സാധാരണയായി ഡെബിറ്റ് കാർഡുകൾ കാലാവധിയെത്തുമ്പോൾ ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് ബാങ്കുകൾ പുതുക്കിയ ഡെബിറ്റ് കാർഡുകൾ അയക്കുകയാണ് പതിവ്. എന്നാൽ എസ്ബിഐ ഉപഭോക്താക്കളാണെങ്കിൽ രജിസ്റ്റർ ചെയ്ത മേൽവിലാസത്തിൽ കാർഡ് ലഭിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഈയിടെ എസ്ബിഐ ഉപഭോക്താവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് പ്രകാരം, 10 വർഷമായി എസ്ബിഐ അക്കൗണ്ടുള്ള വ്യക്തിക്ക് ഡെബിറ്റ് കാർഡ് കാലാവധിയെത്തിയ ശേഷം എസ്ബിഐ ബ്രാഞ്ചിലെത്തി അപേക്ഷിക്കാാനാണ് ബാങ്ക് ആവശ്യപ്പെട്ടത്.
ആർക്കൊക്കെ നേരിട്ട് ഡെബിറ്റ് കാർഡ് ലഭിക്കും
എസ്ബിഐ നിയമം അനുസരിച്ച്, ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത വിലാസങ്ങളിലേക്ക് ബാങ്ക് സ്വയമേവ ഡെബിറ്റ് കാർഡുകൾ അയയ്ക്കുന്നതിന് ചില നിബന്ധനകളുണ്ട്. ഫിനാൻഷ്യൽ ഇൻക്യൂഷൻ അക്കൗണ്ടുകൾക്ക് കാർഡ് മേൽവിലാസത്തിൽ ലഭിക്കും.
സർക്കാറിന്റെ വിവിധ പദ്ധതികൾ പ്രകാരം ആരംഭിക്കുന്ന, പ്രധാനമന്ത്രി ജൻധൻ യോജന (പിഎംജെഡിവൈ), അടൽ പെൻഷൻ യോജന, പ്രധാനമന്ത്രി വയ വന്ദന യോജന, സ്റ്റാൻഡ് അപ്പ് ഇന്ത്യ സ്കീം, പ്രധാനമന്ത്രി മുദ്ര യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന തുടങ്ങിയവ ഈ ഗണത്തിൽ ഉൾപ്പെടുന്നവയാണ്.

കൂടാതെ കഴിഞ്ഞ 12 മാസത്തിനിടെ ഒരു തവണയെങ്കിലും ഉപഭോക്താവ് കാർഡ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഉപഭോക്താവിന്റെ പാൻ വിശദാംശങ്ങൾ അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലും പുതിയ ഡെബിറ്റ് കാർഡ് തപാലായി ലഭിക്കും. ഈ ഗണത്തിൽ ഉൾപ്പെടാത്ത ഉപഭോക്താക്കളാണെങ്കിൽ പുതിയ കാർഡിനായി KYC രേഖകൾക്കൊപ്പം ബ്രാഞ്ചിൽ അപേക്ഷിക്കണം.
എസ്ബിഐ ഡെബിറ്റ് കാർഡ് എങ്ങനെ ആക്ടീവ് ആക്കാം
എസ്ബിഐ ഡെബിറ്റ് കാർഡ് പുതുതായി ലഭിച്ചാൽ ഓൺലൈൻ ഇടപാടുകൾ ആക്ടീവ് ചെയ്യുന്നതിന് നെറ്റ് ബാങ്കിംഗോ അല്ലെങ്കിൽ യോനോ ആപ്പ് ഉപയോഗിക്കാം. യോനോ ആപ്പ് ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ ആക്ടീവ് ആക്കുന്നതിന് യോനോ ആപ്പിൽ ലോഗിൻ ചെയ്ത് മാനേജ് കാർഡ് എന്ന ഭാഗത്ത് നിന്ന് ഡെബിറ്റ് കാർഡ് ഓപ്ഷൻ തിരഞ്ഞെടുക്കണം.
കാർഡ് നമ്പർ നൽകി ഓൺ/ഓഫ് ക്ലിക്ക് ചെയ്ത് സബ്മിറ്റ് ചെയ്യണം. നെറ്റ് ബാങ്കിംഗ് വഴിയാണെങ്കിൽ ലോഗിന്‍ ശേഷം ഇ-സർവീസസിൽ നിന്ന്, എടിഎം കാർഡ് സർവീസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. ന്യൂ എടിഎം കാർഡ് ആക്ടിവേഷൻ ക്ലിക്ക് ചെയ്ത് എടിഎം നമ്പർ നൽകുക. എടിഎം കാർഡ് സേവനങ്ങൾക്ക് കീഴിൽ നിന്നും കാർഡ് ആക്ടിവേറ്റ് ചെയ്യേണ്ട ഓപ്ഷൻ തിരഞ്ഞെടുത്ത് ഡെബിറ്റ് കാർഡ് തിരഞ്ഞെടുക്കുക. മൊബൈലിൽ വന്ന ഒടിപി നൽകി സബ്മിറ്റ് ചെയ്യാം.
ഡെബിറ്റ് കാർഡിൽ സൂക്ഷിക്കാൻ
അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് എസ്ബിഐ പിഴ ഈടാക്കില്ലെങ്കിലും ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടിന് പരിധിയുണ്ട്. അഞ്ച് സാമ്പത്തിക ഇടപാടുകള്‍ ബാങ്കുകള്‍ സൗജന്യമായി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ പരിമിതമായ എണ്ണം സൗജന്യമായി പണം പിന്‍വലിക്കലും അനുവദിക്കും.
ഉപഭോക്താക്കള്‍ക്ക് ബെംഗളൂരു, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ മെട്രോ ന?ഗരങ്ങളില്‍ മൂന്ന് സൗജന്യ എടിഎം ഇടപാടുകള്‍ ലഭിക്കും. 6 മെട്രോ നഗരങ്ങള്‍ ഒഴികെയുള്ള ഇടങ്ങളില്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് മറ്റ് ബാങ്കുകളില്‍ കുറഞ്ഞത് അഞ്ച് സൗജന്യ ഇടപാടുകള്‍ ലഭിക്കും. സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപാടുകള്‍ ഉള്‍പ്പെടെയാണിത്.
എസ്ബിഐ അക്കൗണ്ട് ഉടമകൾ മാസത്തിൽ ആറ് തവണയിൽ കൂടുതൽ എസ്ബിഐ എടിഎമ്മിൽ ഇടപാട് നടത്തുമ്പോൾ 10 രൂപ എസ്ബിഐ ഈടാക്കും. മറ്റു ബാങ്കുകളുടെ എടിഎം സൗജന്യ പരിധിക്കപ്പുറം ഉപയോഗിക്കുമ്പോൾ 20 രൂപയാണ് ഈടാക്കുന്നത്.
More From GoodReturns

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കൂ; പ്രധാന ഫ്ലൈഓവറുകളിൽ കർശന ഗതാഗത നിയന്ത്രണം, പുതിയ നിയമങ്ങൾ ഇങ്ങനെ



Click it and Unblock the Notifications
