ഒറ്റത്തവണ നിക്ഷേപിക്കൂ, എസ്ബിഐ തരും മാസ വരുമാനം; കൊള്ളാം ഈ നിക്ഷേപം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കയ്യിലെ സമ്പാദ്യം സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്നവരാണ് ഇന്ത്യക്കാരിൽ വലിയൊരു ഭാ​ഗവും. ഓഹരിയധിഷ്ഠിത നിക്ഷേപങ്ങളിലെ നഷ്ട സാധ്യത ഭയന്ന പലരും ഇതിന് തുനിയാറില്ല. ഓഹരി വിപണിയിലെ ഏത് ചാഞ്ചാട്ടങ്ങൾക്കിടയിലും പരുക്കേൽക്കാതെ രക്ഷപ്പെടാനുള്ള നിക്ഷേപമാർ​ഗമാണ് സ്ഥിര നിക്ഷേപം. സമാന രീതിയിൽ ഒറ്റത്തവണ നിക്ഷേപിച്ച് മാസത്തിൽ നല്ലൊരു തുക നേടാൻ സഹായിക്കുന്ന ഒരു പദ്ധതിയാണ് എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച പദ്ധതിയാണ് എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്‌കീം. സുരക്ഷയോടെ നിക്ഷേപിക്കുന്നതിനൊപ്പം മാസത്തില്‍ സ്ഥിര വരുമാനവും പദ്ധതി വഴി ലഭിക്കുന്നു. നിക്ഷേപിക്കുന്ന തുകയും പലിശയും ചേര്‍ത്തുള്ള തുകയാണ് മാസത്തില്‍ ബാങ്ക് നല്‍കുന്നത്. ഇതുവഴി മാസത്തില്‍ സ്ഥിര വരുമാനം നേടാന്‍ സാധിക്കും. 

ആർക്കൊക്കെ ചേരാം

ആർക്കൊക്കെ ചേരാം

രാജ്യത്ത് താമസക്കാരനായ ഏതൊരാൾക്കും നിക്ഷേപം ആരംഭിക്കാന്‍ സാധിക്കും. പ്രായപൂര്‍ത്തിയാവാത്തവര്‍ക്കും പദ്ധതിയില്‍ ചേരാം. ഒറ്റയ്ക്കോ ഒന്നിലധികം പേർ ചേർന്നോ ഈ പദ്ധതിയിൽ അംഗമാകാം. എന്‍ആര്‍ഒ, എന്‍ആര്‍ഇ ഉപഭോക്താക്കള്‍ക്ക് എസ്ബിഐ ആന്വിറ്റി നിക്ഷേപ പദ്ധതിയില്‍ ചോരാന്‍ സാധിക്കില്ല. പദ്ധതിയിൽ ചേരാൻ ആ​ഗ്രഹിക്കുന്നവർക്ക് എസ്ബിഐ അക്കൗണ്ട് ആവശ്യമാണ്. രാജ്യത്തെ എസ്ബിഐ യുടെ ഏത് ബ്രാഞ്ചിലും നിക്ഷേപം നടത്താം. രാജ്യത്തെ ഏത് ബ്രാഞ്ചിലേക്കും ആന്വിറ്റി ഡെപ്പോസിറ്റ് മാറ്റാനും സാധിക്കും. 

Also Read: എന്തുകൊണ്ട് ഇത്രയും പ്രതിഷേധം; അഗ്നിപഥിൽ തള്ളേണ്ടതും കൊള്ളേണ്ടതുംAlso Read: എന്തുകൊണ്ട് ഇത്രയും പ്രതിഷേധം; അഗ്നിപഥിൽ തള്ളേണ്ടതും കൊള്ളേണ്ടതും

കാലവധി

കാലവധി

നാല് തരം കാലവധിയിൽ എസ്ബിഐ ആന്വിറ്റി പദ്ധതിയിൽ ചേരാം. 36, 60,84, 120 മാസങ്ങളുടെ കാലാവധിയില്‍ നിക്ഷേപം നടത്താം. ചുരുങ്ങിയത് മാസം 1,000 രൂപയാണ് ആന്വിറ്റിയായി ലഭിക്കുക്കുക. ഇത് അനുസരിച്ച് മൂന്ന് വര്‍ഷ പദ്ധതിയില്‍ ചേരുന്ന നിക്ഷേപകൻ ചുരുങ്ങിയ തുകയായി 36,000 രൂപ ആന്വിറ്റി ഡെപ്പോസിറ്റ് പദ്ധതിയിലേക്ക് നിക്ഷേപിക്കണം. എന്നാല്‍ നിക്ഷേപിക്കാനുള്ള ഉയര്‍ന്ന പരിധിയില്ല. ആന്വിറ്റി ഡെപ്പോസിറ്റ് പ്രകാരം 15 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് കാലവധിക്ക് മുന്‍പുള്ള പിന്‍വലിക്കല്‍ അനുവദിക്കും. ഇത്തരത്തിൽ പിൻവലിക്കൽ നടത്തുമ്പോൾ ടേംഡെപ്പോസിറ്റിന് ബാധകമായ പിഴ ഈടാക്കും. എന്നാൽ ആന്വിറ്റി ഡെപ്പോസിറ്റ് ഉടമ മരണപ്പെട്ടാൽ നിബന്ധനകളില്ലാതെ പണം പിൻവലിക്കാൻ അനുവദിക്കും. 

Also Read: ജൂലായ് തൊട്ട് ശമ്പള വർധനവ് വരുന്നു; കാത്തിരിപ്പ് പ്രഖ്യാപനത്തിന്; സർക്കാർ ജീവനക്കാർക്ക് നേട്ടംAlso Read: ജൂലായ് തൊട്ട് ശമ്പള വർധനവ് വരുന്നു; കാത്തിരിപ്പ് പ്രഖ്യാപനത്തിന്; സർക്കാർ ജീവനക്കാർക്ക് നേട്ടം

പലിശ നിരക്ക്

പലിശ നിരക്ക്

എസ്ബിഐ സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് തന്നെയാണ് എസ്ബിഐ ആന്വിറ്റി നിക്ഷേപങ്ങൾക്കും നൽകുന്നത്. മുതിർന്നവർക്കും ഇത് ബാധകമാണ്. റിപ്പോ നിരക്ക് ഉയർത്തിയതിന്റെ ഭാ​ഗമായി ഈയിടെ ബാങ്ക് പലിശ നിരക്ക് ഉയർത്തിയിരുന്നു. പുതിയ നിരക്ക് പ്രകാരം മൂന്ന് വർഷത്തേക്കുള്ള നിക്ഷേപങ്ങൾക്ക് 5.45 ശതമാനം പലിശയാണ് സാധാരണ നിക്ഷേപകർക്ക് ലഭിക്കുക. 60 വയസ് കഴിഞ്ഞ നിക്ഷേപകർക്ക് 5.95ശതമാനവും ലഭിക്കും. 5 വർഷത്തിനും 10 വർഷത്തിനും ഇടയിലുള്ള നിക്ഷേപത്തിന് സാധാരണക്കാർക്ക് 5.50 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.30 ശതമാനവുമാണ് പലിശ ലഭിക്കുക. ആന്വിറ്റി ഡെപ്പോസിറ്റ് സ്കീമിൽ പലിശയോടൊപ്പം നിക്ഷേപത്തിന്റെ ഒരു ഭാ​ഗവും മാസത്തിൽ തിരികെ നിക്ഷേപകന് ലഭിക്കും. 

Also Read: കാശ് ചോരില്ല; ഇവിടെ കിട്ടും ഇളവുകൾ; ആദായ നികുതി ലാഭിക്കാൻ പുതുവഴികൾAlso Read: കാശ് ചോരില്ല; ഇവിടെ കിട്ടും ഇളവുകൾ; ആദായ നികുതി ലാഭിക്കാൻ പുതുവഴികൾ

മറ്റു പ്രത്യേകതകൾ

മറ്റു പ്രത്യേകതകൾ

നിക്ഷേപം ആരംഭിച്ച ദിവസം കണക്കാക്കിയാണ് ആന്വിറ്റി നല്‍കുക. 29,30,31 തീയതിയാണെങ്കില്‍ തൊട്ടടുത്ത മാസത്തിലെ ഒന്നാം തീയതി പണം നല്‍കും. ആന്വിറ്റി ഡെപ്പോസിറ്റിന് മേൽ 75 ശതമാനം തുക ഓവര്‍ഡ്രാഫ്‌റ്റോ വായ്പയോ അനുവദിക്കും. വായ്പ അനുവദിച്ചാല്‍ തുടര്‍ന്നുള്ള മാസത്തെ ആന്വിറ്റി തുക ലോണ്‍ അക്കൗണ്ടിലേക്ക് മാറ്റും. അതേസമയം പലിശയോടൊപ്പം നിക്ഷേപത്തിന്റെ ഒരു ഭാ​ഗവും മാസത്തിൽ തിരികെ നിക്ഷേപകന് ലഭിക്കുന്നതിനാൽ കാലാവധിയിൽ തിരികെ പണം ലഭിക്കില്ലെന്നത് നിക്ഷേപകർ ഓർമിക്കേണ്ട കാര്യമാണ്. എസ്ബിഐയിൽ പദ്ധതിക്ക് സ്ഥിര നിക്ഷേപത്തിനുള്ള പലിശ തന്നെയാണ് നൽകുന്നത്.

Read more about: sbi investment fixed deposit
English summary

SBI Annuity Deposit; Invest Once In This Scheme And Get Monthly Income ; Details

SBI Annuity Deposit; Invest Once In This Scheme And Get Monthly Income ; Details
Story first published: Monday, June 20, 2022, 23:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X