സ്ഥിര നിക്ഷേപത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ആശ്രയിക്കുന്ന നിക്ഷേപകർക്ക് ആശ്വസിക്കാം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ഉയർന്ന പലിശ ലഭിക്കുന്ന എസ്ബിഐ അമൃത് കലാശ് സ്ഥിര നിക്ഷേപം തുടരാൻ ബാങ്ക് തീരുമാനിച്ചു.
റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്ന ഘട്ടത്തിൽ നിക്ഷേപങ്ങളുടെ പലിശ കുറയുമെന്ന സൂചന നിലനിൽകെയാണ് എസ്ബിഐ നിക്ഷേപ കാലാവധി ഉയർത്തിയത്. ഓഗസ്റ്റ് 15 ന് അവസാനിച്ച പദ്ധതിയാണ് ബാങ്ക് നീട്ടിയത്. എസ്ബിഐയിൽ ഏറ്റവും ഉയർന്ന പലിശ നൽകുന്ന നിക്ഷേപത്തിന്റെ വിശദാംശങ്ങൾ നോക്കാം.
എസ്ബിഐ അമൃത് കലാശ് സ്ഥിര നിക്ഷേപം
എസ്ബിഐ ഫെബ്രുവരി 15 ന് അവതരിപ്പിച്ച 2 കോടി രൂപയ്ക്ക് താഴെയുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് എസ്ബിഐ അമൃത് കലാശ് പദ്ധതി. മാര്‍ച്ച് 31ന് അവസാനിച്ച അമൃത് കലാശ് പദ്ധതി ഏപ്രില്‍ 12 മുതല്‍ ബാങ്ക് വീണ്ടും അവതരിപ്പിച്ചിരുന്നു. ജൂൺ 30നും ഓഗസ്റ്റ് 15 നും കാലാവധി നീട്ടിയ പദ്ധതി ഡിസംബർ 31 വരെ ലഭ്യമാകും എന്നാണ് എസ്ബിഐ അറിയിച്ചിരിക്കുന്നത്.

400 ദിവസം കാലാവധിയുള്ള എസ്ബിഐ അമൃത് കലാശ് നിക്ഷേപത്തിന് 7.10 ശതമാനം പലിശ സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കും. 7.29 ശതമാനമാണ് വാർഷിക യീൽഡ്. 7.60 ശതമാനമാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്. 7.89 ശതമാനമാണ് വാർഷിക യീൽഡ് എസ്ബിഐ യില്‍ നിന്ന് നിക്ഷേപത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണിത്.
ആർക്കൊക്കെ ഉയർന്ന പലിശ ലഭിക്കും
എസ്‌ബിഐ വെബ്‌സൈറ്റ് അനുസരിച്ച്, എൻആർഐ റുപ്പീ ടേം ഡെപ്പോസിറ്റുകൾ, പുതിയതും പുതുക്കുന്നതുമായ ടേം ഡെപ്പോസിറ്റുകൾ എന്നിവ അമൃത് കലാശ് പദ്ധതിക്ക് കീഴിൽ ആരംഭിക്കാം. ടേം ഡെപ്പോസിറ്റുകൾക്ക് പ്രതിമാസ, ത്രൈമാസ, അർധ വാർഷിക ഇടവേളകളിൽ പലിശ ലഭിക്കും. പ്രത്യേക ടേം ഡെപ്പോസിറ്റുകളിൽ കാലാവധി പൂർത്തിയാകുമ്പോൾ മാത്രമാണ് പേഔട്ട് ഉണ്ടാവുക.
എസ്ബിഐ അമൃത് കലാഷ് സ്ഥിര നിക്ഷേപം കാലാവധിക്ക് മുൻപ് പിൻവലിച്ചാൽ അകാല പിൻവലിക്കൽ ചാർജ് നൽകണം. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് 0.50 ശതമാനവും 5 ലക്ഷത്തിന് മുകളിലാണെങ്കിൽ 1 ശതമാനവും ചാർജ് ഈടാക്കും. നിക്ഷേപത്തിന്റെ പലിശ വരുമാനത്തിന് സ്രോതസിൽ നിന്നുള്ള നികുതിയും ഈടാക്കും. എസ്ബിഐ ശാഖയിൽ നിന്നോ യോനോ ആപ്പ് വഴിയോ നിക്ഷേപം ആരംഭിക്കാം.
എസ്ബിഐ പലിശ നിരക്ക്
എസ്ബിഐയിൽ 7 ദിവസം മുതൽ 10 വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് റെഗുലർ നിക്ഷേപകര്‍ക്ക് 3 ശതമാനം മുതല്‍ 7.10 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.50 ശതമാനം മുതല്‍ 7.60 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്.
7- 45 ദിവസത്തേക്കാണ് 3 ശതമാനം പലിശ. 46 ദിവസം മുതല്‍ 179 ദിവസത്തേക്ക് 4.50 ശതമാനവും 210 ദിവസത്തേക്ക് 5.25 ശതമാനവും പലിശ നേടാം. 1 വര്‍ഷത്തില്‍ കുറവുള്ള നിക്ഷേപത്തിന് 5.75 ശതമനം പലിശ ലഭിക്കും.
2 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപത്തിന് 6.80 ശതമാനം പലിശയും 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപത്തിന് 7 ശതമാനം പലിശയും ലഭിക്കും. 3 മുതല്‍ 5 വര്‍ഷത്തില്‍ താഴെ 6.50 ശതമാനം പലിശ ലഭിക്കും. ഈ നിക്ഷേപങ്ങള്‍ മുതിര്‍ന്ന പൗരന്മാര്‍ നടത്തിയാല്‍ 0.50 ശതമാനം അധിക നിരക്ക് ലഭിക്കും.
5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനം പലിശ നല്‍കും. എസ്ബിഐ വീകെയർ നിക്ഷേപം പ്രകാരമാണിത്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications