നിക്ഷേപത്തിന് ഇരട്ടി റിട്ടേണ്‍ പ്രതീക്ഷിക്കുന്നവര്‍ ഓഹരി നിക്ഷേപമാണ് പരിഗണിക്കുന്നത്. എന്നാല്‍ വിപണിയിലെ ചാഞ്ചാട്ടത്തിന് അനുസരിച്ച് നിക്ഷേപത്തിന്റെ മൂല്യം ഇടിയുന്നത് എല്ലാ നിക്ഷേപകര്‍ക്കും സ്വീകാര്യമാകുന്ന കാര്യമല്ല. ഇത്തരക്കാര്‍ക്ക് സുരക്ഷിതമായ ഓപ്ഷന് സ്ഥിര നി്ഷേപം തന്നെയാണ്. നിക്ഷേപിക്കുമ്പോള്‍ ഉറപ്പിക്കുന്ന പലിശ നിരക്ക് കാലാവധിയോളം ലഭിക്കുമെന്നതാണ് സ്ഥിര നിക്ഷേപത്തിന്റെ നേട്ടം. നിക്ഷേപത്തിന് ചാഞ്ചാട്ടമില്ലാതെ മുകളിലേക്ക് വളര്‍ച്ച ഉറപ്പ് നല്‍കുകയും ചെയ്യുന്നു.
സ്ഥിര നിക്ഷേപമിടുന്നത് മുതിര്‍ന്ന പൗരന്മാരാണെങ്കില് ബാങ്കുകള്‍ ഉയര്‍ന്ന പലിശ നല്‍കാറുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 3.50 ശതമാനം മുതല്‍ 7.50 ശതമാനം വരെയാണ് മുതിര്‍ന്ന പൗരന്മാര്ക്ക് നല്കുന്ന പലിശ നിരക്ക്. റെഗുലര്‍ നിക്ഷേപകര്‍ക്ക് 3 ശതമാനം മുതല്‍ 6.50 ശതമാനം വരെ പലിശ ലഭിക്കും. ഈ നിരക്കിനിടയിലും മുതിര്‍ന്ന പൗരന്മാര്ക്ക് നിക്ഷേപം ഇരട്ടിയാക്കാന്‍ സാധിക്കും.

എസ്ബിഐ വീകയെര് സ്കീം
സ്ഥിര നിക്ഷേപം വഴി നിക്ഷേപം ഇരട്ടിയാക്കാന്‍ സാധിക്കുന്നത് എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപത്തിലൂടെയാണ്. 5 വര്‍ഷം മുതല്‍ 10 വര്‍ഷ കാലാവധിയിലാണ് എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് മാത്രമുള്ള പദ്ധതിയാണിത്.
വീകെയര്‍ സ്കീം പ്രകാരം മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് 0.50 ശതമാനത്തിന്റെ പ്രീമിയം നിരക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്കുള്ള 0.50 ശതമാനം അധിക നിരക്കിനൊപ്പം 0.50 ശതമാനം പ്രീമിയം നിരക്കും ചേരുമ്പോള്‍ 7.50 ശതമാനം പലിശ ഇക്കാലയളവില്‍ ലഭിക്കും.
എസ്ബിഐ വീകെയര്‍ കാല്‍ക്കുലേറ്റര്‍
എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപം പ്രകാരം 10വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 7.50 ശതമാനം പലിശ ലഭിക്കും. റെഗുലര്‍ നിക്ഷേപകരേക്കാള്‍ 1 ശതമാനം അധികം ലഭിക്കും. 10ലക്ഷം രൂപ 10 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശ നിരക്കില്‍ നിക്ഷേപിച്ചാല്‍ കാലാവധിയില്‍ 21,02,349 രൂപ ലഭിക്കും. റെഗുലര്‍ നിക്ഷേപകരാണെങ്കില്‍ 10 വര്‍ഷത്തേക്ക് 6.50 ശതമാനം പലിശ നിരക്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്നത് 19,05,558 രൂപ മാത്രമാണ്.
എസ്ബിഐ സ്ഥിര നിക്ഷേപ പലിശ നിരക്ക്
2 കോടിക്ക് താഴെയുള്ള 7 ദിവസം മുതൽ 10 വർഷത്തേക്ക് റെഗുലർ നിക്ഷേപകർക്ക് 3 ശതമാനം മുതൽ 7.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.60 ശതമാനം പലിശയും ലഭിക്കും. 7- 45 ദിവസത്തേക്ക് 3 ശതമാനമാണ് റെഗുലർ നിക്ഷേപകർക്കുള്ള പലിശ നിരക്ക്. 46 ദിവസം മുതൽ 179 ദിവസത്തേക്ക് 4.50 ശതമാനം പലിശ ലഭിക്കും. 210 ദിവസത്തേക്ക് 5.25 ശതമാനം പലിശ നേടാം.
1 വർഷത്തിൽ കുറവുള്ള സ്ഥിര നിക്ഷേപത്തിന് 5.75 ശതമാനം പലിശയാണ് എസ്ബിഐയിൽ നിന്ന് ലഭിക്കുക. 2 വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപത്തിന് 6.80 ശതമാനം പലിശയും 2 വർഷം മുതൽ 3 വർഷത്തിൽ താഴെയുള്ള നിക്ഷേപത്തിന് 7 ശതമാനം പലിശയും ലഭിക്കും. 3 മുതൽ 5 വർഷത്തിൽ താഴെ 6.50 ശതമാനം പലിശ ലഭിക്കും.
ഏറ്റവും ഉയർന്ന പലിശ ലഭിക്കുന്നത് അമൃത് കലാശ് സ്ഥിര നിക്ഷേപത്തിനാണ്. മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനവും റെഗുലർ നിക്ഷേപകർക്ക് 7.10 ശതമാനം പലിശ ലഭിക്കും. 400 ദിവസത്തേക്കാണ് ബാങ്ക് അമൃത് കലാശ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
