സ്ഥിര നിക്ഷേപത്തിലേക്ക് കടക്കുന്നവരിൽ ഭൂരിഭാഗവും സുരക്ഷയ്ക്ക് പ്രധാന്യം നൽകുന്നവരായിരിക്കും. അതിനാൽ തന്നെ മികച്ച സുരക്ഷ പ്രതീക്ഷിക്കുന്ന പൊതുമേഖലാ ബാങ്കുകളെയാണ് ഇക്കൂട്ടർ തിരഞ്ഞെടുക്കുന്നത്. ഇതിൽ പ്രഥമ സ്ഥാനം രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യ്ക്കാണ്. മാന്യമായ നിരക്ക് എസ്ബിഐ ഇന്ന് നൽകുന്നുണ്ട്. ഇതോടൊപ്പം എസ്ബിഐ പുതിയ നിക്ഷേപ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ് (എസ്ജിആർടിഡി) എന്ന പേരിൽ പരിസ്ഥിതി സൗഹൃദ സംരംഭങ്ങളെയും പദ്ധതികളെയും പിന്തുണയ്ക്കുന്നതിനായി ഫണ്ട് സമാഹരിക്കുന്നതിനുള്ള സ്ഥിര നിക്ഷേപമാണ് ബാങ്ക് ആരംഭിച്ചത്. എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ് സ്കീമിൽ ആർക്കൊക്കെ നിക്ഷേപിക്കാമെന്നും പലിശ നിരക്ക് എത്രയെന്നും നോക്കാം.
എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്
ആർബിഐയുടെ വിജ്ഞാപനം അനുസരിച്ച് ബാങ്കുകൾ ഒരു നിശ്ചിത കാലയളവിലേക്ക് സ്വീകരിക്കുന്ന പലിശ-ബാധ്യതയുള്ള നിക്ഷേപമാണ് ഗ്രീൻ ഡെപ്പോസിറ്റ്. ഇതുപ്രകാരം എസ്ബിഐയുടെ ഗ്രീൻ ഡെപ്പോസിറ്റ് സ്കീമാണ് എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്. ഇന്ത്യയിലെ ഗ്രീൻ ഫിനാൻസ് ഇക്കോസിസ്റ്റത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ബാങ്ക് പദ്ധതി ആരംഭിക്കുന്നത്. 2070 ഓടെ നമ്മുടെ രാജ്യത്തെ മൊത്തം കാർബൺ പൂജ്യമാക്കുക എന്ന കേന്ദ്ര സർക്കാർ ലക്ഷ്യം നിറവേറ്റുന്നതിനാണ് പദ്ധതിയെന്ന് ബാങ്ക് വിശദമാക്കുന്നു.

എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്- ആർക്കൊക്കെ
ഇന്ത്യൻ പൗരന്മാർക്കും എൻആർഐ ഉപഭോക്താക്കൾക്കും എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ് സ്കീം ലഭ്യമാണ്. 1111 ദിവസം, 1777 ദിവസം, 2222 ദിവസം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കാലയളവുകളിൽ എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റിൽ നിക്ഷേപിക്കാം. താൽപര്യമുള്ളവർക്ക് ബ്രാഞ്ച് നെറ്റ്‌വർക്കിലൂടെയും യോനോ, ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ എന്നിവ വഴിയോ നിക്ഷേപിക്കാം.
എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ് പലിശ നിരക്ക്
റെഗുലർ നിക്ഷേപങ്ങളേക്കാൾ 10 അടിസ്ഥാന നിരക്ക് കുറവാണ് എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റിന് ലഭിക്കുക. റീട്ടെയിൽ നിക്ഷേപങ്ങൾക്ക് 1111 ദിവസത്തേക്ക് 6.65 ശതമാനവും 1777 ദിവസത്തേക്ക് 6.65 ശതമാനവും 2222 ദിവസത്തേക്ക് 6.40 ശതമാനവും പലിശ ലഭിക്കും.
ബൾക്ക് നിക്ഷേപങ്ങളാണെങ്കിൽ 6.15 ശതമാനം, 6.15 ശതമാനം, 5.90 ശതമാനം എന്നിങ്ങനെയാണ് യഥാക്രമമുള്ള പലിശ നിരക്ക്. മുതിർന്ന പൗരന്മാർ, ജീവനക്കാർ, മുതിർന്ന പൗരന്മാരായ ജീവനക്കാർ എന്നിവർക്ക് റെഗുലർ നിക്ഷേപകർക്ക് ബാധകമായ നിരക്കിനേക്കാൾ അധിക പലിശ നിരക്ക് ലഭിക്കും.
നേരത്തെ പിൻവലിക്കാം
എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റുകൾ കാലാവധിയെത്തുന്നതിന് മുൻപ് പിൻവലിക്കാൻ അനുവദിക്കും. നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷന്റെ പരിരക്ഷയും ലഭിക്കും. നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ വരുമാനത്തിന് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും.
എസ്ബിഐ പലിശ നിരക്ക്
ഈയിടെ പലിശ നിരക്ക് വർധിപ്പിച്ചതിന് ശേഷം, ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് എസ്ബിഐ 3.5 ശതമാനം മുതൽ 7 ശതമാനം വരെ പലിശ നൽകും.മുതിർന്ന പൗരന്മാർക്ക് 50 അടിസ്ഥാന നിരകക്ക് അധികമായി ലഭിക്കും. ഏറ്റവും ഉയർന്ന പലിശ ലഭിക്കുന്നത് 400 ദിവസത്തേക്കാണ്.
എസ്ബിഐയുടെ പ്രത്യേക നിക്ഷേപ പദ്ധതിയായ അമൃത് കലാശ് നിക്ഷേപത്തിൽ നിന്ന് റെഗുലർ നിക്ഷേപങ്ങൾക്ക് 7.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശയും ലഭിക്കും. 5 വർഷം മുതൽ 10 വർഷത്തേക്കുള്ള നിക്ഷേപത്തിന് 7.50 ശതമാനം പലിശ മുതിർന്ന പൗരന്മാർക്ക് ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
