മുതിർന്ന പൗരന്മാർക്കുള്ള ഒരു ജനപ്രിയ നിക്ഷേപ ഓപ്ഷനാണ് സ്ഥിരനിക്ഷേപങ്ങൾ (എഫ്ഡി). റിട്ടയർമെന്റ് ജീവിതം ആസൂത്രണം ചെയ്യുന്നതിൽ പലരും എഫ്ഡികൾക്ക് മുൻഗണന നൽകുന്നു. ഒറ്റത്തവണ നിക്ഷേപത്തിലൂടെ പലിശയുടെ രൂപത്തിൽ അവർക്ക് ഉറപ്പുള്ള വരുമാനം ലഭിക്കുവെന്നതാണ് ഏറെ സവിശേഷത. പ്രതിമാസമോ, മൂന്നു മാസം കൂടുമ്പോഴോ, ആറു മാസം കൂടുമ്പോഴോ, പ്രതിവർഷമോ പലിശ ലഭിക്കും.
മുതിർന്ന പൗരന്മാർക്ക് പലിശയായി മാത്രം 12 ലക്ഷം നേടാനൊരു പോസ്റ്റ് ഓഫീസ് പദ്ധതി, വിശദമായി അറിയാം
ഉയർന്ന വരുമാനം നൽകുന്ന വിപണിയുമായി ബന്ധപ്പെട്ട മറ്റു പല സ്കീമുകളെയും അപേക്ഷിച്ച് മുതിർന്ന പൗരന്മാർ എഫ്ഡികൾ താരതമ്യേന സുരക്ഷിതമായ നിക്ഷേപ ഓപ്ഷനായി കണക്കാക്കുന്നു. മുതിർന്ന പൗരന്മാരെ എഫ്ഡികളിൽ നിക്ഷേപിക്കാൻ ബാങ്കുകളും പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ സാധാരണ പൗരന്മാർക്ക് നൽകുന്നതിനെ അപേക്ഷിച്ച് 5 വർഷ കാലാവധിയുള്ള എഫ്ഡികൾക്ക് ഉയർന്ന പലിശ നിരക്ക് മുതിർന്ന പൗരന്മാർക്ക് ബാങ്കുകൾ വാഗ്‌ദാനം ചെയ്യുന്നു.

5 വർഷത്തെ എഫ്ഡിയിൽ ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവ മുതിർന്ന പൗരന്മാർക്ക് 5 വർഷത്തെ എഫ്‌ഡികളിൽ നൽകുന്ന പലിശ നിരക്കുകൾ എത്രയെന്ന് നോക്കാം.
എസ്ബിഐ
5 വർഷത്തെ എഫ്ഡിയിൽ മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശ നിരക്ക് എസ്ബിഐ വാഗ്‌ദാനം ചെയ്യുന്നു. 5 ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഏകദേശം പലിശയായി 2,24,974.01 രൂപ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ 7,24,974.01 രൂപ നിങ്ങൾക്ക് കിട്ടും. 10 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ പലിശയായി 4,49,948.03 രൂപയും മെച്യൂരിറ്റി തുക 14,49,948.03 രൂപയും ലഭിക്കും.
കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട 6 മികച്ച നിക്ഷേപങ്ങൾ
എച്ച്ഡിഎഫ്‌സി
എച്ച്ഡിഎഫ്‌സിയും 5 വർഷ കാലാവധിയിലെ എഫ്ഡികൾക്ക് മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശ നിരക്ക് നൽകുന്നുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക് സീനിയർ സിറ്റിസൺ എഫ്‌ഡിയിൽ അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാൽ പലിശയായി 2,24,974.01 രൂപ ലഭിക്കും. മെച്യൂരിറ്റി തുക 7,24,974.01 രൂപയുമാണ്. 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ പലിശ ഇനത്തിൽ 4,49,948.03 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ ആകെ 14,49,948.03 രൂപയും ലഭിക്കും.
ആക്സിസ് ബാങ്ക്
മുതിർന്ന പൗരന്മാർക്ക് 5 വർഷത്തെ എഫ്ഡിയിൽ ആക്സിസ് ബാങ്ക് മറ്റ് രണ്ടു ബാങ്കുകളെക്കാൾ ഉയർന്ന പലിശ നിരക്കായ 7.75 ശതമാനം വാഗ്‌ദാനം ചെയ്യുന്നു. 5 ലക്ഷം രൂപയുടെ നിക്ഷേപത്തിന് 2,33,921.44 രൂപ പലിശയായി ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ കിട്ടുന്ന തുക 7,33,921.44 രൂപയാണ്. 10 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ പലിശയായി 4,67,842.87 രൂപയും മെച്യൂരിറ്റി തുകയായി 14,67,842.87 രൂപയും ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
