റിട്ടയർമെന്റ് പ്ലാനുകളെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരു ദീർഘകാല സമീപനം നമ്മൾ സ്വീകരിക്കേണ്ടതുണ്ട്. അവിടെ നാം പടിപടിയായി സമ്പത്ത് ശേഖരിക്കുകയും വിരമിക്കലിന് ശേഷം അത് പിൻവലിക്കുകയും ചെയ്യുന്നു. കോമ്പൗണ്ടിംഗിന്റെ കരുത്തുകൂടി പ്രയോജനപ്പെടുത്തുമ്പോൾ ദീർഘകാല നിക്ഷേപം വലിയ സമ്പാദ്യത്തിലേക്ക് അനായാസം നയിക്കുന്നു. തവണകളായോ ഒറ്റത്തവണയോ ചിട്ടയായ രീതിയിൽ ഒരു ചെറിയ തുക നിക്ഷേപിക്കുന്ന ഒരാൾക്ക് ദീർഘകാല നിക്ഷേപ ചക്രവാളമുണ്ടെങ്കിൽ വലിയ സമ്പത്ത് സൃഷ്ടിക്കാൻ സാധിക്കും. അത്തരം സമ്പാദ്യം ഒരാളെ അവരുടെ വിരമിക്കൽ ആവശ്യകതകൾ നിറവേറ്റാൻ സഹായിക്കും. ഒറ്റത്തവണ നിക്ഷേപം എങ്ങനെ ഒരു വലിയ കോർപ്പസ് സൃഷ്ടിക്കുമെന്നും ഒരു തവണ നിക്ഷേപിച്ച 5,00,000 രൂപ ദീർഘകാലത്തേക്ക് 1,50,00,000 രൂപയുടെ റിട്ടേൺസ് എങ്ങനെ ഉണ്ടാക്കുമെന്നും നോക്കാം.
സ്ഥിര നിക്ഷേപങ്ങൾക്ക് 9% വരെ വമ്പൻ പലിശ നിരക്ക് ലഭിക്കുന്ന ബാങ്കുകൾ ഇതാ; എവിടെ നിക്ഷേപിക്കാം?
ജോലിയിൽ നിന്ന് വിരമിച്ച ശേഷവും ജീവിത ചെലവുകൾ തുടരുമെന്നതുകൊണ്ട് തന്നെ റിട്ടയർമെന്റ് പ്ലാൻ വളരെ അത്യാവശ്യമാണ്. വരുമാനം നിലയ്ക്കുന്ന സാഹചര്യത്തിലും ആരെയും ആശ്രയിക്കാതെയും ബുദ്ധിമുട്ടിക്കാതെയും കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ പണം കൂടിയേ തീരൂ. അങ്ങനെ ഒരു സമ്പാദ്യം സൃഷ്ടിക്കാൻ ഒരാൾക്ക് മാർക്കറ്റ് അല്ലെങ്കിൽ നോൺ-മാർക്കറ്റ്-ലിങ്ക്ഡ് നിക്ഷേപ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. മാർക്കറ്റ്-ലിങ്ക്ഡ് ഓപ്‌ഷനുകൾ ഇക്വിറ്റിയും മ്യൂച്വൽ ഫണ്ടുകളുമാകാം, അതേസമയം മാർക്കറ്റ്-ലിങ്ക്ഡ് ഇതര ഓപ്ഷനുകൾ ഫിക്സഡ് ഡിപ്പോസിറ്റുകൾ പോലുള്ള സ്ഥിര വരുമാന രീതികൾ ആകാം.

അത്തരത്തിൽ ഒറ്റത്തവണ നിക്ഷേപം എന്നത് നിങ്ങൾ ഒരു തവണ നിക്ഷേപിക്കുകയും മെച്യൂരിറ്റി തുക മെച്യൂരിറ്റിയിലോ കാലാകാലങ്ങളിലോ നേടുകയും ചെയ്യുന്നതാണ്. മ്യൂച്വൽ ഫണ്ട് ലമ്പ് സം ഒറ്റത്തവണ നിക്ഷേപമാണ്. മറുവശത്ത്, നിങ്ങൾ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും മെച്യൂരിറ്റിയിൽ അല്ലെങ്കിൽ ഘട്ടം ഘട്ടമായി വരുമാനം നേടുകയും ചെയ്യുന്നതാണ് പ്രതിമാസ നിക്ഷേപം. മ്യൂച്വൽ ഫണ്ടുകളിലെ എസ്ഐപി പ്രതിമാസ നിക്ഷേപത്തിന്റെ ഉദ്ദാഹരണമാണ്.
രണ്ട് തരത്തിലുള്ള നിക്ഷേപത്തിന്റെയും റിട്ടേൺസിലെ വ്യത്യാസം കണക്കുകൂട്ടി നോക്കാം. ഉദ്ദാഹരണത്തിന് 25 വർഷത്തേക്ക് എസ്ഐപി വഴി പ്രതിമാസം 10,000 രൂപയും ഒറ്റത്തവണയായി 2,50,000 രൂപയും നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഇരു സാഹചര്യങ്ങളിലും 12 ശതമാനം വാർഷിക റിട്ടേൺസും പ്രതീക്ഷിക്കുന്നു. എസ്ഐപി നിക്ഷേപത്തിൽ, 25 വർഷത്തിനുള്ളിൽ മൊത്തം നിക്ഷേപം 30,00,000 രൂപയും പ്രതീക്ഷിക്കുന്ന മൂലധന നേട്ടം 1,59,76,351 രൂപയും കണക്കാക്കിയ കോർപ്പസ് 1,89,76,351 രൂപയും ആയിരിക്കും. ഒറ്റത്തവണ നിക്ഷേപത്തിൽ, കണക്കാക്കിയ മൂലധന നേട്ടം 40,00,016 രൂപയും കണക്കാക്കിയ കോർപ്പസ് 42,50,016 രൂപയും ആയിരിക്കും.
ജോയിന്റ് ഹോം ലോൺ എടുക്കുന്നുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക
ഒരു മ്യൂച്വൽ ഫണ്ടിലെ 12 ശതമാനം വാർഷിക വരുമാനത്തിൽ ഞങ്ങൾ നിക്ഷേപം കണക്കാക്കും. 5 ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപത്തിൽ നിന്ന് 1.50 കോടി രൂപ കോർപ്പസ് സൃഷ്ടിക്കുന്നതിനുള്ള ഏകദേശ സമയം 30 വർഷമായിരിക്കും. 10 വർഷത്തിനുള്ളിൽ, പ്രതീക്ഷിക്കുന്ന മൂലധന നേട്ടം 10,52,924 രൂപയും കണക്കാക്കിയ ആകെ സമ്പാദ്യം 15,52,924 രൂപയും ആയിരിക്കും. 20 വർഷത്തിനുള്ളിൽ, പ്രതീക്ഷിക്കുന്ന മൂലധന നേട്ടം 43,23,147 രൂപയും കണക്കാക്കിയ ആകെ സമ്പാദ്യം 48,23,147 രൂപയും ആയിരിക്കും. 30 വർഷത്തിനുള്ളിൽ, അത് 1,49,79,961 രൂപയുടെ ആകെ സമ്പാദ്യമായും മാറും.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications