വലിയൊരു സംഖ്യ കയ്യിലെത്തിയാൽ പണം എങ്ങനെ വിനയോഗിക്കുന്നു എന്നതിലാണ് പ്രധാനം. ആവശ്യത്തിന് അനുസരിച്ച് നിക്ഷേപിച്ചില്ലെങ്കിൽ പണം കൊണ്ട് കൃത്യമായ ഉപയോഗമുണ്ടായെന്ന് വരില്ല. ഒറ്റത്തവണ നിക്ഷേപത്തിനായി ഫണ്ട് കയ്യിലുള്ള, മാസ വരുമാനം ആഗ്രഹിക്കുന്നൊരാൾക്ക് 3 മുതൽ 10 വർഷത്തേക്ക് എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീം ഉപയോഗപ്പെടുത്താം. ബാങ്ക് നിക്ഷേപത്തിന്റെ സുരക്ഷയും മാസ വരുമാനത്തിന്റെ സാധ്യതയും തുറന്നിടുന്നതാണ് പദ്ധതി.
എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീം
ഒറ്റത്തവണ നിക്ഷേപം നടത്താൻ സാധിക്കുന്നവർക്ക് നിശ്ചിത കാലയളവിൽ സ്ഥിരമായ മാസ വരുമാനം നൽകുന്ന നിക്ഷേപമാണ് എസ്ബിഐ ആന്യുറ്റി സ്കീം. സാധാരണ സ്ഥിര നിക്ഷേപത്തിൽ നിന്ന് വ്യത്യസ്തമായി, പലിശയോടൊപ്പം നിക്ഷേപത്തിന്റെ ഒരു ഭാഗവും ചേർത്താണ് നിക്ഷേപകന് വരുമാനമായി ലഭിക്കുക. ഇതിനാൽ മറ്റു നിക്ഷേപങ്ങളേക്കാൾ പേഔട്ട് ലഭിക്കും. പ്രവാസികളൊഴികെ, രാജ്യത്ത് താമസക്കാരായ പ്രായപൂര്‍ത്തിയാവാത്തവര്‍ക്കും പദ്ധതിയില്‍ ചേരാം. ഒറ്റയ്ക്കോ ഒന്നിലധികം പേർ ചേർന്നോ എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിക്കാം.

കാലാവധി/ നിക്ഷേപം
3 വർഷം മുതൽ 10 വർഷം വരെയാണ് എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിന്റെ കാലാവധി. 36 മാസം (മൂന്ന് വർഷം), 60 മാസം (അഞ്ച് വർഷം), 84 മാസം (ഏഴ് വർഷം), 120 മാസം (10 വർഷം) കാലയളവുകളിൽ നിക്ഷേപകന് പദ്ധതിയിയിൽ ചേരാം. എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുക തിരഞ്ഞെടുക്കുന്ന കാലയളവിലെ ഏറ്റവും കുറഞ്ഞ പ്രതിമാസ വരുമാനമായ 1,000 രൂപയെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഉദാഹരണത്തിന് മൂന്ന് വർഷത്തേക്ക് മാസം 1,000 രൂപ ലഭിക്കാൻ ഏറ്റവും കുറഞ്ഞത് 36,000 രൂപ നിക്ഷേപിക്കണം. എസ്ബിഐ ടേം ഡെപ്പോസിറ്റുകൾക്ക് നൽകുന്ന പലിശ നിരക്കിൽ തന്നെയാണ് ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിനും പലിശ നൽകുന്നത്.
മാസ വരുമാനം ലഭിക്കുന്നത് എങ്ങനെ
ഉദാഹരണത്തിന്, 3 വർഷത്തേക്ക് പ്രതിമാസം 5,000 രൂപയും പലിശയും ആവശ്യമുള്ള വ്യക്തി എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിക്കേണ്ടത് 1.80 ലക്ഷം രൂപയാണ്. കാലാവധിയിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കില്ല എന്ന കാര്യം എസ്ബിഐ ആന്യുറ്റി സ്കീമിൽ ശ്രദ്ധിക്കണം. മാസത്തിൽ നിക്ഷേപത്തിന്റെ ഒരു വിഹിതം കൂടി ചേർത്ത് വരുമാനം നൽകുന്നതിനാൽ അവസാന മാസത്തോടെ നിക്ഷേപം കാലിയാകും.
നികുതി നൽകണം
എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിൽ, പ്രതിമാസത്തിൽ ലഭിക്കുന്ന തുക നികുതി രഹിതമല്ല. സ്രോതസിൽ നിന്നുള്ള നികുതി കിഴിച്ച ശേഷമാണ് ബാങ്ക് പണം അനുവദിക്കുക.എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിലെ പലിശയ്ക്ക് സ്രോതസിൽ നിന്നുള്ള നികുതി നൽകേണ്ടതിനാൽ പാന്‍ കാർഡ് വിവരങ്ങളും ആവശ്യക്കാർ ഫോം 15ജി, 15എച്ച് ഫോമുകളും സമർപ്പിക്കണം.
നിക്ഷേപം ആരംഭിച്ച ദിവസം കണക്കാകിയാണ് മാസത്തിൽ തുക ലഭിക്കുക. 29,30,31 തീയതികളിലാണ് വരുന്നതെങ്കില്‍ തൊട്ടടുത്ത മാസത്തിലെ ഒന്നാം തീയതി പണം നല്‍കും. നിക്ഷേപിച്ച തുകയിൽ നിന്ന് 75 ശതമാനം വരെ വായ്പ, ഓവർ ഡ്രാഫ്റ്റ് സൗകര്യമുണ്ട്. വായ്പയെടുത്തവരാണെങ്കിൽ മാസത്തിൽ ലഭിക്കുന്ന ആന്യുറ്റി വായ്പയിലേക്ക് മാറ്റും. 15 ലക്ഷം രൂപ വരെയുള്ള നിക്ഷേപം കാലാവധി എത്തുന്നതിന് മുൻപ് പിന്‍വലിക്കാം.
കാലാവധിക്ക് മുൻപ് അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കിൽ എസ്ബിഐ ബ്രാഞ്ച് സന്ദർശിച്ച് അക്കൗണ്ട് അവസാനിപ്പിക്കാം. ഓൺലൈൻ വഴി അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കില്ല. അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ ഉപാധികളില്ലാതെ പിന്‍വലിക്കല്‍ അനുവദിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications