വിരമിക്കല്‍ കാലത്തേക്കുള്ള നിരവധി നിക്ഷേപ പദ്ധതികള്‍ ഇന്ന് വിപണിയിലുണ്ട്. പല പദ്ധതികളിലും ജോലിക്കാലത്ത് തന്നെ നിക്ഷേപം ആരംഭിക്കേണ്ടവയാണ്. ദീര്‍ഘകാലത്തേക്കുള്ള ഈ നിക്ഷേപങ്ങളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോഴേക്കും ഉയര്‍ന്ന ചെലവുകളെ നേരിടാനുള്ള ആദായം നിക്ഷേപം നല്കുന്നുണ്ടോയെന്നുള്ളത് പരിശോധിക്കേണ്ടതാണ്.
ഇത്തരം നിക്ഷേപങ്ങളില്‍ നിന്ന് മാറി വിരമിക്കല്‍ കാലത്ത് മികച്ച വരുമാനം ലഭിക്കുന്നതിനായി വീടുടമസ്ഥരായ മുതിര്‍ന്ന പൗരന്മാര്ക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതിയാണ് റിവേഴ്സ് മോര്‍ട്ടഗേജ്. 60 വയസ് കഴിഞ്ഞവര്‍ക്കാണ് റിവേഴ്സ് മോര്‍ട്ട്ഗേജ് ഉപയോഗപ്പെടുത്താന്‍ സാധിക്കുക. വിശദാംശങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
എന്താണ് റിവേഴ്സ് മോർട്ട്ഗേജ്
വീട് ഈട് നല്കിയുള്ളൊരു വായ്പ പദ്ധതിയാണ് റിവേഴ്സ് മോര്‍ട്ട്ഗേജ്. 2007-08 സാമ്പത്തിക വര്‍ഷത്തിലാണ് കേന്ദ്രസര്‍ക്കാര്‍ റിവേഴ്സ് പദ്ധതി ആരംഭിക്കുന്നത്. ഇതിനാല്‍ തന്നെ അധികം സജീവമാകാത്ത ഒരു വരുമാന മാര്‍ഗമാണിത്. റിവേഴ്സ് മോര്‍ട്ട്ഗേജ് രീതി പ്രകാരം ലഭിക്കുന്ന തുക പൂര്‍ണമായും നികുതി മുക്താമണെന്ന പ്രത്യേകതയുമുണ്ട്. വീടിന്റെ ഉടമസ്ഥാവകാശം നിലനിര്‍ത്തി തന്നെയാണ് വരുമാനം ലഭിക്കുക.
യോഗ്യത
60 വയസ് കഴിഞ്ഞവര്‍ക്കാണ് റിവനേഴ്സ് മോര്‍ട്ടഗേജിന് യോഗ്യത. സ്വന്തമായി വീടുണ്ടായിരിക്കണം. ദമ്പതിമാരാണെങ്കില്‍ ഒരാള്‍ക്കെങ്കിലും വീട് ഉണ്ടായിരിക്കണം. ചുരുങ്ങിയത് 20 വര്‍ഷമെങ്കിലും ഉടമസ്ഥാവകാശമുള്ള വീട് മാത്രമെ മോര്‍ട്ടഗേജിന് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. വാടക കെട്ടിടമോ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടമോ മോര്ട്ട്ജേഗിന് ഉപയോഗിക്കാന്‍ സാധിക്കില്ല. പിന്തുടര്ച്ചാവകാശം വഴിയോ സമ്മനമായ ലഭിച്ച വീട് ഉപയോഗിച്ച് റിവേഴ്സ് മോര്‍ട്ടഗേജിന് ഈട് നല്കാന് സാധിക്കില്ല.
പ്രവർത്തനം
ഈടായി നൽകുന്ന വീട് ബാങ്ക്, ധനകാര്യ സ്ഥാപന ഉദ്യോഗസ്ഥർ പരിശോധിച്ച് വസ്തുവിന്റെ മൂല്യം കണക്കാക്കും. 60-80 ശതമാനം ലോണ്‍ ടു വാല്യു റേഷ്യോയാണ് ഈ പദ്ധതിയില്‍ ബാങ്കുകള്‍ അനുവദിക്കുന്നത്. ഇതായത് 10 ലക്ഷം രൂപ വിലയുള്ള വസ്തുവില്‍ നിന്ന 6-8 ലക്ഷം രൂപ ലഭിക്കും. 10-20 വര്‍ഷത്തിനുള്ളിലാണ് റിവേഴ്സ് മോര്‍ട്ടഗേജിന്റെ കാലാവധി.
റിവേഴ്സ് മോർട്ട്ഗേജിൽ ഏർപ്പെടുന്ന വ്യക്തിക്ക് മാസത്തിലോ പാദ വർഷത്തിലോ അർധ വർഷത്തിലോ വർഷത്തിലോ തുക സ്വീകരിക്കാം. ഒരിക്കൽ വരുമാനം തീരുമാനിച്ചാൽ മാറ്റാൻ സാധിക്കില്ല.
എവിടെ ലഭിക്കും
നാഷണല്‍ ഹൗസിംഗ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ആന്ധ്രാ ബാങ്ക്, ദിവാന് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്, എല്‍ഐസി ഹൗസിംഗ്, കോര്പ്പറേഷന് ബാങ്ക്, കാനറ ബാങ്ക് എന്നിവ ധനകാര്യ സ്ഥാപനങ്ങൾ റിവേഴ്സ് മോർട്ട്ഗേജ് അനുവദിക്കുന്നുണ്ട്.
തിരിച്ചറിയില്‍ രേഖ, മേല്‍വിലാസ രേഖ, വസ്തുവിന്റെ രേഖകള്‍, അക്കൗണ്ടുള്ള എല്ലാ ബാങ്കിലെയും 6 മാസത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, അവസാനം ഒരു വര്‍ഷത്തെ ലോണ്‍ സ്റ്റേറ്റ്മെന്റ് എന്നിവ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളാണ്.
തിരിച്ചെടുക്കൽ
റിവേഴ്സ് മോര്‍ട്ട്ഗേജില്‍ ഏർപ്പെട്ട വ്യക്തിയുടെ മരണ ശേഷം മാത്രമാണ് ബാങ്ക് ഇടപെടലുണ്ടാവുക. വായ്പ തുക സ്വീകരിച്ചോ വസ്തു വില്പന നടത്തിയോ ബാങ്ക് തുക കണ്ടെത്തും. മോർട്ട്ഗേജിൽ ഏർപ്പെട്ട വ്യക്തിയുടെ അവകാശികള്‍ക്ക് വായ്പ അവസാനിപ്പിച്ച് വീട് തിരികെ എടിക്കാം. അല്ലാത്തപക്ഷം വീട് വില്പന നടത്തി ബാങ്ക് തുക വീണ്ടെടുക്കും. വീട് വില്പന നടത്തി ലഭിക്കുന്ന തുക വായ്പ തുകയേക്കാൾ കൂടുതലാണെങ്കിൽ അധിക തുക നിയമപരമായ അവകാശിക്ക് ലഭിക്കും. നഷ്ടമാണെങ്കിൽ ബാങ്ക് സഹിക്കണം.
More From GoodReturns

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications