ജോലിയിൽ നിന്ന് വിരമിക്കുന്ന സമയം എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ സ്ഥിരമായ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാവുന്നത് ഏറെ പ്രയാസകരമാണ്. നിങ്ങൾക്ക് റിട്ടയർമെന്റിനു ശേഷവും ഉറപ്പുള്ള വരുമാനം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാൻ പലരും അപകട രഹിതമായ എഫ്.ഡികളിൽ നിക്ഷേപിക്കുന്നത് ഇതു കൊണ്ടാണ്. മുതിർന്ന പൗരൻമാർക്ക് ഉയർന്ന വരുമാനത്തോടെ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ എഫ്.ഡികൾ മികച്ച ഓപ്ഷനാണ്.
രാജ്യത്തെ എല്ലാ ബാങ്ക്, ബാങ്ക് ഇതര സ്ഥാപനങ്ങളും എഫ്.ഡി സ്കീമുകൾ ഉറപ്പ് നൽകുന്നുണ്ട്. പൊതുവേ സാധാരണ പൗരൻമാരെ അപേക്ഷിച്ച് മുതിർന്ന പൗരൻമാർക്ക് എഫ്.ഡി പലിശ നിരക്ക് ഏറെ കൂടുതലാണ്. നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് അനുസരിച്ച് നിക്ഷേപം നടത്താവുന്നതാണ്. നിശ്ചിത നിക്ഷേപത്തിലൂടെ മുതിർന്ന പൗരൻമാർക്ക് കാലാവധി പൂർത്തിയാകുമ്പോൾ ഉയർന്ന റിട്ടേൺ തുക ലഭിക്കും. എന്നാൽ അവർക്ക് വേണമെങ്കിൽ പ്രതിമാസം, ത്രൈമാസം, 6 മാസത്തിലൊരിക്കൽ, പ്രതിവർഷം എന്നീ കണക്കിൽ നിങ്ങൾക്ക് പണം പിൻവലിക്കാം. അത്തരത്തിൽ മുതിർന്ന പൗരൻമാർക്കായി എസ്.ബി.ഐ നൽകുന്ന പ്രത്യേക എഫ്.ഡി സ്കീമാണ് അമൃത് വൃഷ്ടി.
എസ്.ബി.ഐ അമൃത് വൃഷ്ടി
ഇതൊരു പ്രത്യേക എഫ്.ഡി സ്കീമാണ്. എസ്.ബി.ഐ നൽകുന്ന മറ്റു എഫ്.ഡികളെ അപേക്ഷിച്ച് ഉയർന്ന പലിശ നൽകുന്ന ഈ സ്കീം 444 ദിവസത്തെ കാലാവധിയിലേക്ക് 7.75% പലിശ നിരക്കാണ് മുതിർന്ന പൗരൻമാർക്കായി നൽകുന്നത്. എസ്.ബി.ഐ പ്രധാനമായും മുതിർന്ന പൗരൻമാർക്ക് 1,3,5 എന്നീ കാലയളവിലേക്കാണ് എഫ്.ഡികൾ നൽകുന്നത്. ഈ കാലാവധിയിലേക്ക് യഥാക്രമം 7.30%, 7.25%, 7.50% എന്നിങ്ങനെയാണ് പലിശ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
എസ്.ബി.ഐ അമൃത് വൃഷ്ടി സ്കീമിന്റെ കീഴിൽ മുകളിൽ പറഞ്ഞ കാലാവധിയിലേക്ക് മുതിർന്ന പൗരന്മാർ 5 ലക്ഷം, 10 ലക്ഷം, 15 ലക്ഷം രൂപ എന്നിങ്ങനെ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ എത്ര രൂപ റിട്ടേൺ ലഭിക്കുമെന്ന് പരിശോധിക്കാം.

1) എസ്.ബി.ഐ അമൃത് വൃഷ്ടി- 1 വർഷത്തെ കാലാവധി
- 5 ലക്ഷം രൂപയുടെ നിക്ഷേപത്തിന് 1 വർഷത്തേക്ക് 37,511 രൂപ പലിശ ലഭിക്കും. കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുകയായി 5,37,511 രൂപയും ഉറപ്പാക്കാം.
- 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ മുതിർന്ന പൗരന്മാർക്ക് 75,023 രൂപ പലിശയായി ഉറപ്പാക്കാം. അതായത് മൊത്തം തുകയായി 10,75,023 രൂപ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്നു.
- 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ നിങ്ങൾക്ക് പലിശ മാത്രം 1,12,534 രൂപ ഉറപ്പായും ലഭിക്കും. കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുക 16,12,534 രൂപയാണ് ലഭിക്കുക.
ബാങ്ക് എഫ്.ഡിയേക്കാൾ ഉയർന്ന പലിശ, കുറഞ്ഞ കാലം കൊണ്ട് വമ്പൻ ലാഭം; ഈ സ്കീമിൽ നിക്ഷേപിക്കാം
2) എസ്.ബി.ഐ അമൃത് വൃഷ്ടി- 3 വർഷത്തെ കാലാവധി
- 3 വർഷത്തെ കാലാവധിയിലേക്ക് എസ്.ബി.ഐ അമൃത് വൃഷ്ടി എഫ്.ഡിയ്ക്ക് 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ പലിശ മാത്രം 1,20,273 രൂപയും കാലാവധി പൂർത്തിയാവുമ്പോൾ 6,20,273 രൂപയും ലഭിക്കുന്നു.
- ഈ കാലാവധിയിലേക്ക് മുതിർന്ന പൗരന്മാർ 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ പലിശ മാത്രം 2,40,547 രൂപ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ 12,40,547 രൂപയും ലഭിക്കും.
- ഇനി 15 ലക്ഷം രൂപ നിക്ഷേപിക്കുന്നുണ്ടെങ്കിൽ പലിശ 3,60,820 രൂപ ഉറപ്പാണ്. അങ്ങനെയെങ്കിൽ 18,60,820 രൂപയാണ് കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുകയായി ലഭിക്കുന്നത്.
3) എസ്.ബി.ഐ അമൃത് വൃഷ്ടി- 5 വർഷത്തെ കാലാവധി
- 5 ലക്ഷത്തെ എഫ്.ഡിയ്ക്ക് 2,24,974 രൂപ പലിശ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ 7,24,974 രൂപയും ലഭിക്കും.
- 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ മുതിർന്ന പൗരന്മാർക്ക് 4,49,948 രൂപ പലിശ ഉറപ്പാണ്. കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുക 14,49,948 രൂപ ലഭിക്കും.
- 5 വർഷത്തേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ പലിശ മാത്രം 6,74,922 രൂപ നൽകുന്നു. ഇത് കാലാവധി പൂർത്തിയാകുമ്പോൾ 21,74,922 രൂപയായി ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
