ഉന്നത വിദ്യാഭ്യാസം ചെലവേറിയതാകുന്ന കാലത്ത് വിദ്യാർഥികൾക്ക് പഠന ചെലവ് കണ്ടെത്താനുള്ള മാർഗമാണ് വിദ്യാഭ്യാസ വായ്പകൾ. വിദേശത്തേക്കടക്കം ഉന്നത വിദ്യാഭ്യാസത്തിന് ചേക്കേറുന്നവർക്കിടയിൽ ജനപ്രിയമായ ഒരു മാർഗമാണിന്ന് വിദ്യാഭ്യാസ വായ്പകൾ. വർഷങ്ങളായി വിദ്യാഭ്യാസ വായ്പ രംഗം വലിയ രീതിയിൽ വളരുന്നുണ്ടെങ്കിലും തിരിച്ചടവ് പലർക്കും വെല്ലുവിളിയാണ്. വിദ്യാഭ്യാസ വായ്പയിലെ നിഷ്‌ക്രിയ ആസ്തികൾ മൊത്തം കുടിശ്ശികയുള്ള വായ്പ പോർട്ട്ഫോളിയോയുടെ 7.82 ശതമാനമാണ്.
പല വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ വായ്പ തിരിച്ചടവ് ബുദ്ധിമുട്ടാണെന്നതാണ് ഈ ഡാറ്റ സൂചിപ്പിക്കുന്നത്. ഈ അവസരത്തിൽ എങ്ങനെ സമാർഥ്യത്തോടെ വിദ്യാഭ്യാസ വായ്പ അടച്ചു തീർക്കാമെന്ന് അറിഞ്ഞിരിക്കണം. വിദ്യാഭ്യാസ വായ്പ എടുക്കേണ്ടി വരുന്ന സാഹചര്യവും വായ്പ തിരിച്ചടവ് ക്രമീകരിക്കേണ്ട രീതിയും തുടർന്ന് വായിക്കാം.

എന്തുകൊണ്ട് വിദ്യാഭ്യാസ വായ്പ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡാറ്റ അനുസരിച്ച്, വിദ്യാഭ്യാസ വായ്പകൾക്ക് കീഴിലുള്ള കുടിശ്ശിക പോർട്ട്‌ഫോളിയോ 2022-23 സാമ്പത്തിക വർഷത്തിൽ 96,847 കോടി രൂപയായാണ്. മുൻ വർഷത്തേക്കാൾ 17 ശതമാനത്തിന്റെ വർധനവ്. ഈ വളർച്ചയ്ക്കുള്ള കാരണം വിദ്യാഭ്യാസ രംഗത്ത് അമ്പരപ്പിക്കുന്ന വേഗത്തിൽ ഉയരുന്നത് ചെലവുകളാണ്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയിലെ വിദ്യാഭ്യാസ പണപ്പെരുപ്പം ഏകദേശം 11 - 12 ശതമാനം ആണ്. രാജ്യത്തെ ഉപഭോക്ത്യ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന്റെ ഇരട്ടിയാണ് ഈ സംഖ്യ. ഈ ചെലവാണ് വിദ്യാഭ്യാസ വായ്പകളെ വ്യാപകമാക്കുന്നത്.
തിരിച്ചടവിന് എസ്ഐപി
ജോലിയിൽ പ്രവേശിച്ച ഉടനെ പലർക്കും വരുമാനവും ചെലവ് ഒത്തുപോകാത്ത സാഹചര്യമാകും. ബാധ്യതയിൽ നിന്ന് വേഗത്തിൽ പുറത്തു ചാടണമെന്ന് ഉദ്യേശിക്കുന്നവർ വായ്പ തിരിച്ചടവിനൊപ്പം ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ എസ്ഐപി വഴി നിക്ഷേപം ആരംഭിക്കുക കൂടി വേണം. എസ്ഐപി വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിലൂടെ വിദ്യാഭ്യാസ വായ്പ കാലാവധിക്ക് മുൻപ് തിരിച്ചടയ്ക്കാൻ സാധിക്കുന്നൊരു സമ്പാദ്യം ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
എങ്ങനെ തിരിച്ചടവ് ക്രമീകരിക്കാം
ഒരു വിദ്യാർഥി 10 വർഷത്തേക്ക് 10 ശതമാനം പലിശ നിരക്കിൽ 25 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്താൽ പ്രതിമാസം 33,038 രൂപ ഇഎംഐ അടയ്‌ക്കേണ്ടി വരും. 10 വർഷം തുടർച്ചയായി വായ്പ അടയ്ക്കാൻ തീരുമാനിച്ചാൽ 14.64 ലക്ഷം രൂപ പലിശ സഹിതം 39.64 ലക്ഷം രൂപയാണ് ആകെ തിരിച്ചടവ് വരുന്നത്.
അതിൽ ലാഭമുണ്ടാക്കാൻ കാലാവധിക്ക് മുൻപ് വായ്പ പ്രീ പെയ്മെന്റ് ചെയ്യണം. കയ്യിൽ അതിനുള്ള പണമില്ലെങ്കിൽ ഇഎംഐ അടയ്ക്കുന്നതിനൊപ്പം എസ്ഐപിയും ആരംഭിക്കാം.
10% എസ്ഐപി
മാസം അടയ്ക്കുന്ന ഇഎംഐയുടെ 10 ശതമാനം തുക എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം. മാസം 3,304 രൂപ നിക്ഷേപിക്കുകയും മ്യൂച്വൽ ഫണ്ടിൽ നിന്ന് 12 ശതമാനം റിട്ടേൺ പ്രതീക്ഷിക്കുമ്പോൾ നിക്ഷേപ തുക വായ്പാ ബാലൻസിനെ മറികടക്കാൻ 102 മാസം വേണ്ടി വരും.
ഈ സമയത്ത് വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാൻ ഈ തുക ഉപയോഗിച്ചാൽ 18 ഇഎംഐകൾ വഴി വായ്പയിലേക്ക് അടയ്ക്കേണ്ട 5,94,678 രൂപ ലാഭിക്കും. പലിശ ഇനത്തിൽ 44,574 രൂപയാണ് ലാഭം.
20% എസ്ഐപി
ഇഎംഐയുടെ 20 ശതമാനമായ 6,608 രൂപ മാസത്തില്‍ എസ്‌ഐപിയിലേക്ക് മാറ്റാന്‍ സാധിച്ചാല്‍ ഇഎംഐ ഇനത്തില്‍ 10.57 ലക്ഷം ലാഭിക്കാം. 12 ശതമാനം റിട്ടേണ്‍ പ്രതീക്ഷിക്കുമ്പോള്‍ എസ്‌ഐപ നിക്ഷേപം വഴി 88 മാസം കൊണ്ട് ബാലന്‍സുള്ള വായ്പ തുക മറികടക്കാനാകും. ഇതുവഴി 32 ഇഎംഐകള്‍ ലാഭിക്കാനും പലിശ ഇനത്തില്‍ 1,32,581 രൂപ ലാഭിക്കാനും സാധിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications