നിക്ഷേപ രേഖകൾ സമർപ്പിച്ചെങ്കിൽ ശമ്പളത്തിൽ നിന്ന് അധിക നികുതി ഈടാക്കും; രേഖകൾ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കാം

ഡിസംബറിൽ വർഷം അവസാനത്തോടൊപ്പം സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിന്റെ അവസാനത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സമയം ശമ്പളക്കാരായവർക്ക് കമ്പനി അക്കൗണ്ട് വിഭാഗത്തിൽ നിന്നും നികുതി നിക്ഷേപ രേഖകൾ സംബന്ധിച്ച് വിവരങ്ങൾ നൽകാനുള്ള അറിയിപ്പ് ലഭിച്ചിട്ടുണ്ടാകും. ഇത് നിസാരമെന്ന് കണ്ട് ഒഴിവാക്കിയവർ ശ്രദ്ധിക്കുക. ശമ്പളത്തിൽ നിന്ന് അധിക നികുതി ഈടാക്കിയേക്കാം. നികുതി ഇളവുകളും കിഴിവുകളും പരി ഗണിച്ചാണ് ശമ്പളത്തിന് മുകളിൽ നികുതി കണക്കാക്കുന്നത്. ഇതിനാലാണ് രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടുന്നത്. ഇവ വിശദമായി അറിയാം.

നിക്ഷേപ രേഖകൾ സമർപ്പിക്കാം

2023-24 സാമ്പത്തിക വർഷത്തേക്കുള്ള ആദായ നികുതി നിക്ഷേപ രേഖകൾ സമർപ്പിക്കുന്നതിന്റെ അവസാന തീയതി മാർച്ച് 31 ആണ്. അതായത് സാമ്പത്തിക വർഷാവസാനം വരെ രേഖകൾ സമർപ്പിക്കാൻ സാധിക്കും എന്ന് ചുരുക്കം. ഇവയ്ക്ക് ആദായ നികുതി വകുപ്പ് കർശനമായ സമയപരിധി നിശ്ചയിച്ചിട്ടില്ല. അതേസമയം ഓരോ കമ്പനിയിലും ഈ തീയതി  വ്യത്യാസപ്പെടും.  സാധാരണയായി, ജനുവരി മുതൽ മാർച്ച് വരെയുള്ള സമയത്ത് നിക്ഷേപ തെളിവുകൾ പ്രഖ്യാപിക്കാൻ കമ്പനി ജീവനക്കാരോട് അവശ്യപ്പെടാറുണ്ട്.

നിക്ഷേപ രേഖകൾ സമർപ്പിച്ചെങ്കിൽ ശമ്പളത്തിൽ നിന്ന് അധിക നികുതി ഈടാക്കും; ശമ്പളക്കാർ ശ്രദ്ധിക്കുക

അധിക നികുതി ഈടാക്കും

വർഷത്തിൽ 2 തവണയാണ് നികുതി നിക്ഷേപ രേഖകൾ വ്യക്തമാക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ നികുതി ലാഭിക്കൽ പ്ലാനുകളുടെ രൂപരേഖയും  സാമ്പത്തിക വർഷാവസനത്തിൽ നിക്ഷേപം നടത്തിയതിന്റെ രേഖകളുമാണ് സമർപ്പിക്കേണ്ടത്. സമയത്ത് രേഖകൾ   സമർപ്പിച്ചില്ലെങ്കിൽ, ജീവനക്കാർ നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങളൊന്നും നടത്തിയിട്ടില്ലെന്ന  അനുമാനത്തിൽ കമ്പനി തൊഴിലുടമ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശമ്പളത്തിൽ നിന്ന് നികുതി ഈടാക്കും. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1) എല്ലാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഇവയിലെ ഒപ്പ് പാൻ രേഖകളുമായി പൊരുത്തപ്പെടുന്നതായിരിക്കണം.
2) ഡീമാറ്റ്, മ്യൂച്വൽ ഫണ്ട് സ്റ്റേറ്റ്‌മെന്റ്  പോലുള്ള ഡിജിറ്റൽ രേഖകളാണ് ഹാജരാക്കുന്നതെങ്കിൽ ഇവയിൽ നിക്ഷേപകന്റെ പേര്, പാൻ, ക്ലോസിംഗ് പോർട്ട്‌ഫോളിയോ മൂല്യം എന്നിവ ഉണ്ടായിരിക്കണം.
3) ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടേത്  പോലെയുള്ള ഭൗതിക രേഖകളാണ് സമർപ്പിക്കുന്നതെങ്കിൽ  എല്ലാ മെച്യൂരിറ്റി വിശദാംശങ്ങളും ഹൈലൈറ്റ് ചെയ്തിരിക്കണം.
4) രേഖയിലുള്ള തുകകൾ ക്ലെയിം ചെയ്ത കിഴിവ് തുകകളുമായി കൃത്യമായി പൊരുത്തപ്പെടുന്നതായിരിക്കണം. 
5) എല്ലാ നിക്ഷേപ രേഖകളുടെയും പകർപ്പുകൾ ഉണ്ടെന്ന് ഉറപ്പാക്കുക.

ശ്രദ്ധിക്കേണ്ട വകുപ്പുകൾ

നിക്ഷേപം വഴി ആദായ നികുതി ഇളവ് ലഭിക്കുന്ന 2 വകുപ്പുകളാണ് ശ്രദ്ധിക്കേണ്ടത്.  സെക്ഷൻ 80സി, സെക്ഷൻ 80 സിസിഡി എന്നിവ വഴി നികുതി ഇളവ് ലഭിക്കും. സെക്ഷൻ 80സി നികുതിദായകർക്കിടയിൽ ഏറ്റവും പ്രചാരമുള്ള വകുപ്പാണ്. ഈ വകുപ്പ് പ്രകാരം ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങളിൽ 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും.
അഞ്ച് വർഷത്തെ ടാക്സ് സേവിം ഗ്സ് ബാങ്ക് സ്ഥിര നിക്ഷേപം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്, ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമുകൾ, യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ, സുകന്യ സമൃദ്ധി യോജന , സീനിയർ സിറ്റിസൺ സേവിംഗ് സ്‌കീം, നാഷണൽ പെൻഷൻ സ്കീം എന്നിവയിൽ ഈ ആനുകൂല്യം ലഭിക്കും. സെക്ഷൻ 80 സിസിഡി നാഷണൽ പെൻഷൻ സിസ്റ്റത്തിലെ നിക്ഷേപത്തിന് നൽകുന്ന നികുതി ഇളവാണ്. 50,000 രൂപയുടെ നികുതി ഇളവ് ഈ സെക്ഷൻ പ്രകാരം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X