ഉയർന്ന വരുമാനം ലഭിക്കുന്ന നിക്ഷേപങ്ങളാണോ ആഗ്രഹം? എവിടെ നിക്ഷേപിക്കണം എന്ന കൺഫ്യൂഷനുണ്ടോ? അപകടരഹിതമായി നിക്ഷേപിക്കാൻ മികച്ചത് ഫിക്സഡ് ഡെപ്പോസിറ്റ് തന്നെയാണ്. ഇതിലൂടെ എല്ലാ മാസവും ഒരു നിശ്ചിത തുക വരുമാനമായി ലഭിക്കും. ജോലി ചെയ്യുമ്പോൾ തന്നെ എഫ്.ഡിയിൽ നിക്ഷേപിക്കാം. മാത്രമല്ല ഭാവിയിലേക്ക് ഒരു സാമ്പത്തിക ലക്ഷ്യത്തിനു വേണ്ടിയും എഫ്.ഡിയിൽ നിക്ഷേപിക്കാം. 10 വർഷം വരെയാണ് എഫ്.ഡി നിക്ഷേപങ്ങളുടെ പരമാവധി പരിധി വരുന്നത്. മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറഞ്ഞ കാലാവധിയാണ്.
എഫ്.ഡി സ്കീമുകൾ സേവിംഗ്‌സ് അക്കൗണ്ടുകളേക്കാൾ ഉയർന്ന പലിശ നിരക്ക് നൽകുന്നു. ഇത് സാധാരണ നിക്ഷേപകർക്ക് ആകർഷകമായ നിക്ഷേപ ഓപ്ഷനാവുന്നു. രാജ്യത്തെ എല്ലാ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും സ്ഥിര നിക്ഷേപ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ജനപ്രിയ നിക്ഷേപമെന്ന നിലയിൽ ആളുകൾ കൂടുതലായി എഫ്.ഡിയിൽ നിക്ഷേപിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). സ്ഥിരനിക്ഷേപങ്ങൾക്ക് എസ്.ബി.ഐ പ്രാധാന്യം നൽകുന്നുണ്ട്. അതുപോലെ പോസ്റ്റ് ഓഫീസും എഫ്.ഡികൾക്ക് പ്രാധാന്യം നൽകുന്നു. മാത്രമല്ല ഉയർന്ന പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്കിലാണോ പോസ്റ്റ് ഓഫീസിലാണോ സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് നൽകുന്നത്? വിശദമായി നോക്കാം.
എസ്.ബി.ഐ സ്ഥിര നിക്ഷേപം..
ഓരോ കാലാവധിയെ അടിസ്ഥാനമാക്കി വ്യത്യസ്ത സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്കുകളാണ് എസ്.ബി.ഐ വാഗ്ദാനം ചെയ്യുന്നത്. 1 വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 6.5 ശതമാനം മുതൽ 7 ശതമാനം വരെ പലിശ നിരക്ക് എസ്.ബി.ഐ നൽകുന്നു.
ഒരു വർഷത്തെ ടേം ഡെപ്പോസിറ്റ് സ്കീമിന് 6.8 ശതമാനം പലിശയും രണ്ട് വർഷത്തെ ടേം ഡെപ്പോസിറ്റിന് 7 ശതമാനവും മൂന്ന്, നാല് വർഷത്തെ ടേം ഡെപ്പോസിറ്റുകൾക്ക് 6.75 ശതമാനം പലിശയും ലഭിക്കും. അഞ്ച് വർഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന് 6.5 ശതമാനം പലിശ ലഭിക്കും.

എസ്.ബി.ഐ നിരവധി എഫ്.ഡി സ്കീമുകൾ നൽകുന്നു. പ്രധാന സ്ഥിര നിക്ഷേപങ്ങൾ ഇതാ..
- എസ്.ബി.ഐ അമൃത് കലാഷ്
- എസ്.ബി.ഐ അമൃത് വൃഷ്ടി
- എസ്.ബി.ഐ ഗ്രീൻ റുപീ ടേം ഡെപ്പോസിറ്റ് സ്കീം
- എസ്.ബി.ഐ ടേം ഡെപ്പോസിറ്റ്
- എസ്.ബി.ഐ റഗുലർ എഫ്.ഡി
ഉയർന്ന പലിശ നിരക്കും അധിക നേട്ടങ്ങളുമായി ഒരു കിടിലൻ എഫ്.ഡി: ആർക്കെല്ലാം ഇവിടെ നിക്ഷേപിക്കാം?
പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടുകൾ (TD) എന്ന് അറിയപ്പെടുന്ന ഒരു സ്ഥിര നിക്ഷേപ സൗകര്യം പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു. ഈ സ്കീമുകൾ സർക്കാർ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. നിക്ഷേപകർക്കിടയിൽ മികച്ച സുരക്ഷിത നിക്ഷേപ ഓപ്ഷനുകൾ ഉള്ളതും പോസ്റ്റ് ഓഫീസ് സ്കീമുകളിലാണ് എന്നത് ശ്രദ്ധേയം. 2025 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ, പോസ്റ്റ് ഓഫീസുകൾ 6.7 ശതമാനം മുതൽ 7.1 ശതമാനം വരെ സ്ഥിര നിക്ഷേപം വാഗ്ദാനം ചെയ്യും.
ഒരു വർഷത്തെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റിന് 6.9 ശതമാനം പലിശയും രണ്ട് വർഷത്തെ ടേം ഡെപ്പോസിറ്റിന് 7 ശതമാനവും മൂന്ന് വർഷത്തെ ടേം ഡെപ്പോസിറ്റിന് 7.1 ശതമാനവും പലിശ നൽകുന്നു. അഞ്ച് വർഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന് 6.7 ശതമാനം പലിശയാണ് ഇവിടെ നൽകുന്നത്.
ഇവയിൽ രണ്ട് നിക്ഷേപങ്ങളും മികച്ചതാണ്. പലിശ നിരക്കിലും കാര്യമായ വ്യത്യാസങ്ങളില്ല. എങ്കിലും നേരിയ തോതിൽ പലിശ കൂടുതൽ പോസ്റ്റ് ഓഫീസ് എഫ്.ഡിയിലൂടെയാണ് ലഭിക്കുന്നത്. പക്ഷേ എസ്.ബി.ഐ നിക്ഷേപങ്ങളും സുരക്ഷിതമാണ്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications