പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ ശമ്പളക്കാര്‍ തിരഞ്ഞെടുക്കുന്ന നികുതി വ്യവസ്ഥ തൊഴിലുടമയെ അറിയിക്കേണ്ടതുണ്ട്. ശമ്പളത്തിന് മുകളില്‍ കുറഞ്ഞ ടിഡിഎസ് ഈടാക്കാന്‍ ഇത് സഹായിക്കും. പുതിയ നികുതി വ്യവസ്ഥയോ, പഴയ നികുതി വ്യവസ്ഥയോ ഏതാണ് ആവശ്യമെന്നത് തൊഴിലാളിക്ക് തിരഞ്ഞെടുക്കാം.
2023-24 സാമ്പത്തിക വര്‍ഷം മുതല്‍ പുതിയനികുതി വ്യവസ്ഥയാണ് ഡിഫോള്‍ട്ട് നികുതി വ്യവസ്ഥയായി പരിഗണിക്കുന്നത്. അതിനാല്‍, ശമ്പളത്തില്‍ നിന്നുള്ള ടിഡിഎസ് പിടിക്കാന്‍ നികുതി വ്യവസ്ഥ തിരഞ്ഞെടുത്തില്ലെങ്കില്‍ പുതിയ നികുതി വ്യവസ്ഥയിലെ നികുതി സ്ലാബ് പ്രകാരം ടിഡിഎസ് ഈടാക്കും.
പുതിയ നികുതി വ്യവസ്ഥ ഡിഫോള്‍ട്ട് വ്യവസ്ഥയായി മാറിയെങ്കിലും ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന സമയത്ത് വ്യക്തികള്‍ക്ക് അവരുടെ സൗകര്യത്തിന് അനുയോജ്യമായ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാന്‍ സാധിക്കും. അതിനാല്‍, ശമ്പളത്തില്‍ നിന്നുള്ള ടിഡിഎസ് പിടിക്കാനായി തിരഞ്ഞെടുക്കുന്ന നികുതി വ്യവസ്ഥ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ബാധകമാകില്ല.

അതേസമയം, നികുതിദായകന്‍ ശമ്പളത്തില്‍ ടിഡിഎസ് ഈടാക്കാനായി പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുകയും അടുത്ത വര്‍ഷം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുകയും ചെയ്താല്‍ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ചില തടസ്സങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്.
നികുതി വ്യവസ്ഥയും ഇളവുകളും
പഴയതും പുതിയതുമായ നികുതി വ്യവസ്ഥകൾ തമ്മിലുള്ള വ്യത്യാസം നികുതിദായകർ ശ്രദ്ധിക്കേണ്ടതുണ്ട്. പഴയ നികുതി വ്യവസ്ഥയിൽ കിഴിവുകളും നികുതി ഇളവുകളും ക്ലെയിം ചെയ്യാൻ സാധിക്കും. പുതിയ നികുതി വ്യവസ്ഥയിൽ നികുതി ഇളവുകളും കിഴിവുകളും ക്ലെയിം ചെയ്യാൻ അനുവദിക്കുന്നില്ല. നിലവിലെ സാമ്പത്തിക വർഷം (2023-24) മുതൽ നികുതിദായകന് പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷനും ആദായനികുതി നിയമം സെക്ഷൻ 80സിസിഡി(2) പ്രകാരം കിഴിവും ലഭിക്കും.
ശ്രദ്ധിക്കേണ്ടവ
നികുതിദായകൻ പുതിയ നികുതി വ്യവസ്ഥയിൽ നിന്ന് പഴയതിലേക്ക് മാറുന്നുണ്ടെങ്കിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നിക്ഷേപ തെളിവുകളും നികുതി ഇളവുകളും സംബന്ധിച്ച രേഖകൾ കൈയിൽ കരുതണം. നികുതിദായകൻ ഫയൽ ചെയ്യുന്ന റിട്ടേണിവും തൊഴിലുടമ ഫയൽ ചെയ്യുന്ന ടിഡിഎസ് റിട്ടേണിലും പൊരുത്തക്കേട് ഉണ്ടാകും.
റിട്ടേണിൽ വ്യക്തമാക്കിയിട്ടുള്ള കിഴിവുകളുടെയും നിക്ഷേപങ്ങളുടെയും തെളിവ് കാണിക്കാൻ ശമ്പളക്കാരോട് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പിന് നികുതിദായകർക്ക് നോട്ടീസ് അയയ്‌ക്കാൻ സാധിക്കും. നികുതിദായകന് തെളിവ് നൽകാൻ കഴിയുന്നില്ലെങ്കിൽ പിഴയ്‌ക്കൊപ്പം അധിക നികുതിയും അടയ്‌ക്കേണ്ടിവരും.
വ്യക്തിഗത വരുമാനത്തിന് അഡ്വാൻസ് നികുതി അടച്ചവരാണെങ്കിൽ നികുതി വ്യവസ്ഥയിലെ മാറ്റം മൂലം അഡ്വാൻസ് നികുതിയിൽ എന്തെങ്കിലും കുറവുണ്ടായാൽ പിഴപ്പലിശ ബാധകമാകും.
എച്ചആർഎ ക്ലെയിം ചെയ്യാം
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് എച്ച്ആർഎ, ലീവ് ട്രാവൽ അലവൻസ് എന്നിവയിൽ നിന്ന് നികുതി ഇളവ് ക്ലെയിം ചെയ്യാൻ പഴയ നികുതി വ്യവസ്ഥയാണ് തിരഞ്ഞെടുക്കേണ്ടത്. പുതിയ നികുതി വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ശമ്പളത്തിന്റെ ടിഡിഎസ് ഈടാക്കുന്നതെങ്കിൽ ജീവനക്കാരന് ലഭിക്കുന്ന ഫോം 16-ൽ മൊത്ത ശമ്പളത്തിന്റെ വിശദാംശങ്ങൾ ഉണ്ടായിരിക്കും. നികുതി റിട്ടേണിൽ ഇളവുകൾ ക്ലെയിം ചെയ്യുമ്പോൾഇവ സ്വമേധയാ കണക്കാക്കേണ്ടതായി വരും.
80സി ഇളവുകൾ
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് സെക്ഷൻ 80സി മുതൽ 80യു വരെയുള്ള വകുപ്പുകൾക്ക് കീഴിലുള്ള അർഹതയുള്ള കിഴിവുകൾ ക്ലെയിം ചെയ്യാാൻസാധിക്കും. ശമ്പളത്തിൽ നിന്നുള്ള ടിഡിഎസിനായി പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്താലും നിക്ഷേപ തെളിവുകൾ സമർപ്പിക്കാൻ മറന്നാലും റിട്ടേൺ ഫയൽ ചെയ്യുമ്പോൾ സെക്ഷൻ 80C മുതൽ 80U വരെയുള്ള കിഴിവുകൾ ക്ലെയിം ചെയ്യാം.
More From GoodReturns

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണോ? സഹായത്തിനായി 24 മണിക്കൂർ ഹെൽപ്പ്ലൈൻ സജ്ജം!

ആദായനികുതി റിട്ടേൺ: അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം; 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം തുടങ്ങി

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്



Click it and Unblock the Notifications