ചെലവുകൾക്ക് ഡെബിറ്റ് കാർഡ് സ്വൈപ്പ് ചെയ്യുന്നവരാണോ? എങ്കിൽ നിങ്ങളെ തേടിയും നിരവധിയായ ഓഫറുകൾ കാത്തിരിക്കുന്നുണ്ട്. മിക്ക ബാങ്കുകൾക്കും ഡെബിറ്റ് കാർഡ് റിവാർഡ് പോയിന്റുകളുണ്ടെങ്കിലും ഉപഭോക്താക്കൾ പലപ്പോഴും ഉപയോഗിക്കുന്നില്ലെന്നതാണ് സത്യം. ചെലവാക്കിയ തുകയ്ക്ക് റിവാർഡും റിവാർഡ് ഉപയോഗിച്ച് ചെലവാക്കലുകളും നടത്താൻ സാധിക്കും. എസ്ബിഐയുടെ റിവാർഡ് പോയിന്റും എങ്ങനെ ഇത് ഉപയോഗിക്കാമെന്നും നോക്കാം.
ഡെബിറ്റ് കാർഡ് റിവാർഡ് പോയിന്റ്
എടിഎം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിക്കല്‍ കൂടാതെ ബില്ലടയ്ക്കാനും ഓണ്‍ലൈന്‍/ ഓഫ്‌ലൈന്‍ പര്‍ച്ചേസുകള്‍, ഇന്ധനം നിറയ്ക്കല്‍, ടിക്കറ്റ് ബുക്കിംഗ് തുടങ്ങി നിരവധി ഇടപാടുകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്. ഇത്തരം ഓരോ ഇടപാടിന് അനുസരിച്ചും ചെലവഴിക്കുന്ന തുകയ്ക്ക് അനുസരിച്ചും ബാങ്ക് റിവാര്‍ഡ് നല്‍കും.
ഓരോ ബാങ്കിലും ഒരു റിവാർഡ് പോയിന്റിന് നിശ്ചിത തുകയുടെ മൂല്യം കൽപ്പിച്ചിട്ടുണ്ടാകും. ഇവ റഡീം ചെയ്യാൻ പറ്റുന്നത്രയും എണ്ണമെത്തുമ്പോള്‍ ഇതിന് തുല്യമായ തുകയുടെ കൂപ്പണുകളായി പിന്‍വലിക്കാനും വാങ്ങലുകള്‍ക്ക് ഉപയോഗിക്കാനും സാധിക്കും.

എസ്ബിഐ റിവാർഡ്
സ്റ്റേറ്റ് ബാങ്ക് ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്കുള്ള ലോയൽറ്റി പ്രോഗ്രാമാണ് എസ്ബിഐ റിവാർഡ്. ഒരു ഉൽപ്പന്നം വാങ്ങാനോ സേവനത്തിന് പണം നൽകാനോ എസ്ബിഐ ഡെബിറ്റ് കാർഡ് തിരഞ്ഞെടുക്കുമ്പോഴോ റിവാർഡ് പോയിന്റുകൾ ലഭിക്കും. 2020 ജനുവരി 1 മുതൽ ഡെബിറ്റ് കാർഡ് ഇടപാടുകളിൽ നിന്നുള്ള ബാങ്ക് പോയിന്റുകൾ "ഗ്രീൻ പോയിന്റ്" ആയാണ് കണക്കാക്കുന്നത്.
റിവാർഡ് പോയിന്റുകൾ ഇങ്ങനെ
എല്ലാ ഡെബിറ്റ് കാർഡ് ഉപയോഗിച്ചും പിഒഎസ് അല്ലെങ്കിൽ ഇ-കോമേഴ്സ് ആവശ്യങ്ങൾക്ക് 200 രൂപ ചെലവാക്കിയാൽ 2 പോയിന്റ് ലഭിക്കും. ഐഒസി പമ്പുകളിൽ ഈ പോയിന്റ് ലഭിക്കില്ല. ഐഒസി കോ- ബ്രാൻഡഡ് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഐഒസി പമ്പുകളിൽ 200 രൂപ ചെലവാക്കിയാൽ 6 പോയിന്റ് ലഭിക്കും.
ആക്ടിവേഷൻ ബോണസായി കാർഡ് ഇഷ്യു ചെയ്ത് ഒരു മാസത്തിനുള്ളിൽ 3 തവണ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാട് നടത്തുമ്പോൾ 200 പോയിന്റ് ലഭിക്കും. ജനന മാസത്തിലെ ചെലവാക്കലുകൾക്ക് ബെർത്ത്ഡേ ബോണസ് എന്ന രീതിയിൽ 2x ബോണസ് ലഭിക്കും. മാസത്തിൽ പരമാവധി 200 പോയിന്റുകൾ വരെ നേടാം.
ശ്രദ്ധിക്കുക
2019 ജൂലൈ 15 മുതൽ മ്യൂച്വൽ ഫണ്ട് ഇടപാടുകൾ റിവാർഡ് പ്രോഗ്രാമിനായി പരിഗണിക്കില്ല. ഇൻഷുറൻസ്, സർക്കാർ, വിദ്യാഭ്യാസം, റെയിൽവേ, കൃഷി എന്നീ വിഭാഗങ്ങളിലെ ഇടപാടുകളും 2020 സെപ്റ്റംബർ മുതൽ റിവാർഡ് പ്രോഗ്രാമിനായി പരിഗണിക്കുന്നില്ല. ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകൾ, വാലറ്റ് ട്രാൻസ്ഫർ ഇടപാടുകളും റിവാർഡ് പ്രോഗ്രമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
റിവാർഡ് പോയിന്റിന്റെ മൂല്യം
https: //rewardz.sbi എന്ന എസ്ബിഐ റിവാർഡ്സ് വെബ്സൈറ്റിൽ നിന്നോ എസ്ബിഐ റിവാർഡ്സ് ആപ്പിൽ നിന്നോ അക്കൗണ്ടിൽ ലഭ്യമായ റിവാർഡുകൾ എത്രയാണെന്ന് അറിയാൻ സാധിക്കും. 1 റിവാർഡ് പോയിന്റ് 25 പൈസയ്ക്ക് തുല്യമാണ്. 1,000 റിവാർഡ് പോയിന്റുകൾ നേടുന്ന ഉപഭോക്താവിന് 250 രൂപയായി ഉപയോഗിക്കാം. അതേസമയം ഇടപാട് നടന്ന മാസം മുതൽ 36 മാസത്തേക്ക് റിവാർഡ് പോയിന്റുകൾക്ക് സാധുതയുള്ളത്. പാർട്ണർ സ്റ്റോറുകളിൽ നിന്ന് സമ്പാദിക്കുന്ന അധിക പോയിന്റുകൾക്ക് 12 മാസത്തേക്കാണ് സാധുത.
എങ്ങനെ റെഡീം ചെയ്യാം
എസ്ബിഐ റിവാർഡ് പോയിന്റുകൾ റിഡീം ചെയ്യുന്നതിന് https: //rewardz.sbi അല്ലെങ്കിൽ എസ്ബിഐ റിവാർഡ്സ് മൊബൈൽ ആപ്പ് ഉപയോഗിക്കാം. കയ്യിലുള്ള റിവാർഡ് പോയിന്റുകൾ ഗിഫ്റ്റ് കാർഡ്, മൊബൈൽ റീചാർജ്, ഡിടിഎച്ച് റീചാർജ്, സിനിമാ ടിക്കറ്റുകൾ, വിമാന ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ്, ബസ് ബുക്കിംഗ് എന്നിവയ്ക്ക് ഉപയോഗിക്കാനാകും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications