മാസത്തിൽ അധിക വരുമാനം എല്ലാവരും ആഗ്രഹിക്കുന്നതാണ്. കോവിഡിന് ശേഷമുള്ള സാഹചര്യത്തിൽ ശമ്പളം കുറയുകയും തൊഴിൽ നഷ്ടപ്പെടുകയും ചെയ്തവർ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാൻ നേരത്തെ വരുമാനം കണ്ടെത്തുന്ന വഴികൾ തേടണം. നിക്ഷേപ പദ്ധതികൾ വഴി മാസ വരുമാനം കണ്ടെത്തുന്നവരുണ്ട്. എന്നാൽ അധികം പ്രയാസമില്ലാത്ത ബിസിനസിലൂടെ വരുമാനം നേടാവുന്ന വഴിയാണ് ഇവിടെ വിവരിക്കുന്നത്. ഇതിന് നിങ്ങളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സഹായിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം
ഒറ്റത്തവണ നിക്ഷേപത്തിലൂടെ മാസത്തില്‍ വീട്ടിലിരുന്ന വരുമാനം നേടാന്‍ സാധിക്കുന്ന ബിസിനസാണ് സ്റ്റേറ്റ് ബാങ്ക് ഇന്ത്യ എടിഎം ഫ്രാഞ്ചൈസികൾ. മാസത്തിൽ 45,000 രൂപ മുതൽ 90,000 രൂപ വരെ നേടാൻ ഇതുവഴി സാധിക്കും. ഇതിനായി ചില നിബന്ധനകൾ ആവശ്യമുണ്ട്. എവിടെയാണ് എടിഎം ആവശ്യകത എന്നത് ആദ്യം അറിഞ്ഞിരിക്കണം.
മറ്റ് എടിഎമ്മുകളില്‍ നിന്ന് 100 മീറ്റര്‍ ദൂരെയാണ് എടിഎം സ്ഥാപിക്കാൻ സാധിക്കുക.
50-80 ചതുരശ്ര അടി സ്ഥലം ബിസിനസിനായി വേണം. താഴത്തെ നിലകളിലുള്ള സ്ഥലങ്ങളാണ് എടിഎം സ്ഥാപിക്കാനായി പരിഗണിക്കുകയുള്ളൂ. 1 കിലോ വാട്ട് വൈദ്യുത ആവശ്യമാണ്. 24*7 വൈദ്യുത വിതരണം എടിഎമ്മുകൾ പ്രവർത്തിക്കാൻ ആവശ്യമാണ്. ദിവസം 300 ഇടപാട് നടത്താന്‍ സാധിക്കുന്ന എടിഎം, സ്ഥലത്ത് എടിഎം സ്ഥാപിക്കാനുള്ള എൻഒസി എന്നിവ ഹാജരാക്കണം.
എവിടെ അപേക്ഷ സമർപ്പിക്കാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം അനുവദിക്കുന്നത് വിവിധ കമ്പനികളാണ് ഇതിനായി കമ്പനികളടെ വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. എടിഎം ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിനായി എസ്ബിഐയിലും അപേക്ഷ സമർപ്പിക്കണം. ടാറ്റ ഇന്‍ഡി ക്യാഷ്, മുത്തൂറ്റ് എടിഎം, ഇന്ത്യ വണ്‍ എടിഎം തുടങ്ങിയ കമ്പനികളാണ് പ്രധാനമായും എസ്ബിഐ എടിഎമ്മുകൾ സ്ഥാപിക്കുന്നത്.
താൽപര്യമുള്ളവർ കമ്പനി വെബ്സൈറ്റുകളിലൂടെ അപേക്ഷിക്കാവുന്നതാണ്. ടാറ്റ ഇൻഡി ക്യാഷ് - www.indicash.co.in, മുത്തൂറ്റ് എടിഎം - www.muthootatm.com/suggest-atm.html, ഇന്ത്യ വൺ എടിഎം - india1atm.in/rent-your-space എന്നിവ വഴി അപേക്ഷിക്കാം.
ആവശ്യമായ രേഖകള്‍/ മൂലധനം
മേല്‍ വിലാസം തെളിയിക്കുന്നതിന് റേഷൻ കാർഡ്, വൈദ്യുത ബില്ല് രേഖകൾ, വ്യക്തിഗത തിരിച്ചറിയില്‍ രേഖകളായ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടർ ഐഡി കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ഫോട്ടോ, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, ജിഎസ്ടി നമ്പർ എന്നിവ എസ്ബിഐ എടിഎം ഫ്രാഞ്ചൈസി തുടങ്ങാൻ ആവശ്യമാണ്.
ടാറ്റ ഇന്‍ഡിക്യാഷ് വഴി എടിഎം സ്ഥാപിക്കുന്നതിന് 2 ലക്ഷം സെക്യൂരിറ്റി നിക്ഷേപം ആവശ്യമായുണ്ട്. ഇത് തിരികെ ലഭിക്കുന്ന നിക്ഷേപമാണ്. ഇതോടൊപ്പം 3 ലക്ഷം രൂപയുടെ പ്രവര്‍ത്തന മൂലധനം ആവശ്യമുണ്ട്. ഇത്തരത്തിൽ 5 ലക്ഷം രൂപയാണ് ആദ്യ ഘട്ടത്തിൽ ആവശ്യം. ഇതിന് ശേഷം കമ്പനി അധികൃതർ എടിഎം പ്രവർത്തനം സംബന്ധിച്ച പരിശീലനം നൽകും.
വരുമാനം
ചെറിയ നിക്ഷേപത്തിലൂടെ മികച്ച ആദായം ഉണ്ടാക്കാൻ സാധിക്കുന്ന ബിസിനസ് ആശയമാണിത്. മാസത്തിൽ 100 ഇടപാടുകൾ നടന്നാൽ തന്നെ നിക്ഷേപത്തിന്റെ 33 ശതമാനം ആദായം വർഷത്തിൽ ലഭിക്കുന്ന ബിസിനസാണിത്.
എട്ട് രൂപയാണ് ഒരു പണമിടപാടിന് ലഭിക്കുക. മറ്റു ഇടപാടുകൾക്ക് 2 രൂപയും ലഭിക്കും. 250 ഇടപാട് ദിവസത്തില്‍ നടക്കുന്നുണ്ടെന്ന് കണക്കാക്കിയാൽ, ഇതിൽ 65 ശതമാനം പണിമടപാടും 35 ശതമാനം മറ്റ് ഇടപാടും ആണെങ്കില്‍ 45,000 രൂപ മാസത്തില്‍ ലഭിക്കും. 500 ഇടപാട് ദിവസത്തിൽ ലഭിച്ചാൽ 88,000-90,000 രൂപ മാസത്തിൽ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
