പണം കയ്യിൽ കൊണ്ടു പോകേണ്ട എന്നുള്ളത് തന്നെയാണ് എടിഎം ഇടപാടുകളുടെ ഗുണം. വലിയ തുക ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ പണം കയ്യിൽ കരുതുന്നതിലെ സുരക്ഷിതത്വത്തിന്റെ പ്രശ്നം പരിഹരിക്കാൻ എടിഎം, ഡെബിറ്റ് കാർഡുകൾ സഹായിച്ചിട്ടുണ്ട്. ഇതുപോലെ ചൂണ്ടിക്കാണിക്കേണ്ട മറ്റൊരു കാര്യമാണ് എടിഎമ്മുകളുടെ സുരക്ഷ.
സാങ്കേതിക വിദ്യയിൽ എടിഎം സൗകര്യങ്ങളെത്തിയപ്പോൾ ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്നെ തട്ടിപ്പും വ്യാപകമാകുന്നുണ്ട്. ഉപഭോക്താക്കൾ എടിഎമ്മുകളെയും ഡെബിറ്റ് കാർഡുകളെയും അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് തട്ടിപ്പുകാർക്ക് സഹായകമാകുന്നുണ്ട്. ഇതിന് പരിഹാരമായാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം ഇടപാടുകളെ കൂടുതൽ സുരക്ഷിതാമാക്കാൻ നടപടികളെടുത്തത്.
എസ്ബിഐ എടിഎം പണം പിൻവലിക്കൽ
ഇനി പഴയ രീതിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കില്ല. എടിഎം വഴിയുള്ള പണം പിന്‍വലിക്കലുകള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. എടിഎം ഇടപാടുകളില്‍ ഒടിപി നിര്‍ബന്ധമാക്കിയതാണ് പുതിയ മാറ്റം. 10,000 രൂപയ്ക്ക് മുകളിലുള്ള തുക എടിഎം വഴി പിന്‍വലിക്കുമ്പോഴാണ് ഒടിപി ആവശ്യമായി വരുന്നത്.
പണമിടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒടിപി സൗകര്യം ബാങ്ക് കൊണ്ടു വന്നിരിക്കുന്നത്. ഉപഭോക്താവ് ബാങ്ക് അക്കൗണ്ടുമായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കാണ് ഒടിപി വരുന്നത്. ഇതിനാൽ വലിയ തുകകൾ പിൻവലിക്കുമ്പോൾ ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുള്ള ഫോണും കൂടെ കരുതണം.
ഗുണങ്ങൾ
ഉപഭോക്താക്കളുടെ ഐഡന്റിറ്റി വെരിഫൈ ചെയ്യുക എന്നതാണ് ഒടിപി വഴിയുള്ള ലക്ഷ്യം. ഒടിപി നിർബന്ധമാക്കിയാൽ എടിഎം വഴി നടക്കുന്ന തട്ടിപ്പുകളെ തടയാനാകുമെന്നാണ് എസ്ബിഐ വിശദീകരിക്കുന്നത്. ഏത് എടിഎം വഴിയുള്ള ഇടപാടുകളിലും ഒടിപി സന്ദേശം ലഭിക്കും. നാലക്ക ഒടിപിയാണ് ഉപഭോക്താവിന് ലഭി്ക്കുക.
ഇത് എടിഎമ്മില്‍ എന്റര്‍ ചെയ്ത ശേഷം മാത്രമാണ് പണം പിന്‍വലിക്കാന്‍ സാധിക്കുക. ഡെബിറ്റ് കാര്‍ഡ് പിന്‍ നല്‍കുന്നതിന് സമാനമായി ഈ ഒടിപിയും ഉപഭോക്താവ് നല്‍കേണ്ടതായിട്ടുണ്ട്. നേരത്തെ 8-8 മണി വരെയുള്ള പണം പിൻവലിക്കലുകൾക്കാണ് ഈ സൗകര്യമുണ്ടായിരിക്കുന്നത്. പിന്നീട് 24 മണിക്കൂർ സേവനമായി മാറ്റുകയായിരുന്നു,
നടപടി ക്രമങ്ങൾ
ഘട്ടം 1: പണം പിൻവലിക്കുന്നതിനായി തൊട്ടടുത്തുള്ള എടിഎം സന്ദര്‍ശിക്കുക.
ഘട്ടം 2: പിന്‍വലിക്കേണ്ട തുക 10,000 രൂപയിൽ കൂടുതല്‍ നല്‍കിയാല്‍, സ്‌ക്രീന്‍ ഒടിപി ഡിസ്പ്ലേ തെളിയും.
ഘട്ടം 3: ഇടപാട് പൂര്‍ത്തിയാക്കാന്‍ എസ്ബിഐ കാര്‍ഡ് ഉടമകള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച നല്‍കണം.
10,000 രൂപയോ അതില്‍ കൂടുതലോ പിന്‍വലിക്കുന്ന സാഹചര്യത്തിലാണ് ഒടിപി ആവശ്യമായി വരുന്നുള്ളൂ. 2019 ൽ പ്രഖ്യാപിച്ച ഒടിപി സേവനം 2020 ജനുവരി മുതൽ എസ്ബിഐ നടപ്പാക്കുന്നുണ്ട്. സാധാരണ നിലയിലുള്ള എടിഎം നിരക്കുകൾ മാത്രമാണ് എസ്ബിഐ ഒടിപി സേവനത്തിനും ഈടാക്കുന്നുള്ളൂ.
സുരക്ഷിതത്വം
ഇതുപോലെ കാർഡ് ഇടപാടുകളിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ റിസർവ് ബാങ്ക് പുതിയ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് റിസർവ് ബാങ്ക് കൊണ്ടുവന്ന ടോക്കണൈസേഷന്‍ സെപ്റ്റംബറി. നടപ്പിലായി തുടങ്ങും.
ഇടപാടുകൾ വേഗത്തിലാക്കാൻ ഉപഭോക്താക്കളുടെ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ ഇ-കോമേഴ്സ് വെബ്‌സൈറ്റുകളും ആപ്പുകളും സേവ് ചെയ്യുന്ന രീതിക്ക് പകരമുള്ള സംവിധാനമാണിത്. കാർഡ് വിവരങ്ങൾക്ക് പകരം "ടോക്കൺ" എന്ന് വിളിക്കുന്ന ഒരു ഇതര കോഡ് ആണ് ഉപയോഗിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
