സ്ഥിര വരുമാനമുള്ളവരാണെങ്കിൽ ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് നിക്ഷേപിക്കാനുള ഏറ്റവും ജനപ്രിയമായ ഓപ്ഷനുകളില്‍ ഒന്നാണ് ആവര്‍ത്തന നിക്ഷേപങ്ങള്‍ (ആർഡി). മ്യൂച്വല്‍ ഫണ്ട് എസ്ഐപികള്‍ക്ക് സമാനമായി പ്രതിമാസത്തിലാണ് ആവർത്തന നിക്ഷേപം നടത്തേണ്ടത്. കൃത്യമായ കാലയളവും നിശ്ചിത ശതമാനം പലിശയും ആവർത്തന നിക്ഷേപത്തിന് ലഭിക്കും.
ഒരു വര്‍ഷത്തിനും പത്ത് വര്‍ഷത്തിനും ഇടയിലുള്ള കാലാവധിയിലാണ് പൊതുവെ ബാങ്കുകൾ ആവർത്തന നിക്ഷേപം ആരംഭിക്കുന്നത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ക്ക് പുറമെ, പോസ്റ്റ് ഓഫീസിലും ആവർത്തന നിക്ഷേപം ചേരാം. ബാങ്ക്, പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപങ്ങളുടെ പലിശ നിരക്കും എത്ര രൂപ വരെ നേടാമെന്നും നോക്കാം.
എസ്ബിഐ ആവർത്തന നിക്ഷേപം
എസ്ബിഐ ഒരു വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെയാണ് ആവര്‍ത്തന നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. ഏറ്റവും കുറഞ്ഞത് 100 രൂപയിൽ ആവർത്തന നിക്ഷേപം ആരംഭിക്കാം. സാധാരണക്കാര്‍ക്ക് 6.5 ശതമാനം മുതല്‍ 7 ശതമാനം വരെയും മുതിര്‍ന്ന പൗരന്മാര്ക്ക് 7 ശതമാനം മുതല്‍ 7.5 ശതമാനം വരെയും ആവര്‍ത്തന നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ പലിശ നല്‍കുന്നുണ്ട്.

1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ 6.80%
2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ- 7%
3 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക്- 6.50%
പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം
പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന്റെ കാലാവധി 5 വര്‍ഷമാണ്. പ്രതിമാസം കുറഞ്ഞത് 100 രൂപ മുതൽ പരിധിയില്ലാതെ പോസ്റ്റ് ഓഫീസ് ആർഡി സ്കീമിൽ നിക്ഷേപിക്കാം. മുതിര്‍ന്ന പൗരന്മാര്ക്ക് അധിക പലിശ നിരക്ക് ലഭിക്കില്ല. 2023 ജൂലൈ 1 മുതല്‍ 6.50 ശതമാനം പലിശ പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിന് നൽകുന്നുണ്ട്.
എത്ര രൂപ നേടാം
എസ്ബിഐ 5 വര്‍ഷത്തേക്ക് 6.50 ശതമാനം പലിശയാണ് നല്‍കുന്നത്. എസ്ബിഐ ആര്‍ഡി കാല്‍ക്കുലേറ്റര്‍ പ്രകാരം, പ്രതിമാസം 5,000 രൂപ വീതം 5 വര്‍ഷത്തേക്ക് (60 മാസം) നിക്ഷേപിച്ചാല്‍ 54,954 രൂപ പലിശയായി ലഭിക്കും. 3 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നത്. ഇതിനൊപ്പം പലിശയും ചേര്‍ത്ത് 3,54,954 രൂപ കാലാവധിയില്‍ ലഭിക്കും.
2 വര്‍ഷത്തേക്ക് 7 ശതമാനം പലിശ എസ്ബിഐ നല്‍കും. പ്രതിമാസം 5,000 രൂപ 24 മാസത്തേക്ക് നിക്ഷേപിച്ചാല്‍ 9,099രൂപയാണ് പലിശയായി ലഭിക്കുന്നത്. 1.20 ലക്ഷത്തിന്റെ നിക്ഷേപവും ചേര്‍ത്ത് 1,29,098 രൂപ കാലാവധിയില്‍ ലഭിക്കും.
പോസ്റ്റ് ഓഫീസ് ആര്‍ഡി 5 വര്‍ഷത്തേക്ക് 6.50 ശതമാനം പലിശ നല്കുമ്പോള് പ്രതിമാസം 5,000 രൂപ നിക്ഷേപിച്ചാല്‍ എത്ര രൂപ ലഭിക്കുമെന്ന്നോക്കാം. 54,957 രൂപയാണ് 5 വര്‍ഷത്തേക്ക് പലിശയായി ലഭിക്കുന്നത്. 3,54,957 രൂപ കാലാവധിയില്‍ ലഭിക്കും.
ശ്രദ്ധിക്കേണ്ട കാര്യം
ആവര്‍ത്തന നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ബാധകമാണ്. 10 ശതമാനം ടിഡിഎസ് ആണ് പലിശ നിരക്കില്‍ നിന്ന് ഈടാക്കുക. 10,000 രൂപയില്‍ കൂടുതല്‍ പലിശ നേടിയവരിൽ നിന്നാണ് ടിഡിഎസ് കുറയ്ക്കുന്നത്.
അതേസമയം, പണപ്പെരുപ്പത്തെ മറിടക്കുന്ന റിട്ടേൺ ആവർത്തന നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്നില്ലെന്ന് കാണാം. 2023 ജൂലായില്‍ 7.44 ശതമാനം ആയിരുന്ന ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക്. ഇതിനെ മറിടക്കുന്ന റിട്ടേൺ എസ്ബിഐയോ പോസ്റ്റ് ഓഫീസോ നൽകുന്നില്ല.
എങ്ങനെ ലാഭകരമാക്കാം
സേവിംഗ്സ് അക്കൗണ്ടിൽ വെറുതെ കിടക്കുന്ന തുക മാസത്തിൽ ആവർത്തന നിക്ഷേപത്തിലേക്ക് മാറ്റുകയാണെങ്കിൽ ലാഭകരമാക്കാം. ഉദാഹരണത്തിന് 1 വർഷത്തിന് ശേഷം ഉപയോഗിക്കാൻ അക്കൗണ്ടിലുള്ള 2 ലക്ഷം രൂപയ്ക്ക് സേവിംഗ്സ് അക്കൗണ്ടിൽ ലഭിക്കുന്നത് വെറും 2.70- 4 ശതമാനം പലിശയാണ്.
ഇതിന് പകരം, സേവിംഗ്സ് അക്കൗണ്ടിലുള്ള തുക ബാങ്കിലെ ആവർത്തന നിക്ഷേപത്തിലേക്ക് മാറ്റിയാൽ 6-7 ശതമാനം നിരക്കിൽ പലിശ ലഭിക്കും. 2 ലക്ഷം അക്കൗണ്ടിലുണ്ടെങ്കിൽ പ്രതിമാസം 15,000 രൂപ ആർഡിയിലേക്ക് മാറ്റാം. 7 ശതമാനം പലിശ ലഭിക്കുന്ന ബാങ്കാണെങ്കിൽ 15,000 രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക് 6,932 രൂപ പലിശയായി ലഭിക്കും.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications