റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോ നിരക്ക് വർധനവിന് പിന്നാലെ ബാങ്കുകൾ നിക്ഷേപ പലിശ നിരക്കും വായ്പ പലിശ നിരക്കും ഉയർത്തി തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസമാണ് 2 കോടിക്ക് താഴെയുള്ള നിക്ഷേപ പലിശ നിരക്കുയര്‍ത്തിയത്.
5 അടിസ്ഥാന നിരക്ക് മുതല്‍ 25 അടിസ്ഥാന നിരക്ക് വരെയാണ് വിവിധ കാലയളവിലുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്കുയര്‍ന്നത്. ഇതോടൊപ്പം 400 ദിവസത്തേക്കുള്ള പുതിയ നിക്ഷേപ പദ്ധതിയും ബാങ്ക് ആരംഭിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ ഫെബ്രുവരി 15 മുതല്‍ നിലവില്‍ വന്നു. പലിശ നിരക്കിൻെറ വിശദാംശങ്ങൾ നോക്കാം.
പലിശ നിരക്ക്
2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 25 അടിസ്ഥാന നിരക്കാണ് വര്‍ധിപ്പിച്ചത്. ഇനി മുതല്‍ 7 ശതമാനം പലിശ ലഭിക്കും. 3 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് 25 അടിസ്ഥാന നിരക്കിന്റെ വര്‍ധനവ് വരുത്തിയിട്ടുണ്ട്. 6.50 ശതമാനം പലിശ നിക്ഷേപകര്‍ക്ക് ലഭിക്കും. 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5 അടിസ്ഥാന നിരക്കാണ് വര്‍ധിപ്പിച്ചത്. 6.80 ശതമാനം പലിശ ലഭിക്കും.
നിരക്കിൽ മാറ്റമില്ല
1 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റമില്ല. 211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനം പലിശ ലഭിക്കും. 180 ദിവസം മുതല്‍ 210 ദിവസത്തേക്ക് 5.25 ശതമാനം പലിശ നേടാം. 7-45 ദിവസത്തേക്ക് 3 ശതമാനവും 46-179 ദിവസത്തേക്ക് 4.50 ശതമാനവുമാണ് പലിശ നിരക്ക്.
സീനിയര്‍ സിറ്റിസണ്‍ എഫ്ഡി
മുതിര്‍ന്ന പൗരന്മാര്ക്കാണ് എസ്ബിഐ പലിശ നിരക്കില്‍ വലിയ നേട്ടമുള്ളത്. 1 വര്‍ഷത്തിന് മുകളിലുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും പലിശ നിരക്കുയര്‍ന്നിട്ടുണ്ട്. 3 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.50 ശതമാനം പലിശ ലഭിക്കും. 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശയും ലഭിക്കും.
5 വര്‍ഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് അധിക നിരക്ക് ലഭിക്കുന്ന എസ്ബിഐ വീകെയര്‍ എഫ്ഡി മാര്‍ച്ച് 31 വരെ തുടരും. 5-10 വര്‍ഷത്തേക്ക് സാധാരണ .50 ശതമാനം അധിക നിരക്കിനൊപ്പം പ്രത്യേകമായി 0.50 ശതമാനം നിരക്കും ബാങ്ക് നല്കുന്നു. ആകെ 1 ശതമാനം അധിക നിരക്ക് നിക്ഷേപകര്‍ക്ക് ലഭിക്കും.
പുതിയ നിക്ഷേപം
ഫെബ്രുവരി 15 മുതലാണ് പുതിയ സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലാഷ് ആരംഭിക്കുന്നത്. 400 ദിവസത്തെ പുതിയ സ്ഥിര നിക്ഷേപത്തിന് 7.10 ശതമാനം പലിശയാണ് ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശ ലഭിക്കും. പദ്ധതിയിൽ ചേരാനുള്ള കാലാവധി 2023 മാർച്ച് 31 വരെയാണ്. 5 ലക്ഷം രൂപ നിക്ഷേപിക്കുന്ന സാധാരണക്കാരന് 400 ദിവസ കാലാവധിയിൽ 5,40,088 രൂപ നേടാനാകും.
റിപ്പോ നിരക്കിന് അനുസൃതമായ നിരക്ക് വർധനവോ?
റിപ്പോ നിരക്കിന് പിന്നാലെ വായ്പ പലിശ നിരക്ക് വർധിപ്പിക്കുന്ന വേഗത്തിൽ നിക്ഷേപ പലിശ നിരക്ക് വർധിക്കുന്നില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 1 വർഷത്തിൽ കൂടുതൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ കൂടിയതും കുറഞ്ഞതുമായ പലിശ നിരക്ക് 2022 ഏപ്രിലിൽ യഥാക്രമം 5 ശതമാനം, 5.60 ശതമാനം എന്നിങ്ങനെയായിരുന്നു. 2023 ജനുവരി 27 ലെ കണക്ക് പ്രകാരം കുറഞ്ഞ പലിശ നിരക്ക് 6 ശതമാനമായി. 1 ശതമാനത്തിന്റെ വർധനവ്.
ഉയർന്ന നിരക്ക് 7.25 ശതമാനായി. ഇവിടെ 1.65 ശതമാനത്തിന്റെ വർധനവ്. ഇക്കാലയളവിൽ 2.25 ശതമാനം റിപ്പോ നിരക്കിൽ വർധനവ് വന്നെങ്കിലും നിക്ഷേപകർക്ക് കുറഞ്ഞ തോതിൽ മാത്രമാണ് ഗുണം ലഭിച്ചത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
