ഈ അക്ഷയ തൃതീയക്ക് സ്വർണം വാങ്ങുമ്പോൾ ക്യാഷ്ബാക്കും നേടാം: പുത്തൻ ഓഫറുകളുമായി എസ്ബിഐ ക്രെഡിറ്റ് കാർഡ്

നാളെ ഏപ്രിൽ 30ന് അക്ഷയ തൃതീയ ആഘോഷം നടക്കാനിരിക്കെ സ്വർണ വില ഇന്ന് ഉയർന്നു. എങ്കിലും അക്ഷയ തൃതീയക്കായി പ്രത്യേകം ഓഫറുകളാണ് എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുന്നത്. സ്വർണം വാങ്ങുന്നവർക്ക് ആകർഷകമായ ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്കും വരെ ഉറപ്പാക്കാം. 2,000 രൂപ മുതൽ 5,000 രൂപ വരെയുള്ള ഓഫറുകൾ നേടാം.

തനിഷ്‌ക്, ജോയ് ആലുക്കാസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, ORRA, TBZ, റിലയൻസ് ജുവൽസ് എന്നിവയുൾപ്പെടെ പ്രമുഖ ജ്വല്ലറി സ്റ്റോറുകളിലും ബ്രാൻഡുകളിലും ഈ ഓഫറുകൾ ലഭ്യമാണ്. എസ്ബിഐ ക്രെഡിറ്റ് കാർഡിലൂടെ ഓരോ ജ്വല്ലറികളുടെയും ഓഫറുകൾ അറിയാം.

1. തനിഷ്ക്

2025 ഏപ്രിൽ 24 മുതൽ ഏപ്രിൽ 30 വരെയാണ് തനിഷ്കിൽ പ്രത്യേക ഓഫറുകൾ നൽകുന്നത്. കോർപ്പറേറ്റ് കാർഡുകൾ, ക്യാഷ്ബാക്ക് എസ്ബിഐ കാർഡ്, പേടിഎം എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ എന്നിവ ഒഴികെയുള്ള എല്ലാ എസ്ബിഐ ക്രെഡിറ്റ് കാർഡുകളും ഈ ഓഫറുകൾക്കായി ഉപയോ​ഗിക്കാം.

പ്രധാന ഓഫറുകൾ....

  • 4000 രൂപയുടെ ഫ്ലാറ്റ് ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും
  • നിങ്ങൾ ഏറ്റവും കുറഞ്ഞത് 80000 രൂപയുടെ ഇടപാട് നടത്തണം
  • ഒരു കാർഡിന് ഒരു ഇടപാടിന് മാത്രമേ ഓഫർ സ്വീകരിക്കുള്ളൂ
  • ഈ ഓഫറുകൾ തനിഷ്ക് സ്റ്റോറുകളിൽ മാത്രമേ ലഭിക്കുകയുള്ളൂ.

2.മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

ഏപ്രിൽ 24 മുതൽ ഏപ്രിൽ 30 വരെയാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഈ പ്രത്യേക ഓഫർ നിലനിൽക്കുന്നത്. കോർപ്പറേറ്റ് കാർഡുകൾ, ക്യാഷ്ബാക്ക് എസ്ബിഐ കാർഡ്, പേടിഎം എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ എന്നിവ ഒഴികെയുള്ള എല്ലാ എസ്ബിഐ ക്രെഡിറ്റ് കാർഡുകളും ഈ ഓഫറുകൾക്കായി ഉപയോ​ഗിക്കാം.

പ്രധാന ഓഫറുകൾ...

  • ഈ ഓഫറിൽ പർച്ചേസ് നടത്തിയാൽ 2500 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.
  • നിങ്ങൾ ഏറ്റവും കുറഞ്ഞത് 50000 രൂപയുടെ ഇടപാട് നടത്തേണ്ടി വരും.
  • മലബാർ ഗോൾഡ് & ഡയമണ്ട്സ് സ്റ്റോറുകളിലും, വെബ്സൈറ്റിലും, മൊബൈൽ ആപ്പിലും ഈ ഓഫർ ലഭ്യമാണ്.

3. ജോയ് ആലുക്കാസ്

അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട പ്രത്യേക ഓഫർ ഏപ്രിൽ 24 മുതൽ ഏപ്രിൽ 30 വരെ ലഭ്യമാവും. കോർപ്പറേറ്റ് കാർഡുകൾ, പേടിഎം എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ്, ക്യാഷ്ബാക്ക് എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് എന്നിവ ഒഴികെയുള്ള എല്ലാ എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡുകളും ഉപയോ​ഗിക്കാം.

പ്രധാന ഓഫറുകൾ....

  • ജോയ് ആലുക്കാസ് സ്റ്റോറുകളിൽ പർച്ചേസ് ചെയ്താൽ ഫ്ലാറ്റ് 2500 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും
  • ഇവിടെ ഏറ്റവും കുറഞ്ഞത് 50,000 രൂപയുടെ ഇടപാട് നടത്തണം
  • ഒരു കാർഡ് അക്കൗണ്ടിന് 2500 രൂപ വരെ മാത്രമേ ക്യാഷ്ബാക്ക് ലഭിക്കുകയുള്ളൂ.
ഈ അക്ഷയ തൃതീയക്ക് സ്വർണം വാങ്ങുമ്പോൾ ക്യാഷ്ബാക്കും നേടാം: പുത്തൻ ഓഫറുകളുമായി എസ്ബിഐ ക്രെഡിറ്റ് കാർഡ്

4. ത്രിഭോവന്ദസ് ഭീംജി സാവേരി

ഇവിടെ ഏപ്രിൽ 24 മുതൽ ഏപ്രിൽ 30 വരെയാണ് പ്രത്യേക ഓഫറുള്ളത്. മുകളിൽ പറഞ്ഞത് പോലെ ഈ ഓഫറിനായി എല്ലാ എസ്ബിഐ ക്രെഡിറ്റ് കാർഡും ഉപയോ​ഗിക്കാം. കോർപ്പറേറ്റ് കാർഡുകൾ, പേടിഎം എസ്‌ബി‌ഐ, ക്യാഷ്ബാക്ക് എസ്‌ബി‌ഐ കാർഡ് എന്നിവ ഉപയോ​ഗിക്കില്ല.

പ്രധാന ഓഫറുകൾ...

  • 50,000 രൂപ മുതൽ 99,999.99 രൂപ വരെയുള്ള ഇടപാടുകൾക്ക് നിങ്ങൾക്ക് 2500 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.
  • 10,0000 രൂപയും അതിനു മുകളിലും പർച്ചേസ് ചെയ്താൽ നിങ്ങൾക്ക് 5000 രൂപ വരെ ക്യാഷ്ബാക്ക് ഉറപ്പാക്കാം.

5. റിലയൻസ് ജ്വെൽസ്

അക്ഷയ തൃതീയയുടെ പ്രത്യേക ഓഫർ ഏപ്രിൽ 24 മുതൽ ഏപ്രിൽ 30 വരെയാണ് നിലനിൽക്കുന്നത്. കോർപ്പറേറ്റ് കാർഡുകൾ, ക്യാഷ്ബാക്ക് എസ്ബിഐ കാർഡും, പേടിഎം എസ്‌ബി‌ഐ കാർഡുകളും ഒഴികേയുള്ള എല്ലാ എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡുകളും ഉപയോ​ഗിക്കാം.

ഓഫറുകൾ...

  • മിനിമം 25000 രൂപയുടെ ഇടപാടുകൾക്ക് റിലയൻസ് ജുവൽസിൽ 5% ക്യാഷ് ബാക്ക് ലഭിക്കും.
  • ഒരു കാർഡിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന പരമാവധി ക്യാഷ്ബാക്ക് 2500 രൂപയാണ്.
  • റിലയൻസ് ജുവൽസ് സ്റ്റോറുകൾ, റിലയൻസ് ജുവൽസ് വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയിൽ മാത്രമേ ഈ ഓഫർ ലഭ്യമാകുകയുള്ളൂ. സ്റ്റോറുകൾ, വെബ്‌സൈറ്റ്, ആപ്പ് എന്നിവയിലൂടെ നടത്തുന്ന ഇടപാടുകൾക്ക് ക്യാഷ്ബാക്ക് പരിധി നിശ്ചയിക്കും.

6. പി‌എൻ‌ജി ജ്വല്ലേഴ്‌സ്

അക്ഷയ തൃതീയയുടെ പ്രത്യേക ഓഫർ ഏപ്രിൽ 24 മുതൽ ഏപ്രിൽ 30 വരെയാണ് നിലനിൽക്കുന്നത്. കോർപ്പറേറ്റ് കാർഡുകൾ ഒഴികെയുള്ള എല്ലാ എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡുകളും ഈ ഓഫറിനായി ഉപയോ​ഗിക്കാം.

ഓഫറുകൾ..

PNG ജ്വല്ലേഴ്‌സിൽ നിങ്ങൾ​ക്ക് 5000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഓരോ ഇടപാടിനും എത്ര ക്യാഷ്ബാക്ക് ലഭിക്കുമെന്ന് നോക്കാം;

  • 40,000 രൂപ മുതൽ 99,999 രൂപ വരെ നടത്തുന്ന ഇടപാടുകൾക്ക് നിങ്ങൾക്ക് 2.5% ക്യാഷ്ബാക്ക് ലഭിക്കും.
  • 1,00,000 രൂപ മുതൽ 1,99,999 രൂപ വരെ പർച്ചേസ് ചെയ്താൽ ഫ്ലാറ്റ് 3000 രൂപ ക്യാഷ്ബാക്ക് ലഭിക്കും.
  • 2,00,000 രൂപ മുതൽ 2,99,999 രൂപ വരെ ഇടപാടുകൾക്ക് ഫ്ലാറ്റ് 4000 രൂപ ക്യാഷ്ബാക്ക് ലഭിക്കും.
  • 3,00,000 ലക്ഷവും അതിൽ കൂടുതലുമുള്ള ഇടപാടുകൾക്ക് ഫ്ലാറ്റ് 5000 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

7. കാരറ്റ്‌ലെയ്ൻ

ഈ പ്രത്യേക ഓഫർ ഏപ്രിൽ 24 മുതൽ ഏപ്രിൽ 30 വരെയാണ് നിലനിൽക്കുന്നത്. കോർപ്പറേറ്റ് കാർഡുകൾ, ക്യാഷ്ബാക്ക് എസ്ബിഐ കാർഡും, പേടിഎം എസ്‌ബി‌ഐ കാർഡുകളും ഒഴികേയുള്ള എല്ലാ എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡുകളും ഉപയോ​ഗിക്കാം.

പ്രധാന ഓഫറുകൾ...

  • കാരറ്റ്‌ലെയ്നിൽ പർച്ചേസ് ചെയ്താൽ 2000 രൂപയുടെ ഫ്ലാറ്റ് ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും.
  • ഇവിടെ ഓഫറിനായി നിങ്ങൾ ഏറ്റവും കുറഞ്ഞത് 40,000 രൂപയുടെ ഇടപാട് നടത്തണം.

അക്ഷയ തൃതീയയ്ക്ക് സ്വർണം വാങ്ങണ്ടേ..? ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി എത്ര രൂപ ചിലവഴിക്കണം?

8. സെൻകോ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

ഏപ്രിൽ 26 മുതൽ ഏപ്രിൽ 30 വരെയാണ് അക്ഷയ തൃതീയയുടെ പ്രത്യേക ഓഫറുകൾ സെൻകോ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വാ​ഗ്ദാനം ചെയ്യുന്നത്. കോർപ്പറേറ്റ് കാർഡുകൾ, ക്യാഷ്ബാക്ക് എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡുകൾ, എസ്‌ബി‌ഐ പേടിഎം ക്രെഡിറ്റ് കാർഡുകൾ, യു‌പി‌ഐ ഇടപാടുകൾ നടത്തുന്ന എസ്‌ബി‌ഐ രൂപേ ക്രെഡിറ്റ് കാർഡുകൾ എന്നിവ ഒഴികേയുള്ള എല്ലാ എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡുകളും ഈ ഓഫറിനായി ഉപയോ​ഗിക്കാം.

ഓരോ ഇടപാടിനും ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. പരമാവധി 5,000 രൂപ വരെയാണ് കിഴിവ് ലഭിക്കുന്നത്;

  • 50,000 രൂപ മുതൽ 99,999 രൂപ വരെയുള്ള ഇടപാടുകൾക്ക് നിങ്ങൾക്ക് 1000 രൂപ വരെ ഡിസ്കൗണ്ട് ഉറപ്പാക്കാം.
  • 1,00,000 രൂപ മുതൽ 1,99,999 രൂപ വരെയുള്ള ഇടപാടുകൾക്ക് 2000 രൂപ വരെ കിഴിവ് നേടാം.
  • നിങ്ങൾ 2,00,000 ലക്ഷത്തിൽ കൂടുതൽ ചിലവഴിച്ചാൽ 5000 രൂപ വരെ കിഴിവ് ലഭിക്കും.

ഐഷ്പ്ര ജെംസ് ആൻഡ് ജുവൽസ്, അഞ്ജലി ജുവൽസ്, ജെകെജെ ജുവൽസ്, ലാൽചന്ദ് ജുവൽസ്, വർമ്മ ജുവൽസ് എന്നീ സ്റ്റോറുകളിലൂടെ നടത്തുന്ന പർച്ചേസുകൾക്ക് എസ്ബിഐ നിരവധി കിഴിവുകളും ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X