ഭക്ഷണവും വസ്ത്രവും മുതൽ വാഹനങ്ങളും അവധിക്കാല വിനോദങ്ങളും ഉൾപ്പെടെയുള്ള ജീവിതത്തിന്റെ എല്ലാ മേഖലകളിലും ധാരാളം താല്പര്യങ്ങളുള്ള ഒരു കാലത്താണ് നമ്മളിപ്പോൾ ഉള്ളത്. നിക്ഷേപങ്ങളുടെ കാര്യത്തിലും മറിച്ചല്ല. എങ്കിലും, നിരവധി പദ്ധതികൾ പല ധനകാര്യ സ്ഥാപനങ്ങളും പരിചയപ്പെടുത്തുന്നത് കൊണ്ട് തന്നെ, അനുയോജ്യമായ പദ്ധതി തിരഞ്ഞെടുക്കുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്.
5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 15 ലക്ഷം റിട്ടേൺസ് നേടാം; കൂടുതലറിയാം
ഒരു നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കുമ്പോൾ, ഒരു വ്യക്തി ശ്രദ്ധിക്കേണ്ടത്, തങ്ങളുടെ ജീവിത ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതിയാണോ എന്നതാണ്. നിങ്ങളുടെ നിക്ഷേപത്തിന്റെ കാലയളവ് നിശ്ചയിച്ച് വേണം നിങ്ങൾ ഒരു നിക്ഷേപ പദ്ധതിയെ തിരഞ്ഞെടുക്കാൻ. നിങ്ങളുടെ സാമ്പത്തികമായ ലക്ഷ്യങ്ങളുടെ പല ഘട്ടത്തിലും നിക്ഷേപ പദ്ധതി നിങ്ങളെ സഹായിക്കുന്നതിനാൽ, നിക്ഷേപം ഒറ്റത്തവണയായി ചുരുങ്ങുന്നില്ല എന്നത് ഓർമയിലുണ്ടാവൽ പ്രധാനമാണ്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച്, വ്യത്യസ്ത നിക്ഷേപ പദ്ധതികളെ തിരഞ്ഞെടുക്കുന്നതിൽ നിങ്ങൾ ഗൗനിക്കേണ്ടതുണ്ട്. ഉയർന്ന റിട്ടേൺ സാധ്യതയുള്ള പദ്ധതികളെ കേന്ദ്രീകരിച്ച് 2024ൽ ഇന്ത്യയിൽ നിക്ഷേപകർക്കായി ലഭ്യമായിട്ടുള്ള അഞ്ച് പദ്ധതികൾ ഏതെന്ന് നോക്കാം.

1) ഇക്വിറ്റി
കാലക്രമേണ ഉയർന്ന വരുമാനം നൽകാനുള്ള കഴിവ് കാരണം ദീർഘകാല സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച ഇക്വിറ്റികളാണ് പട്ടികയിൽ മുകളിലുള്ളത്. ഇക്വിറ്റികളിൽ നേരിട്ട് നിക്ഷേപിക്കാതിരിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ , മൂച്വൽ ഫണ്ടുകൾ ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. ദീർഘകാലടിസ്ഥാനത്തിൽ വരുമാനം വർധിപ്പിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് മൂച്വൽ ഫണ്ടുകളാണ് ഏറ്റവും നല്ലത്.
പലിശയിനത്തിൽ മാത്രം 5 ലക്ഷത്തിലധികം രൂപ; പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതിയിൽ എങ്ങനെ നിക്ഷേപിക്കണം?
2) നാഷണൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്)
സ്ഥിരമായ പെൻഷൻ വരുമാനവും നികുതി ആനുകൂല്യങ്ങളും നൽകുന്ന ഒരു പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്). അധിക ഫീച്ചറുകളും ആനുകൂല്യങ്ങളും ഉപയോഗിച്ച് സർക്കാർ മാറ്റങ്ങൾ കൊണ്ടുവരുന്നത് കാരണം എൻ.പി.എസ് ജനപ്രിയമായ ഒരു പദ്ധതിയാണ്. വിരമിച്ചതിന് ശേഷം ആളുകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള ഒരു പദ്ധതിയാണിത്.
3) സ്വർണം വെള്ളി ഇ.ടി.എഫുകൾ
വിലക്കയറ്റത്തിൽ നിന്ന് സംരക്ഷണം നൽകാനും സാമൂഹിക, സാമ്പത്തിക അപകടസാധ്യതകൾക്ക് കുറവ് വരുത്താനും സ്വർണത്തിനും വെള്ളിക്കും സാധിക്കുന്നു. സ്വർണം, വെള്ളി ഇ.ടി.എഫുകൾ ഫിസിക്കൽ സ്റ്റോറേജിന്റെ ആവശ്യകത ഇല്ലാതാക്കുന്നു.
4) ഡെറ്റ് ഫണ്ടുകൾ/ ബോണ്ടുകൾ
ഇക്വിറ്റികളെ അപേക്ഷിച്ച് ഡെറ്റ് ഫണ്ടുകളും ബോണ്ടുകളും കുറഞ്ഞ റിസ്ക് വാഗ്ദാനം ചെയ്യുന്നു. സമ്പത്ത് സംരക്ഷിക്കുന്നത് ഒരു ലക്ഷ്യമായി കാണുകയാണെങ്കിൽ ഡെറ്റ് മൂച്വൽ ഫണ്ടുകൾ ഒരു മികച്ച തിരഞ്ഞെടുപ്പാണ്.
ആദായനികുതി റീഫണ്ട് ലഭിക്കാൻ എത്ര കാലതാമസമുണ്ട്? അതിന് പലിശ ലഭിക്കുമോ?
5) റിയൽ എസ്റ്റേറ്റ്
ഒരു ഭൗതിക ആസ്തി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് റിയൽ എസ്റ്റേറ്റ് നിക്ഷേപം ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. എന്നിരുന്നാലും, അതിന് ഉയർന്ന മൂലധനം ആവശ്യമായതിനാൽ, പല നിക്ഷേപകരും തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി മറ്റു നിക്ഷേപങ്ങളെ തിരഞ്ഞെടുക്കാറുണ്ട്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications