കേരളത്തിലെ വിവാഹ സീസണുകള്‍ അടുക്കുകയാണ്. ചിങ്ങം എത്തിയതോടെ വിവാഹങ്ങള്‍ ഓരോന്നായി തുടങ്ങി കഴിഞ്ഞു. ചെറിയ മട്ടിലുള്ള വിവാഹങ്ങള്‍ക്ക് പകരം ഇന്ന് ആഘോഷങ്ങളാണ് ഓരോ ചടങ്ങുകളും. ആഘോഷങ്ങള്‍ക്കൊപ്പം സമ്മാനങ്ങള്‍ കൈമാറുന്നതും സ്വാഭാവികം. ബന്ധുക്കാരും സുഹൃത്തുക്കളും സാധാരണ പണമായും സ്വര്‍ണമായുമാണ് സമ്മാനങ്ങള്‍ നല്‍കുന്നത്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ സ്വീകരിക്കുന്നത് എന്തെങ്കിലും നികുതി ബാധ്യത ഉണ്ടാക്കുമോ എന്നത് പലരും ചിന്തിക്കാത്ത കാര്യമാണ്. ഈകാര്യം വിശദമായി നോക്കാം.
വിവാഹ സമ്മാനത്തിന് നികുതിയുണ്ടോ?
സാധാരണഗതിയിൽ ഇന്ത്യയിൽ ഒരാളിൽ നിന്ന് സമ്മാനം സ്വീകരിക്കുമ്പോൾ സ്വീകരിക്കുന്ന വ്യക്തിയുടെ "മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം" എന്ന തലത്തിലാണ് സമ്മാനം കണക്കാകുന്നത്. ഇതിന് നികുതി ചുമത്തുകയും ചെയ്യും. എന്നാൽ വിവാഹ സമ്മാനമാണെങ്കിൽ ആദായ നികുതി വകുപ്പ് ഇളവുകൾ നൽകുന്നുണ്ട്. ആദായ നികുതി നിയമം സെക്ഷന്‍ 56(2) ലാണ് ഏതെങ്കിലും സാഹചര്യത്തില്‍ സമ്മാനങ്ങള്‍ സ്വീകരിക്കുമ്പോഴുള്ള നികുതി ബാധ്യതയെ പറ്റി പറയുന്നത്.
ഈ സെക്ഷന്‍ പ്രകാരം വിവാഹ സമയത്ത് സ്വീകരിക്കുന്ന സമ്മാനങ്ങള്‍ക്ക് നികുതി ബാധ്യതയില്ല. അതായത്, വധുവോ വരനോ അവരുടെ വിവാഹ സമയത്ത് സമ്മാനങ്ങള്‍ പണമായോ, കാറായോ, വീടായോ, സ്വര്‍ണമായോ, ഓഹരികളായോ സ്വീകരിച്ചാലും നികുതി നല്‍കേണ്ടതില്ല. നിബന്ധനകൾക്ക് അടിസ്ഥാനമായാണ് ഇളവുകൾ നൽകുന്നത്.

നിബന്ധനകൾ
വിവാഹ സമ്മാനങ്ങള്‍ക്ക് നികുതി ഇളവുകള്‍ ലഭിക്കണമെങ്കില്‍ ചില നിബന്ധനകളുണ്ട്. വിവാഹ വേളയില്‍ ലഭിച്ച സമ്മാനങ്ങള്‍ക്ക് മാത്രമാണ് നികുതി ഇളവ്. വിവാഹ നിശ്ചയ സമയത്തോ മറ്റു സമയങ്ങളിലോ ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക് നികുതി ഒഴിവാക്കിയിട്ടില്ല. വ്യക്തിപരമായും ദമ്പതികള്‍ക്കും ലഭിക്കുന്ന സമ്മാനങ്ങള്‍ മാത്രമാണ് നികുതി ഇളവിന് അര്‍ഹതയുള്ളത്. 50,000 രൂപയില്‍ കൂടുല്‍ മൂല്യമുള്ള സമ്മാനങ്ങള്‍ക്ക് നികുതി ബാധകമാകും.
അടുത്ത ബന്ധുക്കളിൽ നിന്ന് സമ്മാനം സ്വീകരിച്ചാൽ മാത്രമെ നികുതി ഇളവ് ലഭിക്കുകയുള്ളൂ. മാതാപിതാക്കൾ, സഹോദരങ്ങൾ അല്ലെങ്കിൽ സഹോദരങ്ങളുടെ പങ്കാളികൾ, മാതാപിതാക്കളുടെ സഹോദരങ്ങൾ എന്നിവരെയാണ് അടുത്ത ബന്ധുക്കളായി കണക്കാക്കുന്നത്. സുഹൃത്തുക്കളിൽ നിന്ന് ലഭിക്കുന്ന സമ്മാനവും നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടും. പക്ഷേ, വിവാഹ തീയതിയോട് അടുത്ത ദിവസങ്ങളിൽ തന്നെ പണം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കേണ്ടതുണ്ട്.
വിവാഹ സമ്മാനത്തിൽ നിന്നുള്ള വരുമാനം
വിവാഹത്തിന് ലഭിക്കുന്ന സമ്മാനങ്ങൾക്ക് നികുതി അടയ്ക്കുന്നതിൽ നിന്ന് മാത്രമേ ആദായ നികുതി വകുപ്പ് ഇളവ് നൽകുന്നുള്ളൂ. വിവാഹ സമ്മാനങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് സാധാരണ രീതിയിൽ നികുതി ചുമത്തപ്പെടും. ഉദാഹരണത്തിന്, വിവാഹ സമ്മാനമായി 5 ലക്ഷം രൂപ ലഭിക്കുകയും അത് ബാങ്കിൽ സ്ഥിര നിക്ഷേപമിടുകയും ചെയ്താൽ നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനത്തിന് നിക്ഷേപകന്റെ ടാക്സ് സ്ലാബ് നിരക്ക് നികുതി നൽകേണ്ടിവരും.
കമ്പനികൾ സമ്മാനം നൽകിയാൽ
വ്യക്തികളിൽ നിന്ന് ലഭിക്കുന്ന സമ്മാനങ്ങൾക്ക് മാത്രമേ നികുതി ഇളവ് ലഭിക്കുകയുള്ളൂ. കമ്പനികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ വിവാഹ സമയത്ത് ലഭിക്കുന്ന സമ്മാനങ്ങളുടെ മൂല്യം വ്യക്തിയുടെ വരുമാനത്തിൽ കൂട്ടിച്ചേർക്കുകയും അതിനനുസരിച്ച് നികുതി ചുമത്തുകയും ചെയ്യും. വിവാഹ സമ്മാനമായി ലഭിക്കുന്ന വാഹനം നികുതി രഹിതമാണ്. എന്നാൽ അത് വിൽക്കുകയോ ടാക്സിയായി ഉപയോഗിച്ചാൽ ലഭിക്കുന്ന തുകയ്ക്ക് നികുതി നൽകേണ്ടിവരും.
തെളിവുകൾ സൂക്ഷിക്കാം
വിവാഹ ചടങ്ങുകളിൽ ലഭിക്കുന്ന സമ്മാനങ്ങൾക്ക് മാത്രമേ ഈ ഇളവ് ബാധകമാവുകയുള്ളൂ. വിവാഹ സമയത്ത് ലഭിക്കുന്ന എല്ലാ സമ്മാനങ്ങളുടെയും പണത്തിന്റെയും മൂല്യവും സമ്മാനം നൽകിയ വ്യക്തിയുടെ വിശദാംശങ്ങളും രേഖപ്പെടുത്തുന്നതും സമ്മാനങ്ങൾ നൽകുമ്പോൾ ഫോട്ടോ സൂക്ഷിക്കുന്നതും സൂക്ഷ്മപരിശോധന സമയത്ത് തെളിവ് ഹാജരാക്കാൻ ഉപകരിക്കും. വിവാഹ സമ്മാനം ലഭിച്ചതിന്റെ യഥാർത്ഥ തെളിവ് ആദായനികുതി വകുപ്പിന് ലഭിച്ചില്ലെങ്കിൽ കനത്ത പിഴ നൽകേണ്ടി വരും.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications