പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്കായാണ് വ്യക്തിഗത വായ്പകളെ പലരും തിരഞ്ഞെടുക്കുന്നത്. ഉയർന്ന പലിശ നിരക്കാണെങ്കിലും അത്യാവശ്യം തന്നെയാണ് ഇത്തരം വായ്പയിലേക്ക് എത്തിക്കുന്നത്. എന്നാൽ ഈടില്ലാത്ത അൺസെക്യൂർഡ് വായ്പകളായതിനാൽ ബാങ്കുകൾ കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ വ്യക്തിഗത വായ്പകൾ അനുവദിക്കുകയുള്ളൂ. അതിനിടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിയമം വ്യക്തിഗത വായ്പ അടക്കമുള്ള അൺസെക്യൂർഡ് വായ്പകളെ സ്വാധീനിച്ചിട്ടുണ്ട്.
ആർബിഐ നടപടി
ഈയിടെയാണ് ആർബിഐ അൺ സെക്യൂർഡ് വായ്പകളുടെ റിസ്ക് വെയിറ്റ് വർധിപ്പിച്ചത്. ഇതിന് ശേഷം ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാർഡും അനുവദിക്കുന്നത് കർശന നടപടികളാണ് പിന്തുടരുന്നത്. ഇതിൽ പ്രധാനമാണ് ക്രെഡിറ്റ് വിനിയോഗ അനുപാതം (ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ). നേരത്തെ ക്രെഡിറ്റ് വിനിയോഗ അനുപാതം 50 ശതമാനം വരെയുള്ളവർക്കും ബാങ്കുകൾ വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാർഡുകളും അനുവദിച്ചിരുന്നു. ഇത് 30 ശതമാനത്തിൽ താഴെയായി നിലനിർത്തുന്നവർക്കാണ് ഇനി യോഗ്യതയുണ്ടാവുക.

എന്താണ് ക്രെഡിറ്റ് വിനയോഗ അനുപാതം
ആകെ ക്രെഡിറ്റ് ലിമിറ്റിൽ എത്രത്തോളം ക്രെഡിറ്റ് വിനയോഗിച്ചു എന്നതാണ് ക്രെഡിറ്റ് വിനയോഗ അനുപാതം വഴി അർഥമാക്കുന്നത്. ക്രെഡിറ്റ് വിനിയോഗ അനുപാതം ശതമാനമായാണ് കണക്കാക്കുക. ഉപയോഗിക്കുന്ന റിവോൾവിംഗ് ക്രെഡിറ്റിനെ ലഭ്യമായ മൊത്തം ക്രെഡിറ്റ് ഹരിച്ചാണ് ഇത് കണ്ടെത്തുക.
നിലവിലുള്ള വായാപ എത്ര നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് നിർണയിക്കാൻ ബാങ്കുകൾക്ക് ക്രെഡിറ്റ് ഉപയോഗ അനുപാതം ഉപയോഗിക്കാം. ഉത്തരവാദിത്തമുള്ള ക്രെഡിറ്റ് മാനേജ്‌മെന്റ് പ്രകടിപ്പിക്കുന്ന അപേക്ഷകർക്ക് വായ്പ നൽകാനാണ് ബാങ്കുകൾ താൽപര്യപ്പെടുക. ഇത് വായ്പ തിരിച്ചടവ് മുടങ്ങാനുള്ള സാധ്യത കുറയ്ക്കും.
എന്തെല്ലാം ശ്രദ്ധിക്കണം
കുറഞ്ഞ ക്രെഡിറ്റ് വിനയോഗ അനുപാതത്തിനൊപ്പം മറ്റു കാര്യങ്ങളും ശ്രദ്ധിച്ചാൽ വ്യക്തിഗത വായ്പ സാധ്യതകൾ ഉയർത്താം. ഉയർന്ന ക്രെഡിറ്റ് വിനയോഗ അനുപാതം സ്‌കോറിനെ നേരിയ തോതിൽ കുറയ്ക്കും. അതേസമയം ക്രെഡിറ്റ് വിനയോഗ അനുപാതം പരിഗണിക്കാതെ തന്നെ സമയബന്ധിതമായി തിരിച്ചടവ് നടത്തുകയാണ് വേണ്ടത്. ഉയർന്ന ക്രെഡിറ്റ് വിനയോഗ അനുപാതമുണ്ടെങ്കിലും പേയ്മെന്റുകൾ വൈകുന്നത് പുതിയ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനെ ബുദ്ധിമുട്ടിലാക്കും.
ഏത് ബാങ്കിൽ അപേക്ഷിക്കണം
വായ്പ ലഭിക്കാൻ സാധ്യത വർധിപ്പിക്കുന്നതിന് നിലവിൽ നിക്ഷേപമുള്ളതോ വായ്പ, ക്രെഡിറ്റ് കാർഡുകൾ എടുത്തിട്ടുള്ളതോ ആയ ധനകാര്യ സ്ഥാപനത്തെ സമീപിക്കാം. ഇത് നിലവിലുള്ള ഉപഭോക്താക്കൾ എന്ന പരിഗണനയിൽ ബാങ്കിൽ നിന്ന് മുൻഗണനാ പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ ലഭിക്കാൻ സഹായിക്കും. അതോടൊപ്പം കുറഞ്ഞ പലിശ നിരക്ക് അറിയാൻ വിവിധ ബാങ്കുകളിലെ നിരക്കുകളെ താരതമ്യം ചെയ്യണം.
ക്രെഡിറ്റ് സ്കോർ
വായ്പ യോഗ്യതയും പലിശ നിരക്കും നിർണയിക്കുന്നതിന് ക്രെഡിറ്റ് സ്കോർ നിർണായകമാണ്. അൺസെക്യൂർഡ് വായ്പകളായതിനാൽ 750 ക്രെഡിറ്റ് സ്കോറുള്ളവരെയാണ് ബാങ്കുകൾ പരിഗണിക്കുന്നത്. കുറഞ്ഞ ക്രെഡിറ്റ് സ്കോർ കാരണം ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തികൾ സുരക്ഷിതമായ വായ്പകളോ മറ്റ് ഓപ്ഷനുകളോ പരിഗണിക്കാം.
അപേക്ഷകൾ കുറയ്ക്കുക
ചുരുങ്ങിയ സമയത്തിനുള്ളിൽ ഒന്നിലധികം ബാങ്കുകളിൽ വായ്പയ്ക്ക് അപേക്ഷിക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുകയും വ്യക്തിഗത വായ്പ ലഭിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. നേരിട്ടുള്ള വായ്പാ അപേക്ഷകൾ ഹാർഡ് എൻക്വയറിയായി കണക്കാക്കുകയും ക്രെഡിറ്റ് ബ്യൂറോകൾ വായ്പ അപേക്ഷകരുടെ ക്രെഡിറ്റ് സ്‌കോറിൽ നിന്ന് കുറച്ച് പോയിന്റുകൾ കുറയ്ക്കുകയും ചെയ്യും. അതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒന്നിലധികം ബാങ്കുകളിൽ വായ്പാ അപേക്ഷകൾ നടത്തുന്നത് ക്രെഡിറ്റ് സ്‌കോറുകളിൽ കുത്തനെ കുറയുന്നതിന് ഇടയാക്കും.
ഒന്നിലധികം വായ്പയുള്ളവരെ അപകടസാധ്യതയുള്ളവരായാണ് ബാങ്കുകൾ കണക്കാക്കുന്നത്. ഇവരിൽ നിന്ന് ഉയർന്ന പലിശ നിരക്ക് ഈടാക്കും. ട്രാൻസ്‍യൂണിയൻ സിബിലിന്റെ കണക്ക് പ്രകാരം ഈ വർഷം ജൂൺ വരെയുള്ള ചെറുകിട വ്യക്തിഗത വായ്പകളെടുത്ത 50 ശതമാനം ഉപഭോക്താക്കൾക്കും പുതിയ വായ്പ ലഭിക്കുന്ന സമയത്ത് നാലിൽ കൂടുതൽ ക്രെഡിറ്റ് ഉത്പ്പന്നങ്ങളുണ്ടായിരുന്നു.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications