ഇക്കാലത്തൊരു വായ്പയില്ലാതെ മുന്നോട്ട് പോവുക അസാധ്യമാണ്. ദൈന്യംദിന ചെലവുകൾക്കപ്പുറം ഒരു തുക ആവശ്യമായി വന്നാൽ പലരുടെയും സാമ്പത്തിക സ്ഥിതി പ്രശ്നമാകും. ഇതോടെ വായ്പകളെ ആശ്രയിക്കേണ്ടി വരും. ഇതോടൊപ്പം സ്വപ്ന വീടിനും സ്വന്തമായൊരു വാഹനത്തിനുമായി വായ്പ എടുത്തവരുമുണ്ടാകും. ഇതിനൊക്കെ നല്ലൊരു തുക മാസത്തിൽ അടച്ച് ബാക്കി വരുന്നത് കൊണ്ട് ജീവിക്കുന്നവരാകും ഭൂരിഭാഗവും. ഇത്തരക്കാരെ ബുദ്ധിമുട്ടിലാക്കുന്നതാണ് വായ്പ പലിശ നിരക്ക് ഉയരുന്നു എന്ന വാർത്ത. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തുന്നതിന് അനുസരിച്ച് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നിരക്കും ഉയർത്തി തുടങ്ങി. 2022 ജൂൺ എട്ടിന് ചേര്‍ന്ന റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്ക് 0.50 ശതമാനമാണ് വര്‍ധിപ്പിച്ചത്. 36 ദിവസത്തിനിടെ 0.9 ശതമാനത്തിന്റെ വര്‍ധനവാണ് റിപ്പോ നിരക്കിലുണ്ടായിരിക്കുന്നത്. ഇത് അനുസരിച്ച് ബാങ്കുകൾ ഇതേ തോതിൽ വായ്പ നിരക്ക് ഉയർത്തി. നിരക്ക് ഉയരുമ്പോൾ മാസ ഇഎംഐ യെയാണ് ഇത് ബാധിക്കുക. ഓരോ വായ്പയ്ക്കും മാസത്തിൽ എത്ര രൂപ അധികം ചെലവ് വരുമെന്ന് നോക്കാം.
ഭവന വായ്പ
റിപ്പോ നിരക്ക് 0.9 ശതമാനം ഉയര്‍ന്നതോടെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വായ്പയുടെ നിരക്ക് ഉയര്‍ത്തി തുടങ്ങി. ഇതോടെ ഇഎംഐ അടവും ഉയരും. 20 വര്‍ഷ കാലയളവിൽ 30 ലക്ഷം രൂപയുടെ ഭവന വായ്പ തിരിച്ചടക്കാന്‍ ബാക്കിയുള്ളരാള്ക്ക് 7 ശതമാനം പലിശ നിരക്കാണെങ്കില്‍ മാസത്തില്‍ അധികം വരുന്ന ചെലവ് 1,648 രൂപയാണ്. നേരത്തെയുണ്ടായിരുന്ന 23,259 രൂപയുടെ ഇഎംഐ 24,907 രൂപയായി ഉയരും. ഒരു ലക്ഷം രൂപയുടെ വായ്പയ്ക്ക് ചുരുങ്ങിയത് 55 രൂപയാണ് ഇത്തരത്തില്‍ അധിക ചെലവ് വരുന്നത്. വീട് വെയ്ക്കാനായി സ്റ്റേറ്റ് ബാങ്കിൽ നിന്നെടുത്ത 20 ലക്ഷം രൂപ 30 വര്‍ഷത്തേക്ക് അടക്കാന്‍ ബാക്കിയുള്ള വ്യക്തിക്ക് പലിശ 7.1 ശതമാനത്തിൽ നിന്ന് 8 ശതമാനത്തിലേക്ക് എത്തിയാല്‍ 1,234 രൂപ മാസ അധികം കാണണം. 13,441 രൂപയായിരുന്ന ഇഎംഐ 14,675 രൂപയായി ഉയരും.
വാഹന വായ്പ
വാഹനം വാങ്ങനായി വായ്പ എടുത്ത വ്യക്തിക്ക് എങ്ങനെ ചെലവ് അധികമാകുമെന്ന് നോക്കാം. 8 ലക്ഷം രൂപ 7 വര്‍ഷ കാലയളവിലേക്ക് വായ്പ എടുത്തൊരാള്‍ക്ക് 10 ശതമാനത്തില്‍ നിന്ന് 10.9 ശതമാനമായി പലിശ ഉയര്‍ന്നാല്‍ 375 രൂപ അധികം വരും. 13,281 രൂപയില്‍ നിന്ന് 13,656 രൂപയിലേക്ക് ഇഎംഐ ഉയരും. എസ്ബിഐയിൽ പത്ത് ലക്ഷം രൂപയുടെ കാര്‍ ലോണുള്ള വ്യക്തിക്ക് 7.45 ശതമാനമായ നിലവിലെ പലിശ നിരക്ക് 8.35 ആയി ഉയര്‍ന്നാല്‍ 559 രൂപ അധികം നല്‍കേണ്ടി വരും. 8,025 രൂപയായ ഇഎംഐ 8,584 രൂപയാകും.
വ്യക്തിഗത വായ്പ
അഞ്ച് ലക്ഷത്തിന്റെ വ്യക്തിഗത വായ്പ അഞ്ച് വര്‍ഷത്തേക്ക് എടുത്തയാള്‍ക്ക് 14 ശതമാനം പലിശയില്‍ നിന്ന് 14.9 ശതമാനമായാല്‍ 235 രൂപയാണ് ഇഎംഐയായി അധികം അടക്കേണ്ടത്. 11,634 രൂപയായിരുന്ന ഇഎംഐ 11,869 രൂപയായി ഉയരും. എസ്ബിഐ പേഴ്സണല്‍ ലോണിന് 7.05 ശതമാനമണ് നിലവിലെ വാര്ഷികിപലിശ നിരക്ക്. ഇത് 7.95 ശതമാനമായി ഉയര്‍ന്നാല്‍ പത്ത് ലക്ഷം രൂപ പത്ത് വര്‍ഷത്തേക്ക് അടയ്ക്കുന്നാളുടെ ഇഎംഐ യില്‍ 469 രൂപ ഉയരും . 11,637 രൂപയായിരുന്ന ഇഎംഐ 12,106 രൂപയാകും.
More From GoodReturns

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications