അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കാൻ പാടാണ്; വായ്പ കരാർ ഒപ്പിടും മുൻപ് അറിഞ്ഞിരിക്കേണ്ടവ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്പകളില്‍ പലിശ പ്രധാനപ്പെട്ട ഘടകമാണ്. എന്നാല്‍ പലിശയെ പറ്റി അറിഞ്ഞാല്‍ എല്ലാമായോ. വായ്പകളില്‍ പലിശയ്ക്കപ്പുറം പല ഘടകങ്ങളും വായ്പക്കാരന് 'പണി' കൊടുക്കുന്നവയായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വായ്പ കരാറില്‍ പറഞ്ഞിട്ടുണ്ടാകും. ബാങ്കും വായ്പക്കാരനും തമ്മില്‍ വായ്പയുടെ നിബന്ധനകള്‍ വ്യക്തമാക്കുന്ന ഉടമ്പടിയാണ് വയാപ കരാര്‍. ബാങ്കും ഭവന വായ്പക്കാരനും കരാറിലെത്തി കഴിഞ്ഞാല്‍ പാലിക്കാന്‍ ഇരു കൂട്ടരും ബാധ്യസ്ഥരാണ്. ഒപ്പിട്ടു കഴിഞ്ഞാല്‍ പിന്‍വലിക്കല്‍ എളുപപമല്ല. ഇതിനാല്‍ തന്നെ വ്യക്തതയോടെ വായ്പ കരാര്‍ വായിക്കുക എന്നത് പ്രധാനമാണ്. ഒരു ഭവന വായ്പ എടുക്കുമ്പോള്‍ എങ്ങനെ തെറ്റു പറ്റാതെ മുന്നോട്ട് പോകാമെന്നും അതിനായി വായ്പ കരാറില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും നോക്കാം.

 

പലിശ നിരക്ക്

പലിശ നിരക്ക്

ബാങ്കുകള്‍ ഫ്‌ലോട്ടിംഗ് പലിശ നിരക്കിലാണ് നിലവില്‍ ഭവന വായ്പകള്‍ നല്‍കുന്നത്. ഫ്‌ലോട്ടിംഗ് നിരക്കുകള്‍ റിപ്പോ നിരക്കുമായി ബന്ധപ്പെട്ടതിനാല്‍ റിപ്പോ നിരക്കിലെ വ്യത്യാസം പലിശ നിരക്കിനെയും ബാധിക്കും. ചില ബാങ്കുകള്‍ റിപ്പോ നിരക്കിലെ മാറ്റം വരുന്നതോടെ പെട്ടന്ന് തന്നെ പലിശ നിരക്കില്‍ മാറ്റം വരുത്തും. മറ്റു ബാങ്കുകള്‍ മാസത്തിലോ ത്രൈമാസത്തിലോ ആണ് നിരക്ക് വ്യത്യാസപ്പെടുത്തുക. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വായ്പാ കരാറില്‍ സൂചിപ്പിച്ചിട്ടുണ്ടാകും. ഇത് വായിച്ച് മനസിലാക്കണം. 

Also Read: സർക്കാർ ജീവനക്കാർക്ക് ഓഹരി വിപണിയിൽ നിക്ഷേപിക്കാമോ? അറിയേണ്ടതെല്ലാം

പ്രീ പെയ്‌മെന്റ്

പ്രീ പെയ്‌മെന്റ്

വായ്പ എടുത്തയാൾക്ക് വായ്പ തുക പൂർണമായും തിരിച്ചടക്കാനുള്ള തുക കയ്യിലെത്തിയാൽ തിരിച്ചടവ് സാധിക്കും. ഫ്‌ലോട്ടിംഗ് പലിശ നിരക്കാണെങ്കില്‍ ബാങ്ക് വായ്പ പ്രീ പെയ്‌മെന്റ് ചെയ്യുമ്പോൾ പ്രത്യേക ചാര്‍ജ് ബാങ്കുകള്‍ ഈടാക്കില്ല. ഫിക്‌സഡ് പലിശ നിരക്കാണ് തിരഞ്ഞെടുത്തതെങ്കില്‍ വായ്പ കരാര്‍ പ്രകാരമുള്ള പിഴ ഈടാക്കും. വായ്പ കരാര്‍ കൃത്യമായി വായിച്ച് അതിന് അനുയോജ്യമായ പ്രീ പെയ്‌മെന്റ് തന്ത്രം തിരഞ്ഞെടുക്കാം. 

Also Read: ഇനി പലിശയില്ലാതെയും ഹൃസ്വകാല വായ്പ നേടാം; 1 ലക്ഷം രൂപ വരെ, എവിടെ കിട്ടും

എല്‍ടിവി മാര്‍ജിന്‍

എല്‍ടിവി മാര്‍ജിന്‍

നിക്ഷേപകന്റെ ക്രഡിറ്റ് സ്‌കോര്‍, വയസ്, തിരിച്ചടവ് ശേഷി എന്നിവ കണക്കാക്കി സമർപ്പിച്ച ഈടിന്റെ മൂല്യത്തിന്റെ നിശ്ചിത ശതമാനമാണ് വായ്പ അനുവദിക്കുക. ഇതിനെ ലോണ്‍ ടു വാല്യു (എല്‍ടിവി) എന്നാണ് പറയുന്നത്. വായ്പാ കാലയളവില്‍ ഈട് വെച്ച വസ്തുവിന്റെ മൂല്യം കുറയുന്ന സാഹചര്യത്തില്‍ നിക്ഷേപകന്റെ എല്‍ടിവി നിരക്ക് ഉയരുകയും ബാങ്ക് നിക്ഷേപകനോട് നിരക്ക് പഴയ പടിയാക്കാന്‍ കൂടുതൽ തുക അടയ്ക്കാൻ ബാങ്ക് ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. ഇക്കാര്യം വായ്പ കരാറില്‍ വ്യക്തമാക്കിയിട്ടുണ്ടാകും. 

Also Read: എൽഐസി പോളിസി എടുത്ത് കുടുങ്ങിയോ? നിർത്താൻ എന്താണ് വഴി, നേട്ടമുണ്ടോ

വായ്പ കരാര്‍ ഭേദഗതി

വായ്പ കരാര്‍ ഭേദഗതി

രണ്ട് കക്ഷികളും, ബാങ്കും വായ്പകാരനും ഒപ്പിട്ട് കഴിഞ്ഞാല്‍ വായ്പ കാരാറില്‍ രണ്ട് കക്ഷികളുടെയും സമ്മതത്തോടെ മാത്രമെ ഭേദഗതി അനുവദിക്കുകയുള്ളൂ. ഒരു കക്ഷി ഒറ്റയ്ക്ക് നടത്തുന്ന ഭേദഗതി കരാര്‍ ലംഘനമായി കണക്കാക്കാം. ബാങ്കിന് മാത്രമാമായി വായ്പ കരാർ ഭേദഗതി നടത്തമെന്ന നിബന്ധന കരാറിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് നോക്കണം.

കുടിശ്ശികകാരന്‍

കുടിശ്ശികകാരന്‍

വായ്പ അടയ്ക്കാന്‍ മുടങ്ങുമ്പോഴാണ് ബാങ്ക് നിക്ഷേപകനെ സാധാരണയായി കുടിശ്ശികകാരനാക്കുന്നത്. എന്നാല്‍ ഇതല്ലാത്ത സാഹചര്യങ്ങളിലും നിക്ഷേപകന്‍ കുടിശ്ശികകാരനാരും. ജോയിന്റ് വായ്പ എടുത്ത ഭാര്യ ഭര്‍ത്താക്കന്മാര്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയാലും വായ്പകാരൻ മരണപ്പെട്ടാലും ഇത് സംഭവിക്കാം. ഏതൊക്കെ സാഹചര്യങ്ങളില്‍ കുടിശ്ശികയാകുമെന്ന് വായ്പ കരാറില്‍ വ്യക്തമാക്കിയിട്ടുണ്ടാകും.

പിഴ

വായ്പകാരന്റെ ജോലിയും മേല്‍ വിലാസവും മാറുന്നത് ബാങ്കിനെ അറിയിക്കണമെന്ന് ചില ബാങ്കുകള്‍ നിഷ്കർഷിക്കാറുണ്ട്. ഇക്കാര്യം വായ്പ കരാറില്‍ സൂചിപ്പിക്കാറുമുണ്ട്. ഇത് ചെയ്യാത്ത പക്ഷം പിഴ ഈടാക്കും. ഇത്തരം കാര്യങ്ങള്‍ സൂക്ഷ്മമായി വായിച്ച് നോക്കി വേണം വായ്പ കരാറില്‍ ഒപ്പിടാന്‍. 

Read more about: loan
English summary

Read Loan Agreement Carefully And Aware About Key Clause In It; Details

Read Loan Agreement Carefully And Aware About Key Clause In It; Details
Story first published: Sunday, June 26, 2022, 21:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X