ജീവിതത്തിൽ എല്ലാവരും പിന്തുടരേണ്ട നല്ലൊരു ശീലമാണ് നിക്ഷേപം. ചെറിയ പ്രായത്തിൽതന്ന നിക്ഷേപ ശീലം കുട്ടികളിൽ വളർത്തിയെടുക്കുന്നത് അവരുടെ ഭാവി ജീവിതം സുരക്ഷിതമാക്കും. വിരിക്കൽ ജീവിതം സുഗമമാക്കുന്നതിനും ചില നിക്ഷേപ പദ്ധതികൾ സഹായിക്കും. വിരമിക്കൽ ആസൂത്രണത്തിന്റെ കാര്യത്തിൽ, നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കുന്നത് വിരമിക്കലിനുശേഷം സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ഉപകരിക്കും. വിരമിക്കൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അനുയോജ്യമായ പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം (NPS). 25 വയസുള്ള ഒരാൾക്ക് എൻപിഎസിൽ പ്രതിമാസം 1000 രൂപയുടെ നിക്ഷേപത്തിലൂടെ 4 കോടി സ്വന്തമാക്കാൻ സാധിക്കും.
പോസ്റ്റ് ഓഫീസിൽ ജോലി നേടാൻ സുവർണ്ണാവസരം; 21,000 തൊഴിലവസരങ്ങൾ, 29,000 രൂപ വരെ ശമ്പളം
എന്താണ് എൻപിഎസ്?
വാർധക്യത്തിൽ സാമ്പത്തിക ഭദ്രതയും സ്ഥിരതയും പ്രദാനം ചെയ്യുന്ന ജനപ്രിയ നിക്ഷേപ പദ്ധതികളിലൊന്നാണ് നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്). വ്യക്തികൾക്ക് നിക്ഷേപം നടത്താനും സമ്പാദ്യം സ്വരൂപിക്കാനുമുള്ള അവസരമൊരുക്കുന്നതാണ് എൻപിഎസ്. റിട്ടയർമെന്റ് സമയത്ത്, ഒരു ആന്വിറ്റി പ്ലാനിലൂടെ ഒറ്റത്തവണയായി നിക്ഷേപിക്കുന്നതിലൂടെ സ്ഥിര വരുമാനം ലഭിക്കും. 18 നും 70 നും ഇടയിൽ പ്രായമുള്ള ഏതൊരു പൗരനും നിക്ഷേപിക്കാവുന്ന പദ്ധതിയാണ് എൻപിഎസ്.

ഈ സ്കീമിൽ എത്ര പണം നിക്ഷേപിച്ചാലും ആ പണം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെടും. അതായത്, വിരമിക്കുമ്പോൾ തുകയുടെ 60 ശതമാനം ഒറ്റത്തവണയായി എടുക്കാം, 40 ശതമാനം ആന്വിറ്റിയിലേക്ക് പോകും. ഈ വാർഷിക തുകയിൽ നിന്നാണ് പെൻഷൻ ലഭിക്കുന്നത്. എൻപിഎസിലെ നിക്ഷേപങ്ങൾക്ക് സെക്ഷൻ 80CCD(1) പ്രകാരം സെക്ഷൻ 80CCE പ്രകാരം 1.5 ലക്ഷം രൂപയ്ക്കുള്ളിലുള്ളവയ്ക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കും. കൂടാതെ,എൻപിഎസിലെ വരിക്കാർക്ക് സെക്ഷൻ 80CCD(1B) പ്രകാരം അവരുടെ ടയർ I അക്കൗണ്ടിലെ നിക്ഷേപങ്ങൾക്ക് 50,000 രൂപ വരെ കിഴിവ് അവകാശപ്പെടാം.
ഭവന വായ്പ പലിശ നിരക്ക് കുറച്ച് എസ്ബിഐ; പ്രതിമാസ തിരിച്ചടവുകളിൽ ഇനി ലാഭം
4 കോടി രൂപ എങ്ങനെ നേടാം?
നിക്ഷേപത്തിന്റെ കാര്യത്തിൽ, നിങ്ങൾ എത്രയും വേഗം ആരംഭിക്കുന്നുവോ അത്രയും കാലം നിങ്ങളുടെ നിക്ഷേപം വളരേണ്ടതുണ്ട്. കോമ്പൗണ്ടിംഗിന്റെ ശക്തിയിയിലൂടെ നിങ്ങൾക്ക് പ്രയോജനം നേടും. എൻപിഎസിന്റെ കാര്യത്തിൽ, എസ്ഐപി വഴിയുള്ള 10,000 രൂപയുടെ പ്രതിമാസ നിക്ഷേപം കാലക്രമേണ ഏകദേശം 4 കോടി രൂപയായി വളരും. 10,000 രൂപയുടെ നിക്ഷേപം കാലക്രമേണ വളരുകയും 10% വാർഷിക വരുമാനം നേടുകയും ചെയ്യും. 35 വർഷത്തിനുള്ളിൽ, ഏകദേശം 4 കോടി രൂപയുടെ വിരമിക്കൽ കോർപ്പസ് നേടാനാകും. നിക്ഷേപം എത്രത്തോളം നീണ്ടുനിൽക്കുന്നുവോ അത്രയും വലുതായിരിക്കും കോർപ്പസ്.
75 വയസ് വരെ എൻപിഎസിൽ നിക്ഷേപിക്കാം. എൻപിഎസിൽ തുടർന്നും നിക്ഷേപം നടത്താനും നികുതി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനും കഴിയും. എൻപിഎസ് നിക്ഷേപത്തിന് ഉയർന്ന പരിധിയില്ല. എന്നാൽ, നികുതി ലാഭിക്കൽ ലക്ഷ്യം വയ്ക്കുന്നുവെങ്കിൽ, പ്രതിവർഷം 2 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി ആനുകൂല്യം ലഭിക്കും.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications