സ്വന്തം നിലയില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുക എന്നത് അല്പം ബുദ്ധിമുട്ട് പിടിച്ച പണിയാണ്. പ്രത്യേകിച്ച് ആദ്യമായി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരാണെങ്കില്‍ ഇക്കാര്യത്തില്‍ അല്പം ബുദ്ധിമുട്ടും. ആദായ നികുതി വകുപ്പിന്റെ ഈ ഫയലിംഗ് വെബ്സൈറ്റില്‍ വരുത്തിയ പുതിയ മാറ്റങ്ങള്‍ നടടികള് കൂടുതല്‍ എളുപ്പമാക്കിയിട്ടുണ്ട്.
ഇതുവഴി ടാക്സ് പ്രൊഫഷണലുകളുടെ സഹായമില്ലാതെ തന്നെ റിട്ടേണ്‍ ഫയല്‍ ചെയ്യാം. ശമ്പളക്കാരായ, മറ്റു വരുമാന സ്രോതസുകളില്ലാത്ത നികുതിദായകര്‍ക്ക് എളുപ്പത്തില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കും.
2022-23 സാമ്പത്തിക വര്‍ഷത്തിലെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലായ് 31 ആണ്. അവസാന ഘട്ടത്തിലെ തിരക്ക് ഒഴിവാക്കാന്‍ നേരത്തെ റിട്ടേണ്‍ സമര്‍പ്പിക്കാം. എളുപ്പത്തില്‍ ആശയകുഴപ്പമില്ലാതെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ താഴെ പറയുന്ന 5 കാര്യങ്ങള്‍ ശ്രദ്ധിക്കണം.

നികുതി വ്യവസ്ഥ
2023-24 അസസ്മെന്റ് ഇയറിൽ ആദായനികുതി നിയമത്തിലെ സെക്ഷൻ 115ബിഎസി പ്രകാരം പുതിയ നികുതി വ്യവസ്ഥയാണ് ഡിഫോൾട്ട് വ്യവസ്ഥയാകുന്നത്. നികുതിദായകർ പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഫോം സമർപ്പിച്ച് പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കണം.
രേഖകള്‍ ഉറപ്പാക്കുക
റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് മുന്‍പായി ഫോം 16, 26എസ്, എഐഎസ്, ബാങ്ക് സ്റ്റേറ്റ്മെന്റ്, നിക്ഷേപ രേഖകള്‍ തുടങ്ങിയ വിവിധ രേഖകള്‍ ആവശ്യമായുണ്ട്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് ആവശ്യമായ രേഖകളെല്ലാം ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
സ്വന്തമായി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ ടിഡിഎസ് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുകയും ആവശ്യമായ വിശദാംശങ്ങള്‍ പരിശോധിക്കുകയും വേണം. ഉദാഹരണത്തിന് ശമ്പളക്കാരായ നികുതിദായകര്‍ക്ക് പ്രതിമാസ പേസ്ലിപ്പുകള്‍ ഉപയോഗിച്ച് ഫോം 16-ന്റെ വിശദാംശങ്ങള്‍ പരിശോധിക്കാം.
ഇതോടൊപ്പം നികുതിദായകര്‍ ആദായനികുതി പോര്‍ട്ടലില്‍ നിന്ന് എഐഎസ്, ടിഐഎസ്, ഫോം 26 എഎസ് എന്നിവ ഡൗണ്‍ലോഡ് ചെയ്ത് ബാങ്ക് പാസ്ബുക്കുകള്‍ ഉപയോഗിച്ച് വിശദാംശങ്ങള്‍ സ്ഥിരീകരിക്കണം.
വരുമാന സ്രോതസ് അറിയുക
ശമ്പളം, വീട് വാടക, ബിസിനസ് വരുമാനം, മൂലധന നേട്ടം തുടങ്ങി സ്വന്തം വരുമാന സ്രോതസുകളെ പറ്റി കൃത്യമായ ധാരണയോടെ വേണം സ്വന്തമായി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍. ശരിയായ ഫോമുകള്‍ പൂരിപ്പിക്കാനും അര്‍ഹതയുള്ള എല്ലാ കിഴിവുകളും ക്ലെയിം ചെയ്യാനും ഇത് സഹായിക്കും.
കൃത്യമായ ഫോം തിരഞ്ഞെടുക്കുക
വ്യത്യസ്ത തരത്തിലുള്ള വരുമാനത്തിന് നികുതിദായകര്‍ക്ക് വ്യത്യസ്ത ആദായ നികുതി ഫോമുകള്‍ നിലവിലുണ്ട്. വരുമാന സ്രോതസ്സുകളെ അടിസ്ഥാനമാക്കി കൃത്യമായ ഫോം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 7 ഫോമുകളാണ് ഉള്ളത്. ശമ്പളക്കാരായ നികുതിദായകര്‍ മൊത്ത വരുമാനം 50 ലക്ഷത്തില്‍ കുറവുള്ളവര്‍ക്ക് ഐടിആര്‍ 1 (സഹജ്) ഫോം ആണ് തിരഞ്ഞെടുക്കേണ്ടത്.
നികുതി ബാധക വരുമാനം കണക്കാക്കുക
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് ആദായ നികുതി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് നികുതി് ബാധകമായ വരുമാനം കണക്കാക്കണം. വര്‍ഷത്തേക്കുള്ള ആദായനികുതി നിയമ വ്യവസ്ഥകള്‍ അനുസരിച്ച് നികുതി വിധേയമായ വരുമാനം കണക്കാക്കാന്‍ വരുമാനവും കിഴിവുകളും കാല്ക്കുലേറ്ററില് നല്‍കണം. എത്ര തുക നികുതിയായി അടയ്ക്കണമെന്ന് അറിയാനും റീഫണ്ട് ലഭിക്കാനാണെങ്കില്‍ അത് തിരച്ചറിയാനും സാധിക്കും.
ഇളവുകളും കിഴിവുകളും ക്ലെയിം ചെയ്യുക
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ നികുതിദായകര്‍, സെക്ഷന്‍ 80സി, സെക്ഷന്‍ 80ഡി എന്നിവയ്ക്ക് കീഴില്‍ ലഭ്യമായ എല്ലാ കിഴിവുകളും ക്ലെയിം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഇതുവഴി നികുതി അടയ്ക്കേണ്ട വരുമാനം കുറയ്ക്കാനും നികുതി ബാധ്യത കുറയ്ക്കാനും സഹായിക്കും. കൂടാതെ, ടിഡിഎസ്, ടിസിഎസ്, മുന്‍കൂര്‍ നികുതി അടക്കമുള്ളവയുടെ ക്രെഡിറ്റ് വിലയിരുത്തണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
