മാസ വരുമാനം ലക്ഷ്യമാക്കി നിക്ഷേപിക്കുന്നവര്‍ക്ക് ഇന്ന് വിപണിയില്‍ നിരവധി പദ്ധതികളുണ്ട്. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമും പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയും എല്‍ഐസി ലൈഫ് ആന്യുറ്റി പ്ലാനുകളും സുരക്ഷിത ഓപ്ഷനുകളാണ്. കുറഞ്ഞ പേഔട്ട് നിരക്കാണ് ഇവയുടെ പ്രധാന പരിമിതി. സുരക്ഷിത നിക്ഷേപത്തോടൊപ്പം സ്ഥിരമായ വരുമാനവും ഉയര്‍ന്ന പേ ഔട്ട് നിരക്കും തേടുന്നവര്‍ക്ക് എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീം നല്ലൊരു തിരഞ്ഞെടുപ്പാണ്.
എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീം
മിക്ക സ്ഥിര വരുമാന പദ്ധതികളും മാസ ഇടവേളകളില്‍ പലിശ നല്‍കുകയും കാലാവധിയില്‍ നിക്ഷേപിച്ച തുക തിരികെ നല്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമില്‍ പലിശ വരുമാനത്തിനൊപ്പം നിക്ഷേപിച്ച തുകയുടെ ഒരു പങ്ക് കൂടി മാസത്തില്‍ ലഭിക്കും. ഒറ്റത്തവണ നിക്ഷേപം വഴി പ്രിന്‍സിപ്പള്‍ തുക+ പലിശ എന്ന രീതിയില്‍ മാസ വരുമാനമാണ് എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമില്‍ നടക്കുന്നത്.
നിക്ഷേപ കാലാവധി
എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിന്റെ കാലാവധി 10 വര്‍ഷമാണ്. ഇടത്തരം കാലയളവിലേക്കുള്ള മാസ വരുമാന പദ്ധതിയായി എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിനെ കാണാം. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം, പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി എന്നിവ 5 വര്‍ഷമാണ് കാലാവധി. എല്‍ഐസി ആന്യുറ്റി പ്ലാന്‍ ജീവിതകാലം മുഴുവനുള്ളതാണ്.

പലിശ നിരക്ക്
എസ്ബിഐ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്കുന്ന അതേ പലിശ നിരക്കാണ് എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിന് നല്‍കുന്നത്. 10 വര്‍ഷത്തെ നിക്ഷേപത്തിന് സാധാരണ നിക്ഷേപകര്‍ക്ക് 6.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനം പലിശയും ലഭിക്കും. നിക്ഷേപവും പലിശയും ചേർന്ന് തിരികെ നൽകുന്നതിനാലാണ് 14.24 ശതമാനം പേ ഔട്ട് നിരക്ക് വരുന്നത്.
നേരത്തെയുള്ള പിന്‍വലിക്കല്‍
15 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് കാലാവധിക്ക് മുന്‍പ് പിന്‍വലിക്കാന്‍ സാധിക്കുന്നത്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഈടാക്കുന്നതിന് സമാനമായി പിഴയും ഈടാക്കും. അത്യാവശ്യഘട്ടത്തില്‍ 75 ശതമാനം രൂപ വരെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീം നല്‍കുന്നുണ്ട്.
കാൽക്കുലേറ്റർ
പേഔട്ട് രീതിയിലാണ് എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിന് വ്യത്യാസമുള്ളത്. സ്ഥിര നിക്ഷേപം, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി, എൽഐസി ലൈഫ് ആന്യുറ്റി പ്ലാൻ എന്നിവയിൽ 10 ലക്ഷം രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക് മാസന്തോറും ലഭിക്കുന്ന തുക എത്രയാണെന്ന് നോക്കാം.
10 ലക്ഷം രൂപ ഉപയോഗിച്ച അടുത്ത 10 വര്‍ഷത്തേക്ക് മാസ വരുമാനം തേടുന്ന മുതിര്‍ന്ന പൗരനായ നിക്ഷേപകന് നോണ്‍ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപം നടത്തിയാല്‍ 7.50 ശതമാനം പലിശയാണ് ലഭിക്കുക. ഇതുപ്രകാരം മാസത്തില്‍ 6,250 രൂപയോ ത്രൈമാസത്തില്‍ 18,750 രൂപയോ ലഭിക്കും. കാലാവധിക്ക് ശേഷം 10 ലക്ഷം തിരികെ ലഭിക്കും.
എസ്ബിഐ ആന്യുറ്റി സ്കീമില്‍ 10ലക്ഷം രൂപ 10 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക് 7.50 ശതമാനം തന്നെയാണ്. പേഔട്ട് നിരക്ക് 14.24 ശതമാനം വരും. ഇതുപ്രകാരം മാസത്തില്‍ 11,870 രൂപ വരുമാനം ലഭിക്കും. കാലാവധിയിൽ നിക്ഷേപം തിരികെ ലഭിക്കില്ല.
10 ലക്ഷം രൂപ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപിച്ചാല്‍ 8.20 ശതമാനം പലിശ നിരക്കില്‍ മാസത്തില്‍ 6833 രൂപ ലഭിക്കും. പോസ്റ്റ് ഓഫീസ് സ്കീമില്‍ നിന്ന് 7.4 ശതമാനം പലിശ നിരക്കില്ഡ 6,167 രൂപ ലഭിക്കും.
5 വര്‍ഷ കാലാവധിയുള്ള 2 പദ്ധതികളില്‍ നിന്നും നിക്ഷേപം തിരികെ ലഭിക്കും. എല്‍ഐസി ലൈഫ് ആന്യുറ്റി പ്ലാനില്‍ നിന്ന് 5,396 രൂപയാണ് 10 ലക്ഷം നിക്ഷേപിച്ചാല്‍ ലഭിക്കുന്നത്. ഇത് ജീവിതകാലം മുഴുവന്‍ ലഭിക്കും.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications