ജോലിയിൽ നിന്ന് വിരമിച്ചർക്ക് പെൻഷൻ പ്ലാനുകളെ പോലെ ഉപകാരപ്പെടുന്ന പദ്ധതികളാണ് മാസ വരുമാന പദ്ധതികൾ. ഇത്തരം നിക്ഷേപത്തിലൂടെ മാസത്തിൽ ശമ്പളം പോലെ വരുമാനം ലഭിക്കുന്നത് വഴി അടിസ്ഥാന ചെലവുകൾക്ക് ഉപകാരപ്പെടും. മാസ വരുമാനം ഉറപ്പു വരുത്തുന്ന വിവിധ പദ്ധതികൾ ഇന്ന് വിപണിയിലുണ്ട്.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതികൾ, വിവിധ ബാങ്കുകളുടെ മാസ വരുമാന പദ്ധതികൾ, മ്യൂച്വൽ ഫണ്ടിലെ സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ തുടങ്ങി നിരവധി പദ്ധതികൾ ഇന്നുണ്ട്. മാസ വരുമാനം ലഭിക്കുന്നൊരു ആന്യുറ്റി പ്ലാൻ എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളാണ് ചുവടെ.
എസ്ബിഐ ആന്യുറ്റി പ്ലാൻ
മാസ വരുമാനം ലക്ഷ്യമിടുന്നവർക്കായി എസ്ബിഐ ആരംഭിച്ചൊരു പദ്ധതിയാണ് എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീം. ഒറ്റത്തവണ നിക്ഷേപത്തിലൂടെ ആന്യുറ്റി ഡെപ്പോസിറ്റ് സ്‌കീമില്‍ ചേരുന്നൊരാള്‍ക്ക് മാസത്തില്‍ പലിശയും മുതലും ചേര്‍ത്തൊരു തുക തിരികെ ലഭിക്കും.തുല്യമായ പ്രതിമാസ ഗഡുക്കളായി നിക്ഷേപകന് കാലാവധിയോളം മുടക്കമില്ലാതെ മാസ വരുമാനം ലഭിക്കും. മുതലും പലിശയും ചേര്‍ത്ത തുകയാണ് മാസത്തില്‍ നിക്ഷേപകന് ലഭിക്കുക. ഇതിനാൽ കാലവധിയെത്തുമ്പോൾ നിക്ഷേപം പൂർണമായും സ്വീകരിച്ചിട്ടുണ്ടാകും.
പദ്ധതി വിശദാംശങ്ങൾ
36, 60, 84, 120 മാസങ്ങളിലായി ആന്വുറ്റി ഡെപ്പോസിറ്റ് സ്കീമിൽ ചേരാൻ സാധിക്കുക. പ്രവാസികളൊഴികെ എസ്ബിഐ അക്കൗണ്ടുള്ള ആർക്കും പദ്ധതിയിൽ ചേരാം. രാജ്യത്ത് താമസക്കാരനായ, പ്രായപൂര്‍ത്തിയാവാത്തവര്‍ക്കും പദ്ധതിയില്‍ ചേരാം. ഒറ്റയ്ക്കോ ഒന്നിലധികം പേർ ചേർന്നോ എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ചാണ് മാസത്തിൽ വരുമാനം ലഭിക്കുക.
മാസത്തിൽ ലഭിക്കുന്ന കുറഞ്ഞ ആന്യുറ്റി തുക 1,000 രൂപയാണ്. ഇതിനായി 36 മാസത്തേക്ക് കുറഞ്ഞത് 36,000 രൂപ നിക്ഷേപിക്കണം. നിക്ഷേപത്തിന് ഉയർന്ന പരിധി നിശ്ചയിച്ചിട്ടില്ല. 5 വർഷത്തേക്ക് കുറഞ്ഞ ആന്യുറ്റിയായ 1,000 രൂപ ലഭിക്കാൻ 60,000 രൂപയാണ് നിക്ഷേപിക്കേണ്ടത്.
പലിശ നിരക്ക്
ടേം ഡെപ്പോസിറ്റിന് ലഭിക്കുന്ന പലിശ നിരക്കാണ് എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്‌കീമിനും ലഭിക്കുന്നത്. മുതിര്‍ന്നവര്‍ക്കും സാധാരണ നിക്ഷേപകർക്കും പ്രത്യേക നിരക്ക് ലഭിക്കും. പുതുക്കിയ പലിശ നിരക്ക് പ്രകാരം 3 വർഷം മുതൽ 10 വർഷത്തേക്ക് 6.75 ശതമാനം മുതൽ 6.25 ശതമാനം വരെ പലിശയാണ് സാധരണ നിക്ഷേപകർക്ക് ലഭിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനം പലിശയും ലഭിക്കും.
മറ്റു പ്രത്യേകകൾ
നിക്ഷേപം ആരംഭിച്ച ദിവസം കണക്കാകിയാണ് മാസത്തിൽ തുക ലഭിക്കുക. 29,30,31 തീയതികളിലാണ് വരുന്നതെങ്കില്‍ തൊട്ടടുത്ത മാസത്തിലെ ഒന്നാം തീയതി പണം നല്‍കും. നിക്ഷേപിച്ച തുകയിൽ നിന്ന് 75 ശതമാനം വരെ വായ്പ, ഓവർ ഡ്രാഫ്റ്റ് സൗകര്യമുണ്ട്. വായ്പയെടുത്തവരാണെങ്കിൽ മാസത്തിൽ ലഭിക്കുന്ന ആന്യുറ്റി വായ്പയിലേക്ക് മാറ്റും. 15 ലക്ഷം രൂപ വരെയുള്ള നിക്ഷേപം കാലാവധി എത്തുന്നതിന് മുൻപ് പിന്‍വലിക്കാം.
കാലാവധിക്ക് മുൻപ് പണം പിൻവലിച്ചാൽ ടേം ഡെപ്പോസിറ്റുകൾക്ക് ഈടാക്കുന്ന പിഴ ഈടാക്കും. അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ ഉപാധികളില്ലാതെ പിന്‍വലിക്കല്‍ അനുവദിക്കും. എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിലെ പലിശയ്ക്ക് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. ഇതിനാൽ പാന്‍ കാർഡ് വിവരങ്ങളും ആവശ്യക്കാർ ഫോം 15ജി, 15എച്ച് ഫോമുകളും സമർപ്പിക്കേണ്ടതാണ്.
More From GoodReturns

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ആർബിഐ പണനയം: എഫ്ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!



Click it and Unblock the Notifications