വീട്, കട മുറികള്‍ എന്നിവ വാടകയ്ക്ക് നല്‍കി വരുമാനം ഉണ്ടാക്കുന്നത് സാധാരണമാണ്. സ്ഥിര വരുമാനത്തിനൊപ്പം വസ്തുവിന്റെ വില ഉയരുന്നതും നേട്ടമാക്കാം എന്നതാണ് റിയല്‍ എസ്റ്റേറ്റ് മേഖലയുടെ നേട്ടം. കയ്യില്‍ അധിക പണമുണ്ടെങ്കില്‍ ഇത്തരത്തില്‍ വാണിജ്യ കെട്ടിടങ്ങളോ താമസ സൗകര്യങ്ങളോ നിര്‍മിച്ച് വാടകയ്ക്ക് നൽകി വരുമാനം ഉണ്ടാക്കാം. മാസ വരുമാനം ലഭിക്കും എന്നത് ഗുണമാണെന്നിരിക്കെ റിയല്‍ എസ്റ്റേറ്റിലെ മറ്റൊരു പ്രധാന പ്രശ്നം പെട്ടന്ന് പണമാക്കി മാറ്റാൻ സാധിക്കാത്ത പ്രശ്നമാണ്.
സാധാരണ മാർക്കറ്റ് സാഹചര്യങ്ങളിൽ വസ്തു വിൽക്കുന്നതിന് ആളെ കണ്ടെത്തുന്നതിന് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ എടുക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളും വാടകകാരന്റെ അവകാശങ്ങളും അറിഞ്ഞ് വാടകയ്ക്ക് നൽകിയാലാണ് സുഖകരമായി വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വാടക കരാര്‍
ഇരു കക്ഷികളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വാടകക്കാരും ഉടമയും തമ്മില്‍ രേഖാമൂലമുള്ള കരാര്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. വാക്കാലുള്ള ഉടമ്പടിക്ക് നിയമപരമായ സാധുതയില്ല. ഇരു കക്ഷികളുടെയും ഒപ്പോടു കൂടി കരാർ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിന്റെ ഒറിജിനൽ കരാർ ഉടമയും പകർപ്പ് വാടകകാരനും സൂക്ഷിക്കാം. ഉടമ്പടിയുടെ പകര്‍പ്പ് നല്‍കാത്ത സമയം വരെ വാടകകാരൻ മാസ വാടക നല്‍കാന്‍ ബാധ്യസ്ഥരല്ല.
കെട്ടിടത്തിന്റെ പരിപാലനം
വാടക കരാറിൽ വ്യവസ്ഥകള്‍ വ്യക്തമാക്കുന്നില്ലെങ്കില്‍ വസ്തുവിന്റെ പരിപാലനത്തിന് രണ്ട് കക്ഷികളും, വാടകകാരനും ഉടമയും ഉത്തരവാദികളാണ്. രണ്ട് കക്ഷികളും സമ്മതിച്ചാല്‍ മാത്രമെ പുതുക്കി പണിയാന്‍ സാധിക്കുകയുള്ളൂ. വാടകക്കാര്‍ അറ്റകുറ്റപ്പണികള്‍ക്കായി പണം നല്‍കാന്‍ വിസമ്മതിച്ചാല്‍ തുക അവരുടെ സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ നിന്ന് കുറയ്ക്കാം. ഉടമകള്‍ അറ്റകുറ്റപണിയുടെ തുക വാടകകാരന് നൽകുന്നില്ലെങ്കിൽ മാസ വാടക കുറയ്ക്കാം.
വസ്തുവിന് കേടുപാട് സംഭവിച്ചാല്‍
വാടകകാരന്‍ വീട് ഉപയോഗിക്കാന്‍ ആരംഭിച്ചാല്‍ വീടിന്റെ യഥാര്‍ഥ സ്ഥിതിയില്‍ മുന്നോട്ട് കൊണ്ടുപോകൽ വാടകകാരന്റെ ഉത്തരവാദിത്വമാണ്. മനഃപൂര്‍വമോ അശ്രദ്ധമായോ വസ്തുവകകള്‍ക്ക് കേടുപാടുകള്‍ വരുത്താന്‍ പാടില്ല. അത്തരം നാശനഷ്ടങ്ങള്‍ സംഭവിക്കുകയാണെങ്കില്‍, വാടകകാരൻ ഉടനടി ഉടമയെ അറിയിക്കണം.
വാടക വീട്ടിലേക്ക് പ്രവേശനം
അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനോ, വീടിന്റെ അവസ്ഥ പരിശോധിക്കുന്നതിനോ അല്ലെങ്കില്‍ വാടക കരാറില്‍ പറഞ്ഞിരിക്കുന്ന ആവശ്യങ്ങൾക്കോ മാത്രമെ കെട്ടിട ഉടയ്ക്ക് വാടക വീട്ടിലേക്ക് പ്രവേശനമുള്ളൂ. 24 മണിക്കൂര്‍ മുൻപ് രേഖാമൂലമുള്ള അറിയിപ്പില്ലാതെ ഉടമയ്ക്ക് വാടക വീട്ടിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. രാവിലെ 7 മണിക്കും രാത്രി 8 മണിക്കും ഇടില്‍ മാത്രമെ ഇത്തരത്തില്‍ സന്ദര്‍ശനം പാടുള്ളൂ.
അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം
ജലവിതരണം, വൈദ്യുതി, പാര്‍ക്കിംഗ്, സാനിറ്ററി സേവനങ്ങള്‍ തുടങ്ങിയ വാടകക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉടമ അനുവദിക്കേണ്ടതുണ്ട്. കുടിശ്ശിക അടയ്ക്കാത്ത സാഹചര്യത്തില്‍ പോലും ഈ സേവനങ്ങള്‍ ഉടമകള്‍ക്ക് വിച്ഛേദിക്കാനോ തടഞ്ഞുവയ്ക്കാനോ കഴിയില്ല. ആവശ്യ സേവനങ്ങൾ വിച്ഛേദിച്ചാൽ പ്രാദേശിക വാടക അതോറിറ്റിയെ സമീപിച്ച് നടപടി ആവശ്യപ്പെടാം.
വാടകകാരനെ ഒഴിവാക്കല്‍
2 മാസത്തെ വാടക പൂര്‍ണമായും അടയ്ക്കാത്ത സാഹചര്യത്തില്‍ വീട് ഒഴിയാന്‍ കെട്ടിട ഉടമയ്ക്ക് ആവശ്യപ്പെടാം. വാടകക്കാരന്‍ മരണമടഞ്ഞാല്‍ ശേഷിക്കുന്ന വാടക കാലയളവിൽ അദ്ദേഹത്തിന്റെ അനന്തരാവകാശികൾക്ക് താമസിക്കാൻ സാധിക്കും. വാടക പുതുക്കുമ്പോൾ 3 മാസം മുൻപ് വാടകക്കാരനെ ഉടമ അറിയിക്കേണ്ടതുണ്ട്.
സെക്യൂരിറ്റി ഡെപ്പോസിറ്റ്
പ്രതിമാസ വാടകയുടെ മൂന്നിരട്ടിയിലധികം വരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കുന്നത് നിയമവിരുദ്ധമാണ്. സ്ഥലം ഒഴിഞ്ഞുകഴിഞ്ഞാല്‍ ഉടമ ഒരു മാസത്തിനുള്ളില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് വാടകക്കാര്‍ക്ക് തിരികെ നല്‍കണം. തുക റീഫണ്ട് ചെയ്യുന്നതിന് മുമ്പ് അടയ്ക്കാനുള്ള വാടക തുക ഇതില്‍ നിന്ന് കുറയ്ക്കാം.
More From GoodReturns

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications