സ്വർണ വില പവന് 44,000 രൂപ നിലവാരത്തിൽ തുടരുകയാണ്. സ്വർണ വില ഉയർന്ന് നിൽക്കുന്നതിനാൽ നിക്ഷേപമായി കണ്ട് സ്വർണം വാങ്ങിയവർക്ക് വിറ്റ് ലാഭെടുക്കാനുള്ള അവസരം കൂടിയാണ്. 22,000-30,000 രൂപ നിലവാരത്തിലൊക്കെ ആഭരണങ്ങളായോ മറ്റു രീതിയിലോ സ്വർണം വാങ്ങിയവർക്ക് വലിയ നേട്ടമാണ് കാത്തിരിക്കുന്നത്.
അതേസമയം, ലാഭത്തിൽ സ്വർണം വിൽക്കുമ്പോൾ നികുതി നൽകേണ്ടി വരില്ലേ എന്നതാണ് ചോദ്യം. വാങ്ങുന്ന സമയത്തെ വിലയേക്കാൾ ഉയർന്ന വിലയ്ക്ക് ഒരു ആസ്തി വിൽപ്പന നടത്തുമ്പോൾ മൂലധന നേട്ട നികുതി നൽകണം. അങ്ങനെയെങ്കിൽ സ്വർണം വാങ്ങുന്നത് ഭാര്യയുടെ പേരിലായാൽ നികുതിദായകന് നികുതി ബാധ്യത ഒഴിയുമോ? വിശദമായി നോക്കാം.
സ്വർണത്തിന് നികുതി
സ്വർണാഭരണം വിൽക്കുമ്പോഴുള്ള ലാഭത്തിന് അഥവാ മൂലധന നേട്ടത്തിന് ആദായ നികുതി നൽകണം. വാങ്ങി മൂന്ന് വർഷം പൂർത്തിയാകുന്നതിന് മുൻപ് സ്വർണം വിൽപ്പന നടത്തിയാൽ ഹ്രസ്വകാല മൂലധന നേട്ടമായാണ് കണക്കാക്കുന്നത്. ലാഭം വരുമാനത്തോടൊപ്പം ചേർത്ത് നികുതി സ്ലാബിന് അനുസരിച്ച് നികുതി ചുമത്തും. മൂന്ന് വർഷത്തിന് ശേഷമാണ് ലാഭമെടുക്കുന്നതെങ്കിൽ ദീർഘകാല മൂലധന നേട്ടമായാണ് കണക്കാക്കുന്നത്. 20 ശതമാനം നികുതി ചുമത്തും. ഇൻഡക്‌സേഷൻ ആനുകൂല്യവും ലഭിക്കും.

ഭാര്യയുടെ പേരിൽ വാങ്ങിയാൽ നികുതിയുണ്ടോ?
ഭർത്താവ് തന്റെ ഭാര്യക്ക് സ്വർണാഭരണങ്ങൾ വാങ്ങാൻ പണം നൽകുകയും ഭാര്യുടെ പേരിൽ ബിൽ ചെയ്യുകയും ചെയ്താൽ ഭാവിയിൽ സ്വർണം വിൽക്കുന്നതിലൂടെയുള്ള വരുമാനത്തിന് നികുതി നൽകേണ്ടത് ആരാണെന്നാണ് ചോദ്യം. ഭാര്യ വാങ്ങിയ സ്വർണമായതിനാൽ ഭാര്യ നികുതി അടയ്ക്കണമോ അതോ വാങ്ങാൻ ഉപയോഗിച്ച പണം ഭർത്താവിന്റേതായതിനാൽ ഭർത്താവ് അടയ്ക്കേണ്ടി വരുമോ?.
സാധാരണയായി, ഒരു ഭർത്താവ് ഭാര്യയ്ക്ക് നേരിട്ടോ അല്ലാതെയോ കൈമാറ്റം ചെയ്യുന്ന ഒരു വസ്തുവിൽ നിന്ന് ഉണ്ടാകുന്ന വരുമാനം ഭർത്താവിന്റെ (കൈമാറ്റം ചെയ്യുന്നയാൾ) വരുമാനവുമായി കൂട്ടിച്ചേർക്കപ്പെടും എന്നാണ് ആർഎസ്എം ഇന്ത്യ സ്ഥാപകൻ സുരേഷ് സുരണ വ്യക്തമാക്കുന്നത്. സ്വർണാഭരണങ്ങൾ വാങ്ങുന്നതിനായി പുരുഷൻ ഭാര്യക്ക് പണം കൈമാറുന്ന സാഹചര്യത്തിൽ അത് ക്ലബിംഗ് വ്യവസ്ഥകളുടെ ഭാഗമാകും. ഇങ്ങനെ വാങ്ങുന്ന ആഭരണങ്ങൾ കൈമാറ്റം ചെയ്യുന്നതിലൂടെ ലഭിക്കുന്ന മൂലധന നേട്ടങ്ങൾ പുരുഷന്റെ വരുമാനവുമായി കൂട്ടിച്ചേർക്കുകയും ചെയ്യും.
ഭാര്യയുടെ പേരിൽ സ്വർണം വാങ്ങിയാൽ എന്താണ് നേട്ടം
ഇന്ത്യയിലെ നിയമ പ്രകാരം രേഖകളില്ലാതെ ഏറ്റവും കൂടുതൽ സ്വർണം കൈവശം വെയ്ക്കാനുള്ള അവകാശം സ്ത്രീകൾക്കാണ്. ഇന്ത്യയിലെ ആദായ നികുതി നിയമം അനുസരിച്ച് വിവാഹം കഴിഞ്ഞ സ്ത്രീക്ക് 500 ഗ്രാം സ്വർണം രേഖകളില്ലാതെ കയ്യിൽ വെയ്ക്കാൻ സാധിക്കും. അവിവാഹതിയ്ക്ക് 250 ഗ്രാമും സൂക്ഷിക്കാം. പുരുഷനാണെങ്കിൽ രേഖകളില്ലാതെ വീട്ടിൽ സൂക്ഷിക്കാവുന്ന സ്വർണത്തിന്റെ അളവ് 100 ഗ്രാം ആണ്. വരുമാന സ്രോതസ് തെളിയ്ക്കാൻ സാധിക്കുമെങ്കിൽ കയ്യിൽ സൂക്ഷിക്കാവുന്ന സ്വർണാഭരണത്തിന് യാതൊരു നിയന്ത്രണവുമില്ല.
ഇക്കാര്യം 1994 ലെ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ സർക്കുലറിലുണ്ട്. കയ്യിലുള്ള സ്വർണം പരിധിയിൽ കൂടുതലാണെങ്കിലും ചില സാഹചര്യങ്ങളിൽ പിടിച്ചെടുക്കലിൽ നിന്ന് ഒഴിവാകും. അന്വേഷണം നടക്കുന്ന വ്യക്തി വെൽത്ത് ടാക്‌സ് റിട്ടേണിൽ സ്വർണാഭരണങ്ങളെ പറ്റി വിശദമാക്കിയിട്ടുണ്ടെങ്കിൽ പിടിച്ചെടുക്കൽ ഒഴിവാക്കും. വെൽത്ത് ടാക്‌സ് അടയ്ക്കാൻ ബാധസ്ഥനല്ലെങ്കിൽ സ്വർണാഭരണങ്ങൾ കണ്ടുകെട്ടുകയില്ല.
സ്വർണ വില
ബുധനാഴ്ച കേരളത്തിൽ സ്വർണ വില താഴോട്ടാണ്. കേരളത്തില്‍ ബുധനാഴ്ച 120 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. 44,000 രൂപയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാം. ഗ്രാമിന് ബുധനാഴ്ച കുറഞ്ഞത് 15 രൂപയാണ്. 5,500 രൂപയാണ് ഒരു ഗ്രാമിന് ഈടാക്കുന്ന വില.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications