നിക്ഷേപിക്കുന്ന തുകയുടെ സുരക്ഷിതത്വവും പലിശ വരുമാനത്തിന്റെ നേട്ടവും സ്ഥിര നിക്ഷേപത്തിന്റെ ആകർഷണതയാണ്. ആർബിഐയുടെ റിപ്പോ നിരക്ക് വർധനവിന് പിന്നാലെ ബാങ്കുകൾ നിക്ഷേപ പലിശ നിരക്ക് വർധിപ്പിക്കാൻ തുടങ്ങിയതോടെ സ്ഥിര നിക്ഷേപത്തെ ആശ്രയിക്കുന്നവർക്ക് നിക്ഷേപം ആരംഭിക്കാനുള്ള സമയമായിട്ടുണ്ട്.
സ്മോൾ ഫിനാൻസ് ബാങ്കുകൾ 9.50 ശതമാനം വരെ പലിശ നൽകുമ്പോൾ പൊതുമേഖലാ ബാങ്കുകൾ 8 ശതമാനം വരെ പലിശ നൽകുന്നു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ പരിഗണിക്കുമ്പോൾ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളേക്കാൾ ഉയർന്ന പലിശ ലഭിക്കുന്നുണ്ട്. എസ്ബിഐയിലെ പുതിയ പലിശ നിരക്കുകളുടെ വിശദാംശങ്ങൾ നോക്കാം.
എസ്ബിഐ സർവോത്തം നിക്ഷേപം
എസ്ബിഐ സര്‍വോത്തം നിക്ഷേപ പദ്ധതി ഒരു നോണ്‍ കോളബിള്‍ സ്ഥിര നിക്ഷേപമാണ്. കാലാവധിക്ക് മുന്‍പ് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കില്ല. 15 ലക്ഷത്തിന് മുകളില്‍ 2 കോടി വരെയുള്ള നിക്ഷേപങ്ങളും 2 കോടിക്ക് മുകളിൽ 5 കോടി വരെയുള്ള ബൾക്ക് നിക്ഷേപങ്ങളുമാണ് സർവോത്തം നിക്ഷേപ പദ്ധതിക്ക് കീഴിൽ വരുന്നത്.
ഈ പദ്ധതിക്ക് കീഴിലാണ് നിക്ഷേപകർക്ക് 7.90 ശതമാനം പലിശ നൽകുന്നത്. സര്‍വോത്തം പദ്ധതിക്ക് കീഴിലെ പലിശ നിരക്ക് ഫെബ്രുവരി 17-നാണ് പുതുക്കിയത്.
പലിശ നിരക്ക്
15 ലക്ഷം രൂപ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നൊരാള്‍ക്ക് പറ്റിയ നിക്ഷേപമാണ് എസ്ബിഐ എസ്ബിഐ സര്‍വോത്തം പദ്ധതി നൽകുന്നത്. നല്‍കുന്നുണ്ട്. വിവിധ പോസ്റ്റ് ഓഫീസ് പദ്ധതികളേക്കാളും പലിശ ഈ പദ്ധതിയില്‍ ലഭിക്കും. മുതിർന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് 2 വര്‍ഷത്തേക്ക് 7.9 ശതമാനം പലിശ ലഭിക്കും.
സാധാരണ നിക്ഷേപകര്‍ക്ക് 7.4 ശതമാനം പലിശ ലഭിക്കും. സര്‍വോത്തം പദ്ധതിക്ക് കീഴില്‍ 1 വര്‍ഷ സ്ഥിര നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനം പലിശ ലഭിക്കും. സാധാരണ നിക്ഷേപകര്‍ക്ക് 7.1 ശതമാനമാണ് പലിശ. 15 ലക്ഷം മുതൽ 2 കോടി രൂപ വരെയുള്ള നോൺ കോളബിൽ സ്ഥിര നിക്ഷേപത്തിന്റെ പലിശയാണിത്.
സർവോത്തം പദ്ധതി പ്രകാരം സ്വീകരിക്കുന്ന 2 കോടിക്കും 5 കോടിക്കും ഇടയിലുള്ള ബള്‍ക്ക് ഡെപ്പോസിറ്റിനും പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. 1 വര്‍ഷത്തേക്ക് 7.05 ശതമാനവും 2 വര്‍ഷത്തേക്ക് 6.90 ശതമാനം പലിശയും ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് യഥാക്രമം 7.55 ശതമാനം പലിശയും 7.40 ശതമാനം പലിശയും ലഭിക്കും.
സാധാരണ നിക്ഷേപങ്ങളുടെ പലിശ
2 കോടിക്ക് താഴെയുള്ള സാധാരണ സ്ഥിര നിക്ഷേപങ്ങളുടെ പലിശയും എസ്ബിഐ ഈയിടെ ഉയര്‍ത്തിയിരുന്നു. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7 ശതമാനം പലിശ ലഭിക്കും. 3 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് 6.50 ശതമാനം പലിശ നിക്ഷേപകര്‍ക്ക് ലഭിക്കും. 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.80 ശതമാനം പലിശ ലഭിക്കും.
മുതിര്‍ന്ന പൗരന്മാര്‍ക്ക് 1 മുതല്‍ 2 വര്‍ഷത്തില്‍ കുറവ് കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.30 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.50 ശതമാനം പലിശ നേടാം. 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനം പലിശ നേടാം.
അമൃത് കലാഷ്
എസ്ബിഐ അവതിരപ്പിച്ച പുതിയ സ്ഥിര നിക്ഷേപ പദ്ധതിയായാണ് അമൃത് കലാഷ്. 400 ദിവസത്തെ പുതിയ സ്ഥിര നിക്ഷേപത്തിന് 7.10 ശതമാനം പലിശയാണ് ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശ ലഭിക്കും. പദ്ധതിയിൽ ചേരാനുള്ള കാലാവധി 2023 മാർച്ച് 31 വരെയാണ്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications