ പറയുന്നത്.
കയ്യില്‍ അധിക പണം വരുന്ന സമയത്ത് നിക്ഷേപത്തിലേക്കാം. മാറ്റുകയും ആവശ്യ സമയത്ത് നിക്ഷേപം പിന്‍വലിക്കുകയും ചെയ്യാം. ഇവിടെ വിപണിയുടെ അസ്ഥിരത പ്രശ്നമാണ്. എന്നാല്‍ ദീര്‍ഘകാല നിക്ഷേപകരാകുമ്പോള് ഇത്തരം ഹ്രസ്വകാല അസ്ഥിരതളോട് നേരിടാന്‍ സാധിക്കും.
QGLP ഫോര്‍മുല
കമ്പനികൾ തിരഞ്ഞെടുക്കുന്നതിന് രാംദിയോ അഗര്‍വാൾ ഉപയോഗിക്കുന്ന QGLP ഫോര്‍മുല തന്നെയാണ് അദ്ദേഹത്തിന്റെ നേട്ടത്തിന് പിന്നിൽ. ദീർഘകാല നിക്ഷേപത്തിന് Quality, Growth, Longevity, and Price എന്നിവ ആവശ്യമാണെന്ന് അദ്ദേഹം വിലിയരുത്തുന്നു. ഫിനാന്‍ഷ്യല്‍ ടെക്നോളജിീസ് ഇന്ത്യ എന്ന കമ്പനിയിലെ നിക്ഷേപമാണ് രാംദിയോ അഗര്‍വാളിനെ കണ്ണു തുറപ്പിച്ചത്.
ഈ നിക്ഷേപത്തില്‍ നിന്ന് വലിയ നഷ്ടം അദ്ദേഹത്തിനുണ്ടായി. 1150 രൂപയ്ക്ക് വാങ്ങിയ ഓഹരികള്‍ 150 രൂപയ്ക്കാണ് വിറ്റൊഴിവാക്കിയത്. ഇതോടെ കമ്പനികളുടെ മാനേജ്മെന്റിനെ അറിഞ്ഞിരിക്കേണ്ടതിന്റെ പ്രധാന്യം അദ്ദേഹം മനസിലായത്. ഓഹരികൾ തിരഞ്ഞെടുക്കുമ്പോൾ കമ്പനി അഡ്മിനിസ്ട്രേഷനിലും അധിക ശ്രദ്ധ നല്കി.
കമ്പനിയുടെ വളര്‍ച്ച പ്രധാനപ്പെട്ട മറ്റൊരു ഘടകമാണ്. വളർച്ച കാണിക്കുന്ന കമ്പനികളില്‍ ഉയര്‍ന്ന ലാഭത്തിനൊപ്പം കുറഞ്ഞ ചെലവിവില് നിക്ഷേപം സുരക്ഷിതമായിരിക്കുകയും ചെയ്യും. നിലവിലെ മൂല്യമനുസരിച്ചാണ് ഭാവി കക്കാക്കുന്നതെന്നതിനാല് ഇതിന് പ്രധാന്യമുണ്ട്. കമ്പനിയുടെ ലാഭത്തിന്റെ നിലവാരം നിലനിര്‍ത്തുന്നതിനോ വര്‍ധിപ്പിക്കുന്നതിനോ കമ്പനിക്ക് സാധിക്കുന്നുണ്ടോ എന്ന് വിലയിരുത്തണം. ഇത്തരം കമ്പനികളിലാണ് ദീര്‍ഘകാല നിക്ഷേപം നടത്തേണ്ടത്. വില അതിന്റെ മൂല്യവുമായി താരതമ്യം ചെയ്ത് കണ്ടെത്തണം.
പോര്‍ട്ട്ഫോളിയോ
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ കണക്ക് പ്രകാരം 3 ഓഹരികളാണ് അദ്ദേഹം ഹോല്ഡ് ചെയ്യുന്നത്. മഹാരാഷ്ട്ര സ്കൂട്ടേഴ്സ്, മോത്തിലാല്‍ ഒസ്വാള് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഭാരത് വയര്‍ റോപ്പ്സ് എന്നിവയാണിവ. ഇതുപോലെ 4-5 ഓഹരികളാണ് അദ്ദേഹം പോർട്ട്ഫോളിയോയിൽ നിർദ്ദേശിക്കുന്നത്. പരമാവധി 15 സ്റ്റോക്കുകളും.
1996 ല്‍ 30 രൂപയ്ക്ക് വാങ്ങി ഹീറോഹോണ്ട ഓഹരികള്‍ 2016 ല്‍ 2600 രൂപയ്ക്കാണ് അദ്ദേഹം വില്പന നടത്തിയത്. 20 വര്‍ഷത്തിനിടെ ഓഹരിക്ക് 600 രൂപ ഡിവിഡന്റും നേടാനായി. മറ്റൊരു ഓഹരി ഐഷര്‍ മോട്ടോഴ്സാണ്. 9000 രൂപയ്ക്ക് വാങ്ങിയ ഐഷര്‍ 2017 ല്‍ 32000 രൂപ തൊട്ടു.
ചിത്രത്തിന് കടപ്പാട്- finology, motilaloswalmf, twitter
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications