നിക്ഷേപങ്ങളുടെ കൂട്ടത്തിൽ ഏറ്റവും സുരക്ഷിതമായതിനാൽ പണം സുരക്ഷിതമാക്കാൻ സ്ഥിര നിക്ഷേപത്തെയാണ് എല്ലാവരും ആശ്രയിക്കുന്നത്. സ്ഥിര നിക്ഷേപമിടാൻ പലരും സുരക്ഷിതത്വത്തോടെ തിരഞ്ഞെടുക്കുന്നൊരു ബാങ്കാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിസർവ് ബാങ്ക് റിപ്പോ നിരക്കിന് പിന്നാലെ എസ്ബിഐയും നിക്ഷേപ പലിശ നിരക്കുയർത്തിയിട്ടുണ്ട്.
റെഗുലർ സ്ഥിര നിക്ഷേപത്തിന് സാധാരണ നിക്ഷേപകർക്ക് എസ്ബിഐയിൽ നിന്ന് ലഭിക്കുന്ന പലിശ നിരക്ക് 7 ശതമാനമാണ്. മുതിർന്ന പൗരന്മാർക്കാവട്ടെ 7.50 ശതമാനം പലിശയും ലഭിക്കും. പല സ്വകാര്യ ബാങ്കുകളും ഉയർന്ന പലിശ നൽകുന്നതിനാൽ സ്ഥിര നിക്ഷേപങ്ങളുടെ കൂട്ടത്തിൽ എസ്ബിഐ സ്ഥിര നിക്ഷേപം അത്ര ഗ്ലാമറല്ല.
ഈ സാഹചര്യത്തിൽ റെഗുലർ സ്ഥിര നിക്ഷേപത്തിൽ നിന്ന് മാറി ഉയർന്ന പലിശ നേടാനുള്ള വഴി എസ്ബിഐയിലുണ്ട്. സ്ഥിര നിക്ഷേപമിട്ടാൽ കാലാവധിയിൽ ബാങ്കിൽ നിന്ന് പിൻവലിക്കേണ്ടി വരില്ലെന്ന് ഉറപ്പുള്ള തുകയാണെങ്കിൽ എസ്ബിഐയുടെ സർവോത്തം സ്ഥിര നിക്ഷേപത്തിലേക്ക് പണം മാറ്റുന്നതാണ് ഏറ്റവും അനുയോജ്യം. റെഗുലർ സ്ഥിര നിക്ഷേപത്തേക്കാൾ ഉയർന്ന പലിശയാണ് ഇവയ്ക്ക് ലഭിക്കുന്നത്. പലിശ നിരക്കും സ്ഥിര നിക്ഷേപ കാൽക്കുലേറ്റവും വിശദമായി നോക്കാം.

എസ്ബിഐ സർവോത്തം ഡെപ്പോസിറ്റ്
എസ്ബിഐ സര്‍വോത്തം നിക്ഷേപ പദ്ധതി ഒരു നോണ്‍ കോളബിള്‍ സ്ഥിര നിക്ഷേപമാണ്. 2 വ്യത്യസ്ത നിക്ഷേപങ്ങൾ എസ്ബിഐ പദ്ധതിക്ക് കീഴിൽ ലഭിക്കും. 15 ലക്ഷത്തിന് മുകളില്‍ 2 കോടി വരെയുള്ള നിക്ഷേപങ്ങളും 2 കോടിക്ക് മുകളിൽ 5 കോടി വരെയുള്ള ബൾക്ക് നിക്ഷേപങ്ങളുമാണ് സർവോത്തം നിക്ഷേപ പദ്ധതിക്ക് കീഴിൽ വരുന്നത്. വ്യത്യസ്ത പലിശ നിരക്കാണ് ഇവയ്ക്ക് ലഭിക്കുന്നത്.
എന്താണ് നോൺ കോളബിൽ സ്ഥിര നിക്ഷേപം
നോണ്‍ കോളബില്‍ നിക്ഷേപങ്ങള്‍ കാലാവധിക്ക് മുന്‍പുള്ള പിന്‍വലിക്കല്‍ അനുവദിക്കാത്ത നിക്ഷേപങ്ങളാണ്. പിന്‍വലിക്കാന്‍ സാധിക്കാത്ത നിക്ഷേപത്തിന് അധിക പലശ നിരക്ക് ലഭി. സാധാരണ സ്ഥിര നിക്ഷേപങ്ങളില്‍ പിഴ അടച്ചാല്‍ കാലാവധിക്ക് മുന്‍പ് നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കാറുണ്ട്.
സര്‍വോതം സ്ഥിര നിക്ഷേപത്തിന്റെ പലിശ എസ്ബിഐ റെഗുലര്‍ സ്ഥിര നിക്ഷേപത്തേക്കാളും പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ നിക്ഷേപങ്ങളെക്കാള്‍ കൂടുതലാണ്.
പലിശ നിരക്ക്
15 ലക്ഷം രൂപ മുതൽ 2 കോടി വരെയുള്ള നിക്ഷേപത്തിന് കീഴിൽ 2 വർഷത്തേക്ക് മുതിർന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് 7.9 ശതമാനം പലിശ ലഭിക്കും. സാധാരണ നിക്ഷേപകര്‍ക്ക് 7.4 ശതമാനം പലിശ ലഭിക്കും. സര്‍വോത്തം പദ്ധതിക്ക്, 15 ലക്ഷം- 2 കോടിക്കിടയിലുള്ള നിക്ഷേപത്തിന് 1 വര്‍ഷ കാലയളവിൽ മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനം പലിശ ലഭിക്കും. സാധാരണ നിക്ഷേപകര്‍ക്ക് 7.1 ശതമാനമാണ് പലിശ.
ബൾക്ക് ഡെപ്പോസിറ്റ്
സർവോത്തം പദ്ധതി 2 കോടിക്കും 5 കോടിക്കും ഇടയിലുള്ള ബള്‍ക്ക് ഡെപ്പോസിറ്റിനും മികച്ച പലിശ നിരക്ക് ലഭിക്കും. 1 വര്‍ഷത്തേക്ക് 7.05 ശതമാനവും 2 വര്‍ഷത്തേക്ക് 6.90 ശതമാനം പലിശയും ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് യഥാക്രമം 7.55 ശതമാനം പലിശയും 7.40 ശതമാനം പലിശയും ലഭിക്കും.
സ്ഥിര നിക്ഷേപം കാല്‍ക്കുലേറ്റര്‍
എസ്ബിഐ സര്‍വോതം സ്ഥിര നിക്ഷേപ പദ്ധതിക്ക് കീഴില്‍ മുതിര്‍ന്ന 15 ലക്ഷം രൂപ മുതല്‍ 2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപത്തിന് 2 വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 7.90 ശതമാനം പലിശയാണ് നല്‍കുന്നത്. ഇതുപ്രകാരം 15 ലക്ഷം രൂപ നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് കാലാവധിയില്‍ 17,54,046 രൂപ തിരികെ ലഭിക്കും. സാധാരണ നിക്ഷേപകര്‍ക്ക് 7.4 ശതമാനം പലിശയാണ് ലഭിക്കുക. 15 ലക്ഷത്തിന്റെ നിക്ഷേപം കാലാവധിയെത്തുമ്പോള്‍ 17,36,919 രൂപ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
